'കറന്റ് ബിൽ അടയ്ക്കാൻ പോലും പണമില്ല'; കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് റദ്ദാക്കി

'കറന്റ് ബിൽ അടയ്ക്കാൻ പോലും പണമില്ല'; കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് റദ്ദാക്കി

ദൈനംദിന ചെലവുകള്‍ക്കും കറന്റ് ബില്‍ അടയ്ക്കാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് അജയ് മാക്കന്‍ പറഞ്ഞിരുന്നു
Updated on
1 min read

കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കി ആദായ നികുതി വകുപ്പ്. തങ്ങളുടെ നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെയാണ് നടപടി റദ്ദാക്കി ആദായ നികുതി വകുപ്പ് ഉത്തരവിറക്കിയത്.

210 കോടി രൂപ ഈടാക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആദായനികുതി വകുപ്പ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ ആദായനികുതി വകുപ്പ് നിർദേശം നൽകിയതെന്നാണ് അജയ് മാക്കൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. 2018-19ലെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാൻ 45 ദിവസം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ആദായനികുതി വകുപ്പ് നടപടി. ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച പണമാണ് അക്കൗണ്ടുകളില്‍ ഉള്ളതെന്ന് അജയ് മാക്കന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ ആവശ്യത്തിനായ നല്‍കിയ ചെക്കുകള്‍ ബാങ്ക് സ്വീകരിക്കാതെ വന്നപ്പോഴാണ് പാര്‍ട്ടിയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി കണ്ടെത്തിയത്.

'കറന്റ് ബിൽ അടയ്ക്കാൻ പോലും പണമില്ല'; കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് റദ്ദാക്കി
സിംഹത്തിനൊപ്പം സെല്‍ഫിയെടുക്കാനായി കൂട്ടിൽ കയറി; യുവാവിനെ സിംഹം കടിച്ചുകീറി കൊന്നു

ലോക്‌സഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രധാനപ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കാനുള്ള നീചമായ പ്രവൃത്തിയാണ് നടക്കുന്നത്. ജനാധിപത്യത്തിലെ കറുത്തദിനമാണിതെന്നും അജയ് മാക്കന്‍ വാര്‍ത്താസമ്മേളത്തില്‍ ആരോപിച്ചു.

ദൈനംദിന ചെലവുകള്‍ക്കും കറന്റ് ബില്‍ അടയ്ക്കാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. രാഹുല്‍ ഗാന്ധി നയിക്കുന്ന ന്യായ് യാത്രയെ മാത്രമല്ല, പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കും.

കോണ്‍ഗ്രസിന് കോര്‍പ്പറേറ്റ് ബോണ്ട് വഴി ലഭിച്ച പണമല്ല അക്കൗണ്ടുകളിലുള്ളത്, ജനങ്ങള്‍ നല്‍കിയ പണമാണ്. തിരഞ്ഞെടുപ്പിനു ആഴ്ചകള്‍ മുന്‍പ് ഇത്തരത്തിലുള്ള നടപടികളിലൂടെ എന്താണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അജയ് മാക്കന്‍ ചോദിച്ചു.

logo
The Fourth
www.thefourthnews.in