ബദ്‌ലാപൂർ ലൈംഗിക പീഡനം; പ്രതിയെ വെടിവച്ചുകൊന്ന പോലീസ് നടപടിയെ ചൊല്ലി രാഷ്ട്രീയപ്പോര്

ബദ്‌ലാപൂർ ലൈംഗിക പീഡനം; പ്രതിയെ വെടിവച്ചുകൊന്ന പോലീസ് നടപടിയെ ചൊല്ലി രാഷ്ട്രീയപ്പോര്

പോലീസിന്റെ തോക്ക് തട്ടിയെടുത്ത് പ്രതി ആക്രമിക്കാൻ ശ്രമിച്ചുവെന്നും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ അക്ഷയ് ഷിൻഡെ കൊല്ലപ്പെട്ടുവെന്നുമാണ് പോലീസ് വാദം
Updated on
1 min read

മഹാരാഷ്ട്രയിലെ ബദ്‌ലാപുരിൽ നഴ്‌സറി വിദ്യാർഥികളെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി പോലീസിന്റെ വെടിയേറ്റു മരിച്ച സംഭവത്തിൽ രാഷ്ട്രീയപ്പോര്. പോലീസിന്റെ പ്രവൃത്തിയെ ന്യായീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രംഗത്തുവന്നുവെങ്കിലും പ്രതിപക്ഷ പാർട്ടികൾ സംഭവത്തിൽ അന്യായം നടക്കുന്നതായാണ് ആരോപിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുപോയപ്പോൾ പോലീസിന്റെ തോക്ക് തട്ടിയെടുത്ത് പ്രതി ആക്രമിക്കാൻ ശ്രമിച്ചുവെന്നും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ അക്ഷയ് ഷിൻഡെ കൊല്ലപ്പെട്ടുവെന്നുമാണ് പോലീസ് വാദം.

പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം ആരോപിച്ച് 2022ൽ രണ്ടാം ഭാര്യ നൽകിയ മറ്റൊരു കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് താനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പ്രതിയെ താനെയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. പോലീസിന്റെ തോക്ക് തട്ടിയെടുത്ത് നിലേഷ് മോർ എന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ഇയാൾ വെടിയുതിർത്തുവെന്നാണ് പോലീസ് ഭാഷ്യം. ഇത് വിശ്വാസത്തിലെടുത്താണ് ഏക്‌നാഥ്‌ ഷിൻഡെ, പോലീസിന്റെ നടപടി സ്വയരക്ഷാർഥമാണെന്ന് പ്രസ്താവിച്ച് രംഗത്തെത്തിയത്. അന്വേഷണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

ബദ്‌ലാപൂർ ലൈംഗിക പീഡനം; പ്രതിയെ വെടിവച്ചുകൊന്ന പോലീസ് നടപടിയെ ചൊല്ലി രാഷ്ട്രീയപ്പോര്
ബദ്‌ലാപൂർ ലൈംഗിക പീഡനം: വിഷയം സ്കൂൾ മറച്ചുവെച്ചുവെന്ന് ബാലാവകാശ കമ്മിഷൻ, പ്രതിഷേധം ആസൂത്രിതമെന്ന് പോലീസ്

അക്ഷയ് ഷിൻഡെയെന്ന പ്രതി മൂന്നുറൗണ്ട് വെടിയുതിർത്തുവെന്നാണ് പോലീസ് പറയുന്നത്. താനെയിലെ ബദ്ലാപുരിലുള്ള സ്വകര്യ സ്കൂളിൽ സ്വീപ്പറായി ജോലി ചെയ്യുകയായിരുന്നു അക്ഷയ് ഷിൻഡെ. അതിനിടെയാണ് പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ സ്കൂളിന്റെ ശുചിമുറിയിൽ പ്രതി ലൈംഗികമായി ഉപദ്രവിച്ചത്. ഓഗസ്റ്റ് പന്ത്രണ്ടിനായിരുന്നു സംഭവം. ഓഗസ്റ്റ് 17ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെത്തുടർന്ന് താനെയിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.

logo
The Fourth
www.thefourthnews.in