ചാള്‍സ് രാജാവിന് ബട്ടര്‍ഫ്‌ളൈ ബ്രൂച്ച്, രാജ്ഞിക്ക് റോസാപ്പൂക്കളുള്ള ചുവന്ന ഫ്രോക്ക്; ഡിസൈന്‍ ചെയ്തത് ബംഗാള്‍ സ്വദേശിനി

ചാള്‍സ് രാജാവിന് ബട്ടര്‍ഫ്‌ളൈ ബ്രൂച്ച്, രാജ്ഞിക്ക് റോസാപ്പൂക്കളുള്ള ചുവന്ന ഫ്രോക്ക്; ഡിസൈന്‍ ചെയ്തത് ബംഗാള്‍ സ്വദേശിനി

ഇറ്റലിയിലെ മിലാൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഓൺലൈനായാണ് പ്രിയങ്ക ഫാഷൻ ഡിസൈനിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്
Updated on
2 min read

ഏഴ് പതിറ്റാണ്ടിനു ശേഷം ബ്രിട്ടൻ സാക്ഷിയാകുന്ന കിരീടധാരണച്ചടങ്ങിൽ രാജ്ഞി കാമിലക്ക് വസ്ത്രങ്ങളൊരുക്കി പശ്ചിമ ബംഗാൾ സ്വദേശിനി. ഹൂഗ്ലി ജില്ലയിലെ ബദിനാൻ സ്വദേശിയായ പ്രിയങ്ക മല്ലിക്കാണ് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന കിരീടധാരണത്തിൽ രാജ്ഞി ധരിക്കുന്ന വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്.

ചാൾസ് രാജാവിനായി ബ്രൂച്ചും പ്രിയങ്ക തയ്യാറാക്കിയിട്ടുണ്ട്. വസ്ത്രത്തിന് നന്ദി അറിയിച്ച രാജകുടുംബം, പ്രിയങ്കയെ കിരീടധാരണ ചടങ്ങിലേക്ക് ക്ഷണിച്ചു. ആരോഗ്യകാരണങ്ങളാൽ പോകാൻ കഴിയില്ലെന്നും കിരീടധാരണത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് കൊൽക്കത്തയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷൻ സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്നും പ്രിയങ്ക പിടിഐയോട് പറഞ്ഞു.

ചാള്‍സ് രാജാവിന് ബട്ടര്‍ഫ്‌ളൈ ബ്രൂച്ച്, രാജ്ഞിക്ക് റോസാപ്പൂക്കളുള്ള ചുവന്ന ഫ്രോക്ക്; ഡിസൈന്‍ ചെയ്തത് ബംഗാള്‍ സ്വദേശിനി
ചാൾസ് മൂന്നാമന്റെ കിരീടധാരണത്തിന് അതിഥികളായി മുംബൈയിലെ ഡബ്ബാവാലകളും

“ഞാൻ തയ്യാറാക്കിയ വസ്ത്രത്തെയും ബ്രൂച്ചിനെയും രാജ്ഞിയും രാജാവും അഭിനന്ദിച്ചുവെന്ന് അറിഞ്ഞപ്പോൾ അവിശ്വസനീയമായിരുന്നു. അഭിനന്ദന പത്രം കിട്ടിയപ്പോൾ രോമാഞ്ചം തോന്നി. ബക്കിങ് ഹാം കൊട്ടാരത്തിൽ നിന്നുള്ള സന്ദേശത്തിന്റെ മൂല്യം വളരെ വലുതാണ്, ” ഇരുപത്തി ഒൻപതുകാരിയായ പ്രിയങ്ക പറഞ്ഞു.

