'ബംഗാളും ത്രിപുരയും ആവർത്തിക്കരുത്‌';
ഇടതുഭരണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് സിഐടിയു

'ബംഗാളും ത്രിപുരയും ആവർത്തിക്കരുത്‌'; ഇടതുഭരണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് സിഐടിയു

നരേന്ദ്ര മോദി സര്‍ക്കാര്‍ കേരളത്തോട് സ്വീകരിക്കുന്ന ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടി ഇടത് സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് ആഹ്വാനം
Updated on
1 min read

കേരളത്തിലെ ഇടത് സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള ഭരണവര്‍ഗ കുതന്ത്രങ്ങള്‍ക്കെതിരെ തൊഴിലാളി വര്‍ഗം ജാഗ്രത കാട്ടണമെന്ന് 17-ാമത് സിഐടിയു അഖിലേന്ത്യാ സമ്മേളനത്തില്‍ ആഹ്വാനം. പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും ഇടത് സര്‍ക്കാരുകളെ താഴെയിറക്കാന്‍ പ്രയോഗിച്ച തന്ത്രങ്ങള്‍ തന്നെയാണ് കേരളത്തില്‍ ശത്രുക്കള്‍ പയറ്റുന്നത്. മുന്‍പെങ്ങുമില്ലാത്ത വിധം രാഷ്ട്രീയവും സാമ്പത്തികവുമായ വെല്ലുവിളികളിലൂടെയും പ്രതിസന്ധിയിലൂടെയുമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ കടന്നുപോകുന്നത്. എന്നാല്‍ ഇവയൊക്കെ മറികടന്ന് മികച്ച ഭരണം കാഴ്ചവെയ്ക്കാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചും ഭരണത്തില്‍ ഇടപെട്ടും പദവിയുടെ അന്തസ് കളയുകയാണ് കേരള ഗവര്‍ണര്‍ എന്നും ബെംഗളൂരുവില്‍ നടക്കുന്ന സിഐടിയു സമ്മേളനം കുറ്റപ്പെടുത്തി.

നരേന്ദ്ര മോദി സര്‍ക്കാര്‍ കേരളത്തോട് സ്വീകരിക്കുന്ന ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടി ഇടത് സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നും സമ്മേളനം പ്രതിനിധികളോട് ആഹ്വാനം ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടിച്ച് കോര്‍പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കുന്ന കേന്ദ്രനയം തിരുത്തപ്പെടണം. കോര്‍പറേറ്റുകള്‍ക്ക് വഴങ്ങാത്ത കേരളത്തിലെ ഇടതു സര്‍ക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നെന്നും സമ്മേളനം വിലയിരുത്തി.

'ബംഗാളും ത്രിപുരയും ആവർത്തിക്കരുത്‌';
ഇടതുഭരണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് സിഐടിയു
അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ തൊഴിലാളി ഐക്യം ശക്തിപ്പെടുത്തണം: തപന്‍ സെന്‍

ജനുവരി 18 മുതല്‍ ആരംഭിച്ച സമ്മേളനം 22ന് ബെംഗളൂരു നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതു സമ്മേളനത്തോടെ സമാപിക്കും. കേരളത്തില്‍ നിന്ന് 626 പ്രതിനിധികള്‍ ഉള്‍പ്പെടെ 1500 ഓളം പ്രതിനിധികളാണ് ഇത്തവണ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

logo
The Fourth
www.thefourthnews.in