ബന്ദിപൂർ രാത്രിയാത്ര നിരോധനത്തിൽ നേരിയ ഇളവ്;  അടിയന്തര ആവശ്യങ്ങൾക്ക് പോകുന്നവരെ കടത്തിവിടുമെന്ന് കർണാടക വനം മന്ത്രി

ബന്ദിപൂർ രാത്രിയാത്ര നിരോധനത്തിൽ നേരിയ ഇളവ്; അടിയന്തര ആവശ്യങ്ങൾക്ക് പോകുന്നവരെ കടത്തിവിടുമെന്ന് കർണാടക വനം മന്ത്രി

2012 ൽ ചാംരാജ് നഗർ ജില്ലാകളക്റ്ററുടെ ഉത്തരവിനെ തുടർന്നായിരുന്നു ദേശീയപാത 766 ൽ രാത്രി കാല യാത്ര നിരോധിച്ചത്
Updated on
2 min read

ബന്ദിപ്പൂർ വനമേഖല ഉൾപ്പെടുന്ന ദേശീയപാത 766 വഴിയുളള രാത്രിയാത്രാ നിരോധനത്തിൽ അയവു വരുത്തുമെന്ന് കർണാടക വനംവകുപ്പ്. അടിയന്തര ആവശ്യങ്ങൾക്കായി ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളെ കടത്തി വിടുന്നതിൽ എതിർപ്പില്ലെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ വ്യക്തമാക്കി. ബന്ദിപ്പൂരിൽ ചേർന്ന വനം - പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരുടെയും ജില്ലാ അധികാരികളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ബന്ദിപ്പൂർ യാത്രാ നിരോധനത്തിൽ തൽസ്ഥിതി അറിയിക്കാൻ ജനുവരി 15 നു സുപ്രീം കോടതി നിർദേശിച്ചിരുന്നു . ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു കർണാടക വനം വകുപ്പിന്റെ യോഗം. വാഹനത്തിലുള്ളവർ ബോധിപ്പിക്കുന്ന കാരണം പരിശോധിച്ച ശേഷമായിരിക്കും അവരെ കടത്തി വിടുന്ന കാര്യത്തിൽ ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ തീരുമാനമെടുക്കുക. നിലവിൽ രാത്രി 9 മണി മുതൽ രാവിലെ 6 മണിവരെയാണ് ബന്ദിപ്പൂർ വനമേഖലയിലെ വഴിയിൽ രാത്രി യാത്രക്ക് നിരോധനമുള്ളത്. ആംബുലൻസുകളും പ്രത്യേക പെര്‍മിറ്റുള്ള കേരളത്തിന്റെയും കര്‍ണാടകയുടെ അഞ്ച് ബസുകളും മാത്രമാണ് നിരോധനമുള്ള സമയത്ത് കടത്തി വിടുന്നത്.

കര്‍ണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ
കര്‍ണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ
ബന്ദിപൂർ രാത്രിയാത്ര നിരോധനത്തിൽ നേരിയ ഇളവ്;  അടിയന്തര ആവശ്യങ്ങൾക്ക് പോകുന്നവരെ കടത്തിവിടുമെന്ന് കർണാടക വനം മന്ത്രി
പാലാ നഗരസഭ ഭരണപക്ഷത്തിന് മറ്റൊരു പ്രതിസന്ധിയായി 'എയര്‍പോഡ് മോഷണം'; സിപിഎം കൗണ്‍സിലര്‍ക്കെതിരെ മാണി കോണ്‍ഗ്രസ് അംഗം

ചൊവ്വാഴ്ച രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം മന്ത്രി ഖന്ദ്രെ ബന്ദിപ്പൂർ വനമേഖലയിൽ തങ്ങി നേരിട്ട് പരിശോധന നടത്തി. 23ന് അർധരാത്രി 12 മുതൽ 24ന് പുലർച്ചെ 2 മണി വരെ ഉദ്യോഗസ്ഥർക്കൊപ്പം കേരള അതിർത്തിവരെ ഇതുവഴി സഞ്ചരിച്ച് മാനുകളും ആനകളും റോഡ് മുറിച്ചുകടക്കുന്നത് നിരീക്ഷിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു. ദിവസേന കടന്നു പോകുന്ന വാഹനങ്ങളുടെ കണക്ക് , രാത്രിയിൽ വാഹനഗതാഗതം മൂലം എത്ര വന്യജീവികൾ ചത്തൊടുങ്ങി എന്നീ കണക്കുകളും മന്ത്രി ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട് ശേഖരിച്ചിട്ടുണ്ട്.

ബന്ദിപൂർ രാത്രിയാത്ര നിരോധനത്തിൽ നേരിയ ഇളവ്;  അടിയന്തര ആവശ്യങ്ങൾക്ക് പോകുന്നവരെ കടത്തിവിടുമെന്ന് കർണാടക വനം മന്ത്രി
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നിട്ട് വര്‍ഷം ഒന്ന്, ഇനിയും തീരാത്ത അന്വേഷണം, നഷ്ടമായതെല്ലാം തിരിച്ചുപിടിച്ച് അദാനി

2012 ൽ ബന്ദിപ്പൂർ ഉൾപ്പെടുന്ന ചാംരാജ് നഗർ ജില്ലാ ഭരണകൂടം പുറത്തിറക്കിയ ഉത്തരവിലൂടെയായിരുന്നു രാത്രിയാത്രാ നിരോധനം നിലവിൽ വന്നത്. വംശനാശ ഭീഷണി നേരിടുന്ന നിരവധി മൃഗങ്ങളുടെ വിഹാര കേന്ദ്രമാണ് ബന്ദിപ്പൂർ വന്യ ജീവി സങ്കേതം. രാത്രി റോഡുകൾ മുറിച്ചു കടന്നു പോകുന്ന മൃഗങ്ങൾ വാഹനങ്ങൾ ഇടിച്ചു പരിക്ക് പറ്റുകയും ചത്തൊടുങ്ങുകയും ചെയ്യുന്നത് തുടർക്കഥയായതോടെയായിരുന്നു പ്രദേശത്തു കൂടെയുളള ഗതാഗതം കർണാടക സർക്കാർ നിയന്ത്രിക്കാൻ തീരുമാനിച്ചത്.

വിദ്യാഭ്യാസം -വ്യാപാരം - ചികിത്സ ആവശ്യങ്ങൾക്കായി കർണാടകയെ ആശ്രയിക്കുന്ന കേരളത്തിലെ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളെയായിരുന്നു രാത്രിയാത്രാ നിരോധനം ശരിക്കും ബാധിച്ചത്. നിരോധനം നീക്കുന്നതിനായി രാത്രിയാത്ര നിരോധനത്തിനെതിരെ കേരളം കോടതി കയറിയിറങ്ങിയെങ്കിലും 2019ൽ സുപ്രീം കോടതി നിരോധനം ശരിവെക്കുകയായിരുന്നു.

കേരളത്തിലും കർണാടകയിലും കോൺഗ്രസ് ഭരണമുള്ള കാലത്തുപോലും കേരളത്തിന്റെ ആവശ്യം പരിഗണിക്കാൻ കർണാടക തയ്യാറായിരുന്നില്ല. എന്നാൽ കർണാടകയിലെ കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്തു ബെംഗളൂരു - മൈസൂരു അതിവേഗ പാത ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ രാത്രിയാത്ര നിരോധനത്തിൽ ഇളവുകളുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാർ.

അതിവേഗ പാത വയനാട് വരെ നീട്ടുമെന്ന കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിയുടെ പ്രഖ്യാപനം പ്രതീക്ഷക്ക് ആക്കം കൂട്ടി. രാത്രിയാത്രാ നിരോധനം നീക്കാതെ അതിവേഗപാത കൊണ്ടെന്ത് നേട്ടമെന്ന ചോദ്യമുദിച്ചിരുന്നു. അതേസമയം രാത്രിയാത്രാ നിരോധനം വഴി മുട്ടിച്ച അന്ന് മുതൽ നിലമ്പൂർ - വയനാട് - നഞ്ചൻഗുഡ് റയിൽവേ പാതയെ കുറിച്ചുളള ചർച്ചകൾ സജീവമാണ്. വനമേഖലയിലൂടെ പാത കടന്നു പോകുന്ന ഭാഗത്തെല്ലാം തുരങ്കം നിർമിച്ചു കൊണ്ട് പദ്ധതി നടപ്പിലാക്കാമെന്ന രീതിയിൽ ചർച്ചകൾ പുരോഗമിക്കുയാണ്.

logo
The Fourth
www.thefourthnews.in