വാട്സ്ആപ്പിലും ടെലഗ്രാമിലും വാഗ്ദാനങ്ങൾ, രാജ്യവ്യാപകമായി 854 കോടിയുടെ നിക്ഷേപ തട്ടിപ്പ്, ബെംഗളൂരുവിൽ ആറ് പേർ പിടിയിൽ

വാട്സ്ആപ്പിലും ടെലഗ്രാമിലും വാഗ്ദാനങ്ങൾ, രാജ്യവ്യാപകമായി 854 കോടിയുടെ നിക്ഷേപ തട്ടിപ്പ്, ബെംഗളൂരുവിൽ ആറ് പേർ പിടിയിൽ

ഇന്ത്യയിലൊട്ടാകെ ആയിരക്കണക്കിനാളുകളെയാണ് ആറംഗ സംഘം തട്ടിപ്പിനിരയാക്കിയത്.
Updated on
1 min read

വാട്‌സ്ആപ്പും ടെലഗ്രാമും ഉപയോഗിച്ച് ഇന്ത്യയിലാകമാനം കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ആറംഗ സംഘം പിടിയില്‍. 1000 രൂപ മുതല്‍ 5000 രൂപവരെ വരെ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ആയിരക്കണക്കിനാളുകളില്‍ നിന്നും ചെറിയ തുക മുതല്‍ 10000 രൂപ വരെ കൈക്കലാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയത്. ഇത്തരത്തില്‍ 854 കോടിയുടെ സൈബര്‍ തട്ടിപ്പാണ് സംഘം നടത്തിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഓണ്‍ലൈന്‍ പണമിടപാട് വഴി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നിക്ഷേപിക്കുന്ന രീതിയായിരുന്നു തട്ടിപ്പുകാര്‍ സ്വീകരിച്ചിരുന്നത്. ഇരകളില്‍ നിന്ന് ശേഖരിച്ച പണം ക്രിപ്‌റ്റോ, പേയ്‌മെന്റ് ഗേറ്റ്‌വേ, ഗെയ്മിങ് ആപ്പുകള്‍ തുടങ്ങിയവയിലൂടെ വിവിധ ഓണ്‍ലൈന്‍ പണമിടപാട് മോഡുകളില്‍ നിക്ഷേപിക്കുകയായിരുന്നു. ഇത്തരത്തില്‍ 854 കോടി രൂപയാണ് തട്ടിപ്പുകാര്‍ ഇടപാടിനായി ഉപയോഗിച്ചതെന്നും പോലീസ് ചൂണ്ടിക്കാട്ടി.

വാട്സ്ആപ്പിലും ടെലഗ്രാമിലും വാഗ്ദാനങ്ങൾ, രാജ്യവ്യാപകമായി 854 കോടിയുടെ നിക്ഷേപ തട്ടിപ്പ്, ബെംഗളൂരുവിൽ ആറ് പേർ പിടിയിൽ
'വംശീയ അക്രമം തടയുന്നതിൽ പരാജയപ്പെട്ടു'; സ്വന്തം സർക്കാരിനെ കുറ്റപ്പെടുത്തി നദ്ദയ്ക്ക് മണിപ്പൂർ ബിജെപിയുടെ കത്ത്

അന്വേഷണത്തിന്റെ ഭാഗമായി തട്ടിപ്പ് നടത്തിയ തുകയിലെ അഞ്ച് കോടി രൂപ മരവിപ്പിച്ചു. നിക്ഷേപത്തിന്റെ നടപടികള്‍ പൂര്‍ത്തിയാക്കയതിന് ശേഷം പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

logo
The Fourth
www.thefourthnews.in