ബിബിസി സ്വതന്ത്രം, ഇന്ത്യ സുപ്രധാന അന്താരാഷ്ട്ര പങ്കാളിയെന്ന് ബ്രിട്ടന്‍
വാര്‍ത്തകളുടെ തിരഞ്ഞെടുപ്പില്‍ ബിബിസി സ്വതന്ത്രമാണെന്ന് വ്യക്തമാക്കി യുകെ സര്‍ക്കാര്‍. ഇന്ത്യ എക്കാലത്തും ബ്രിട്ടന്റെ സുപ്രധാന അന്താരാഷ്ട്ര പങ്കാളിയായി തുടരുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ വക്താവ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യ - ദ മോദി ക്വസ്റ്റ്യന്‍ ഡോക്യുമെന്ററി വിവാദങ്ങള്‍ക്കിടെയാണ് പ്രതികരണം. ഒരു ഉലച്ചിലും സംഭവിക്കാതെ കൂടുതല്‍ ശക്തമായി ഇന്ത്യ - ബ്രിട്ടന്‍ ബന്ധം തുടരുമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിലപാട്. നേരത്തെ, വിദേശകാര്യ മന്ത്രി ജയിംസ് ക്ലവർലിയും ഇന്ത്യയുമായുള്ള ബന്ധം സുഗമമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിരുന്നു.
ബിബിസി ഡോക്യുമെന്ററിക്കെതിരെ ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹവും പ്രതിഷേധവുമായി എത്തിയതോടെയാണ് യുകെ സര്‍ക്കാരിന്റെ പ്രതികരണം. വിഷയത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ചര്‍ച്ച നടത്തിയതായും ജയിംസ് ക്ലവര്‍ലി വ്യക്തമാക്കിയിരുന്നു.
ഡോക്യുമെന്ററി വ്യക്തമായി ഗവേഷണം നടത്തിയാണ് നിര്‍മ്മിച്ചതെന്ന് നേരത്തെ ബിബിസി പ്രതികരിച്ചിരുന്നു.
അതിനിടെ ബിബിസി ഡോക്യുമെന്ററി വിലക്കിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഫെബ്രുവരി ആറിന് പരിഗണിക്കും. സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ഡോക്യുമെന്ററിയുടെ ലിങ്കുകളും മറ്റ് പോസ്റ്റുകളും കേന്ദ്ര സർക്കാർ നീക്കം ചെയ്തിരുന്നു. ഇതിനെതിരെ അഭിഭാഷകനായ എം എൽ ശർമ്മയും മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ ചേര്‍ന്നും സമർപ്പിച്ച രണ്ട് ഹർജികളാകും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക.