ബാബ സിദ്ദിഖി കൊലപാതകം: പ്രായപൂർത്തിയായിട്ടില്ലെന്ന കുറ്റാരോപിതന്റെ വാദം പൊളിച്ച് ബോൺ ഒസിഫിക്കേഷൻ ടെസ്റ്റ്
മഹാരാഷ്ട്രയിലെ എൻസിപി (അജിത് പവാർ) നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ കുറ്റാരോപിതനായ ധർമരാജ് കശ്യപിനു പ്രായപൂർത്തിയായിട്ടില്ലെന്ന വാദം പൊളിച്ച് പോലീസ്. തനിക്ക് 17 വയസ്സാണ് പ്രായമെന്ന് കോടതിയിൽ വാദിച്ച ധർമരാജിനെ, അസ്ഥിപരിശോധനയ്ക്ക് വിധേയനാക്കിയതിലൂടെയാണ് കള്ളത്തരം പൊളിഞ്ഞത്. നിലവിൽ പിടിയിലായവരെ ഒക്ടോബർ 21വരെ മുംബൈ മജിസ്‌ട്രേറ്റ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ശനിയാഴ്ച രാത്രിയാണ് ബാബ സിദ്ദിഖി, എംഎൽഎയും മകനുമായ സീഷാൻ സിദ്ദിഖിയുടെ മുംബൈ ഓഫീസിനു സമീപം വെടിയേറ്റ് മരിച്ചത്. എന്‍സിപി നേതാവിന്‍റെ വരവിനായി കാത്തുനില്‍ക്കുകയായിരുന്ന മൂന്നുപേർ അദ്ദേഹം കാറില്‍ കയറവേയാണ് നിറയൊഴിച്ചത്. അതിലൊരാളാണ് ധർമരാജ് കശ്യപ്.
അക്രമി സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെയും ഗൂഢാലോചനയിൽ പങ്കുള്ള ഒരാളെയുമാണ് പോലീസ് പിടികൂടിയിട്ടുള്ളത്. കുപ്രസിദ്ധ ലോറൻസ് ബിഷ്‌ണോയി സംഘമാണ് കൊലപാതകത്തിന് പിന്നിൽ. ബാബ സിദ്ദിഖിയെ വധിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത് നടപ്പാക്കുകയായിരുന്നു എന്നാണ് പോലീസ് പക്ഷം.
ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ പെട്ടവരാണെന്ന് തങ്ങളെന്ന് പോലീസിന്റെ ചോദ്യം ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞിരുന്നു
ഉത്തർപ്രദേശ് സ്വദേശിയായ ധർമരാജ് കശ്യപ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് തനിക്ക് 17 വയസ്സാണ് പ്രായമെന്ന് അറിയിച്ചത്. എന്നാൽ ഇതിനെ എതിർത്ത പ്രോസിക്യൂഷൻ ധർമരാജിന്റെ ആധാർ കാർഡിലെ ജനന വർഷം 2003 ആണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു, എന്നാൽ അതിലെ പേരിൽ വ്യത്യാസമുള്ളതിനാലും ജനനത്തീയതി തെളിയിക്കുന്ന മറ്റ് സർട്ടിഫിക്കറ്റുകൾ കുറ്റാരോപിതന്റെ പക്കലില്ലാതിരുന്നതിനാലുമാണ് കോടതി പരിശോധന നടപടിയിലേക്ക് കടന്നത്. ശരീരത്തിലെ ചില അസ്ഥികളുടെ എക്സ്-റേ പരിശോധിച്ച് വ്യക്തിയുടെ പ്രായം കണക്കാക്കുന്ന ബോൺ ഒസിഫിക്കേഷൻ ടെസ്റ്റ് നടത്താനായിരുന്നു കോടതിയുടെ ഉത്തരവ്.
കൊലപാതക ഗൂഢാലോചനയുടെ ഭാഗമായ മൂന്നാം പ്രതി പൂനെ സ്വദേശിയായ ഇരുപത്തിയെട്ടുകാരനെയും സഹോദരൻ ശുഭം ലോങ്കറിനെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, അക്രമിസംഘത്തിലുണ്ടായിരുന്ന മൂന്നാമൻ ശിവ ഗൗതം എന്ന ശിവകുമാർ ഇപ്പോഴും ഒളിവിലാണ്.
ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ പെട്ടവരാണ് തങ്ങളെന്ന് പോലീസിന്റെ ചോദ്യം ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞിരുന്നു. പിന്നാലെ ഗുണ്ടാസംഘത്തിലെ അംഗങ്ങളിൽ ഒരാളെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തി കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. സംഘം വളരെക്കാലമായി ലക്ഷ്യമിടുന്ന ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള ഇരയുടെ ബന്ധമാണ് കാരണമെന്നും കുറിപ്പിലുണ്ടായിരുന്നു.