സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലം ചെയ്യില്ല; നോട്ടീസ് പിൻവലിച്ച് ബാങ്ക്, സാങ്കേതിക കാരണങ്ങളെന്ന് വിശദീകരണം

സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലം ചെയ്യില്ല; നോട്ടീസ് പിൻവലിച്ച് ബാങ്ക്, സാങ്കേതിക കാരണങ്ങളെന്ന് വിശദീകരണം

56 കോടി രൂപയുടെ കടം തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ലേല നടപടികളുമായി ബാങ്ക് രംഗത്തെത്തിയത്.
Updated on
2 min read

ബോളിവുഡ് താരവും ബിജെപി എംപിയുമായ സണ്ണി ഡിയോളിന്റെ ജുഹുവിലുള്ള ബംഗ്ലാവിന്റെ ലേല നടപടികളിൽ നിന്ന് പിന്മാറി ബാങ്ക് ഓഫ് ബറോഡ. സാങ്കേതിക കാരണങ്ങളെ തുടർന്ന് അജയ് സിങ് ഡിയോൾ എന്ന സണ്ണി ഡിയോളിന്റെ ലേല നോട്ടീസ് പിൻവലിക്കുകയാണെന്ന് ബാങ്ക് തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. 56 കോടി രൂപയുടെ കടം തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ലേല നടപടികളുമായി ബാങ്ക് രംഗത്തെത്തിയത്. അതേസമയം ബാങ്കിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലം ചെയ്യില്ല; നോട്ടീസ് പിൻവലിച്ച് ബാങ്ക്, സാങ്കേതിക കാരണങ്ങളെന്ന് വിശദീകരണം
ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രോപരിതലത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് ഐഎസ്ആർഒ

പടിഞ്ഞാറന്‍ മുംബൈയിലെ ജുഹുവില്‍ സ്ഥിതി ചെയ്യുന്ന താരത്തിന്റെ ബംഗ്ലാവാണ് 56 കോടിയുടെ വായ്പാകുടിശ്ശിക ചൂണ്ടിക്കാട്ടി ലേലം ചെയ്യാന്‍ തീരുമാനിച്ചത്. ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് സണ്ണി ഡിയോള്‍ 55,99,80,766.33 രൂപ വായ്പ എടുത്തെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞത്. നല്‍കാനുള്ള 55.99 കോടി രൂപ തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിന്റെ സ്വത്ത് ലേലം ചെയ്യുമെന്നും ബാങ്ക് നോട്ടീസിലൂടെ അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 25 ന് ലേലം ചെയ്യുമെന്നായിരുന്നു പരസ്യം നല്‍കിയിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് പിന്‍വലിക്കുകയാണെന്ന് ബങ്ക് അറിയിക്കുകയായിരുന്നു. എന്നാൽ എന്താണ് സാങ്കേതിക കാരണങ്ങളെന്ന് ബാങ്ക് വിശദീകരിച്ചിട്ടില്ല. സണ്ണി വില്ല, സണ്ണി സൗണ്ട്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ജുഹുവിലെ വസ്തുവകകളാണ് ലേലം ചെയ്യാൻ തീരുമാനിച്ചിരുന്നത്. വായ്പയുടെ കോർപ്പറേറ്റ് ഗ്യാരന്ററാണ് സ്ഥാപനം. സണ്ണി ഡിയോളിന്റെ അച്ഛനും ബോളിവുഡ് സൂപ്പർതാരവുമായ ധർമേന്ദ്രയാണ് വായ്പയുടെ വ്യക്തിഗത ജാമ്യക്കാരൻ.

സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലം ചെയ്യില്ല; നോട്ടീസ് പിൻവലിച്ച് ബാങ്ക്, സാങ്കേതിക കാരണങ്ങളെന്ന് വിശദീകരണം
നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു; ഭക്ഷ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

അതേസമയം ബാങ്കിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തി. ''ബിജെപി എംപി സണ്ണി ഡിയോൾ 56 കോടി രൂപ ബാങ്കിന് നൽകാനുള്ള കുടിശിക അടക്കാത്തതിനാൽ ബാങ്ക് ഓഫ് ബറോഡ ജുഹുവിലെ വസതി ഇ-ലേലത്തിന് വെച്ചതായി ഇന്നലെ ഉച്ചയോടെയാണ് രാജ്യം അറിഞ്ഞത്. ഇന്ന് രാവിലെ, 24 മണിക്കൂറിന് മുൻപ് ‘സാങ്കേതിക കാരണം’ പറഞ്ഞ് നോട്ടിസ് പിൻവലിക്കുന്നു. ആരാണ് ഈ സാങ്കേതിക കാരണങ്ങൾ സൃഷ്ടിച്ചത്''-ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.

സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലം ചെയ്യില്ല; നോട്ടീസ് പിൻവലിച്ച് ബാങ്ക്, സാങ്കേതിക കാരണങ്ങളെന്ന് വിശദീകരണം
ഹിലരി ചുഴലിക്കാറ്റ്; കാലിഫോർണിയയിൽ കനത്ത മഴയും പ്രളയവും, ജാഗ്രതാനിർദേശം

അതേസമയം, സണ്ണി ഡിയോള്‍ നായകനായ ചിത്രം 'ഗദര്‍ 2' ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് മുന്നേറുകയാണ്. ഇതുവരെ 336.2 കോടിയാണ് ചിത്രം നേടിയത്. 2001ല്‍ പുറത്തെത്തി വൻ വിജയമായ ചിത്രം 'ഗദര്‍: ഏക് പ്രേം കഥ'യുടെ രണ്ടാം ഭാഗമാണ് ഇത്. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

logo
The Fourth
www.thefourthnews.in