രാജ്ഞിക്ക് വസ്ത്രം ഡിസൈൻ ചെയ്യാനുള്ള ആഗ്രഹം പ്രിയങ്ക രാജകുടുംബ പ്രതിനിധികളെ അറിയിക്കുകയായിരുന്നു. തുടർന്ന് ഡിസൈൻ അയച്ചുകൊടുത്തു. പിന്നാലെ ഡിസൈൻ ഇഷ്ടപ്പെട്ടന്ന് അറിയിച്ച് രാജകുടുംബത്തിൽനിന്ന് അഭിനന്ദനക്കത്ത് ലഭിച്ചു.

ചാൾസ് രാജാവിന് വേണ്ടി ബട്ടർഫ്ലൈ ബ്രൂച്ച് ആണ് പ്രിയങ്ക തയാറാക്കിയത്. റോസാപ്പൂക്കളുടെ മാതൃകയിലുള്ള ചുവന്ന വസ്ത്രമാണ് രാജ്ഞിക്കായി ഡിസൈൻ ചെയ്തത്. പ്രിയങ്കയുടെ ഡിസൈനുകൾ ബ്രിട്ടീഷ് സർക്കാർ വെബ്‌സൈറ്റിൽ ലോഞ്ച് ചെയ്യും.

ചാള്‍സ് രാജാവിന് ബട്ടര്‍ഫ്‌ളൈ ബ്രൂച്ച്, രാജ്ഞിക്ക് റോസാപ്പൂക്കളുള്ള ചുവന്ന ഫ്രോക്ക്; ഡിസൈന്‍ ചെയ്തത് ബംഗാള്‍ സ്വദേശിനി
ബ്രിട്ടനിലെ കിരീടധാരണ ചടങ്ങ്: പൊടിപൊടിക്കുന്നത് കോടികൾ, പങ്കെടുക്കുന്നവർ ആരൊക്കെ?

പശ്ചിമ ബംഗാളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രിയങ്ക ഇറ്റലിയിലെ മിലാൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഓൺലൈനായാണ് ഫാഷൻ ഡിസൈനിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. 2019-ൽ മിലാനിൽ നടന്ന ഇന്റർനാഷണൽ ഫാഷൻ ഡിസൈനർ മാരത്തൺ, 2020-ൽ മിലാനിൽ നടന്ന ഫാഷൻ സ്റ്റൈലിസ്റ്റ് ഓഫ് ദി ഇയർ, 2022-ൽ ഇന്ത്യയിലെ റിയൽ സൂപ്പർ വുമൺ അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.

70 വർഷം മുൻപാണ് ഇംഗ്ലണ്ട് അവസാനമായി കിരീടധാരണത്തിന് സാക്ഷ്യം വഹിച്ചത്. ഉറ്റബന്ധുക്കളും സുഹൃത്തുക്കളും ലോക രാഷ്ട്രങ്ങളിലെ നേതാക്കളും ഉൾപ്പെടെ 2,800 അതിഥികളുടെ സാന്നിധ്യത്തിലാണ് കിരീടധാരണം.360 വർഷം പഴക്കമുള്ള സെന്റ് എഡ്വേർഡ്സ് കിരീടം തലയിൽ വയ്ക്കുന്ന ഏറ്റവും പ്രായം കൂടിയ ബ്രിട്ടീഷ് രാജാവായി ചാൾസ് മാറും. രണ്ടു മണിക്കൂർ നീളുന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ കാമിലയും രാജ്ഞിയായി കിരീടധാരണം നടത്തും.

ചാള്‍സ് രാജാവിന് ബട്ടര്‍ഫ്‌ളൈ ബ്രൂച്ച്, രാജ്ഞിക്ക് റോസാപ്പൂക്കളുള്ള ചുവന്ന ഫ്രോക്ക്; ഡിസൈന്‍ ചെയ്തത് ബംഗാള്‍ സ്വദേശിനി
ചാൾസ് മൂന്നാമന്റെ കിരീടധാരണത്തിന് അതിഥികളായി മുംബൈയിലെ ഡബ്ബാവാലകളും
logo
The Fourth
www.thefourthnews.in