ആന്റിബിയോട്ടിക്‌സ് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഐസിഎംആർ

ആന്റിബിയോട്ടിക്‌സ് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഐസിഎംആർ

കൃത്യമായ സമയക്രമം പാലിച്ചിട്ടേ മരുന്നുകൾ നൽകാവൂ എന്നും ശനിയാഴ്ച പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
Updated on
1 min read

കുറഞ്ഞ ഗ്രേഡ് പനി, വൈറൽ ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർമാരോട് ആവശ്യപ്പെട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റീസർച്ച്. ഇത് സംബന്ധിച്ച മാർഗ നിർദേശങ്ങളും ഐസിഎംആർ പുറപ്പെടുവിച്ചിട്ടുണ്ട്. കൃത്യമായ സമയക്രമം പാലിച്ചിട്ടേ മരുന്നുകൾ നൽകാവൂ എന്നും ശനിയാഴ്ച പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

ന്യുമോണിയക്ക് അഞ്ച് ദിവസത്തേക്കും ഗുരുതരമായ ന്യുമോണിയയ്ക്ക് എട്ട് ദിവസത്തേക്കും ആൻറിബയോട്ടിക്കുകൾ നൽകണമെന്ന് ICMR മാർഗ്ഗനിർദ്ദേശങ്ങൾ നിർദ്ദേശിക്കുന്നു. ത്വക്ക് രോഗം, സാരമല്ലാത്ത അണുബാധ എന്നിവയ്ക്ക് അഞ്ച് ദിവസവും ന്യുമോണിയക്ക് അഞ്ച് ദിവസം എന്നിങ്ങനെയാണ് ആന്റിബയോട്ടിക്കുകൾ നൽകേണ്ടതെന്ന് മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ശുപാർശ ചെയ്യുന്ന കാലയളവിനപ്പുറം മരുന്ന് നൽകുന്നില്ലെന്ന് ഉറപ്പാക്കണം. ഗുരുതരമായ രോഗബാധിതരായ രോഗികൾക്ക് എംപിരിക് ആൻറിബയോട്ടിക് തെറാപ്പി പരിമിതപ്പെടുത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

സാധാരണ ഗതിയിൽ കഠിനമായ സെപ്സിസ്, സെപ്റ്റിക് ഷോക്, സാധാരണ ന്യുമോണിയ, ഗുരുതരമായ ന്യുമോണിയ , നെക്രോടൈസിങ് ഫാറ്റിയെസിങ് എന്നിവയാൽ ബുദ്ധിമുട്ടുന്ന രോഗികൾ തുടങ്ങിയവർക്ക് മാത്രമാണ് എംപിരിക് ആന്റിബയോട്ടിക് തെറാപ്പി നൽകുക. അതിനാൽ മികച്ച തെറാപ്പി നൽകുകയും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

2021 ജനുവരി 1നും ഡിസംബർ 31നും ഇടയിൽ നടത്തിയ ഒരു ICMR സർവേയിൽ ന്യുമോണിയ, സെപ്‌റ്റിസീമിയ എന്നിവയുടെ ചികിത്സയ്ക്കായി പ്രധാനമായും നൽകുന്ന ശക്തമായ ആൻറിബയോട്ടിക്കായ കാർബപെനെമിൽ നിന്ന് ഇന്ത്യയിലെ വലിയൊരു വിഭാഗം രോഗികൾക്കും പ്രയോജനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി.

logo
The Fourth
www.thefourthnews.in