'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം'; ബംഗാളില്‍ ബിജെപി നേതാവ് സബ്യസാചി ഘോഷ് അറസ്റ്റില്‍

'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം'; ബംഗാളില്‍ ബിജെപി നേതാവ് സബ്യസാചി ഘോഷ് അറസ്റ്റില്‍

തൃണമൂല്‍ നേതാവായ ഷെയ്ഖ് ഷാജഹാനെതിരെ ലൈഗികാരോപണങ്ങളും ഭൂമി കയ്യേറല്‍ ആരോപണങ്ങളും അതിരൂക്ഷമാകുന്നതിനിടെയുള്ള ബിജെപി നേതാവിന്റെ അറസ്റ്റ് പകരംവീട്ടലിന്റെ ഭാഗമെന്ന് ബിജെപി പ്രാദേശിക നേതാക്കള്‍ ആരോപിച്ചു
Updated on
1 min read

പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സബ്യസാചി ഘോഷ് പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അറസ്റ്റില്‍. ഹൗറയിലെ സങ്ക്രെയിലിലെ തന്റെ സ്വന്തം ഹോട്ടലില്‍ ആണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയെന്ന് കാട്ടി പോലീസ് ഘോഷിനെ അറസ്റ്റ് ചെയ്തത്.

സന്ദേശ്ഖാലിൽ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തനായ ഷെയ്ഖ് ഷാജഹാനെതിരെ നിരവധി സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് പരാതി ഉന്നയിച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് സമാനമായ ഒരു കേസില്‍ ബിജെപി നേതാവിനെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം'; ബംഗാളില്‍ ബിജെപി നേതാവ് സബ്യസാചി ഘോഷ് അറസ്റ്റില്‍
മണിപ്പൂരിലെ സ്ത്രീകളെയും ബിൽക്കിസ് ബാനുവിനെയും കാണാതെ സന്ദേശ്ഖാലിയിലേക്കു പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

അറസ്റ്റിനു പിന്നാലെ ഘോഷിന്റെ അറസ്റ്റ് വാര്‍ത്ത ഷെയര്‍ ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ ബിജെപിക്കെതിരേ സൈബര്‍ ആക്രമണം ശക്തമാക്കി. ഹോട്ടലില്‍ നിന്ന് പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്യുകയും ഇരകളായ അഞ്ചു പെണ്‍കുട്ടികളെ രക്ഷിക്കുകയും ചെയ്‌തെന്ന് ഹൗറ പോലീസ് അറിയിച്ചു.

'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം'; ബംഗാളില്‍ ബിജെപി നേതാവ് സബ്യസാചി ഘോഷ് അറസ്റ്റില്‍
ഭൂമികയ്യേറ്റവും ലൈംഗികാരോപണങ്ങളും മൂലം പ്രതിരോധത്തിലാകുന്ന മമത; സിംഗൂരിന്റെ ആവര്‍ത്തനമാകുമോ തൃണമൂലിന് സന്ദേശ്ഖാലി?

പ്രമുഖ പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഷെയ്ഖ് ഷാജഹാനെതിരെ ലൈഗികാരോപണങ്ങളും ഭൂമി കയ്യേറല്‍ ആരോപണങ്ങളും അതിരൂക്ഷമാകുന്നതിനിടെയുള്ള ബിജെപി നേതാവിന്റെ അറസ്റ്റ് പകരംവീട്ടലിന്റെ ഭാഗമെന്ന് ബിജെപി പ്രാദേശിക നേതാക്കള്‍ ആരോപിച്ചു. വര്‍ഷങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കൊടുവില്‍ സ്ത്രീകള്‍ ഒന്നാകെയാണ് നീതി തേടി സന്ദേശ്ഖാലിയില്‍ തെരുവില്‍ ഇറങ്ങിയത്. സന്ദേശ്ഖാലി വിഷയം കത്തിക്കാന്‍ ലോക്‌സഭാ തിരിഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രദേശം സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

logo
The Fourth
www.thefourthnews.in