മുൻ മേയറുടെ ചെരുപ്പ് കാണാതായി; നാല് നായ്ക്കളെ വന്ധ്യംകരിച്ച് ഔറംഗബാദ് നഗരസഭ

മുൻ മേയറുടെ ചെരുപ്പ് കാണാതായി; നാല് നായ്ക്കളെ വന്ധ്യംകരിച്ച് ഔറംഗബാദ് നഗരസഭ

പരാതി കിട്ടിയാൽ സാധാരണയെടുക്കുന്ന നടപടിയാണിതെന്നാണ് നഗരസഭയുടെ വിശദീകരണം
Updated on
1 min read

മുൻ മേയറുടെ ചെരുപ്പ് നായ്ക്കൾ കടിച്ചുകൊണ്ട് പോയെന്ന പരാതിക്ക് പിന്നാലെ നാല് തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച് മഹാരാഷ്ട്രയിലെ ഔറംഗാബാദ് നഗരസഭ. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മുൻ മേയർ നന്ദകുമാർ ഘോഡലെയുടെ വീട്ടിന്റെ മുൻപിൽ നിന്ന് നായകൾ ചെരുപ്പ് കടിച്ചെടുത്തുകൊണ്ട് പോയത്. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ഔറംഗാബാദ് മുൻസിപ്പൽ കോർപറേഷന്റെ പട്ടിപിടുത്ത സംഘം പ്രവർത്തനം ആരംഭിക്കുകയായിരുന്നു.

മുൻ മേയറുടെ ചെരുപ്പ് കാണാതായി; നാല് നായ്ക്കളെ വന്ധ്യംകരിച്ച് ഔറംഗബാദ് നഗരസഭ
പതിനൊന്നുകാരനെ തെരുവുനായ കടിച്ചുകൊന്നു; സംഭവം കണ്ണൂർ മുഴപ്പിലങ്ങാട്

'മുൻ മേയറുടെ വീടിന്റെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. അതേ രാത്രിയിലാണ് വാതിലിന് സമീപം കിടന്നിരുന്ന ചെരുപ്പ് കാണാതായത്. വീടിന്റെ കോമ്പൗണ്ടിൽ കയറി തെരുവ് നായ്ക്കളാണ് ചെരുപ്പെടുത്ത് കൊണ്ടുപോയതെന്ന് പിന്നീട് മനസിലായി'-ഉദ്യോഗസ്ഥൻ പറഞ്ഞു. മുൻ മേയറുടെ വസതിക്ക് സമീപത്തുള്ള നാല് പട്ടികളെ പിടിക്കുകയും വന്ധ്യംകരിക്കുകയും ചെയ്തു. അതേസമയം പരാതി കിട്ടിയാൽ സാധാരണയെടുക്കുന്ന നടപടിയാണിതെന്നാണ് നഗരസഭയുടെ വിശദീകരണം.

മുൻ മേയറുടെ ചെരുപ്പ് കാണാതായി; നാല് നായ്ക്കളെ വന്ധ്യംകരിച്ച് ഔറംഗബാദ് നഗരസഭ
തെരുവുനായ ശല്യം രൂക്ഷമാകാന്‍ കാരണം എബിസി ചട്ടം നടപ്പാക്കാത്തത്: ജസ്റ്റിസ് സിരിജഗൻ സമിതി

ഏപ്രിൽ 2020നും ഡിസംബർ 2021നും ഇടയിൽ 19,505 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചതായി ഔറംഗബാദ് മുനിസിപ്പൽ കോർപറേഷൻ അറിയിച്ചിരുന്നു. ഇതിനെതിരെ മുൻ കേന്ദ്ര മന്ത്രിയും മൃഗ സംരക്ഷണ പ്രവർത്തകയുമായ മനേകാ ഗാന്ധി രംഗത്തെത്തിയിരുന്നു. ഔറംഗബാദ് നഗരസഭ ശാസ്ത്രീയമായ രീതികളാണ് സ്വീകരിക്കുന്നതെന്നും വന്ധ്യംകരിച്ച നായ്ക്കളെ തിരിച്ചറിയാൻ നായ്ക്കളുടെ ചെവിയുടെ ഒരു ഭാഗം മുറിക്കുന്നുവെന്നുമെല്ലാം മനേകാ ഗാന്ധി പരാതിപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in