തീവ്രവാദ ബന്ധമുള്ളവര്‍ അറസ്റ്റിലായ സംഭവം: തടിയന്റവിടെ നസീറിനെ കസ്റ്റഡിയില്‍ വാങ്ങി ബെംഗളൂരു പോലീസ്

തീവ്രവാദ ബന്ധമുള്ളവര്‍ അറസ്റ്റിലായ സംഭവം: തടിയന്റവിടെ നസീറിനെ കസ്റ്റഡിയില്‍ വാങ്ങി ബെംഗളൂരു പോലീസ്

2008 ലെ ബെംഗളൂരു സ്ഫോടന കേസിൽ പ്രതിയായി പരപ്പന അഗ്രഹാര ജയിലിൽ വിചാരണ തടവുകാരനാണ് നസീർ
Updated on
1 min read

ബെംഗളൂരുവിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസുമായി ബന്ധപ്പെട്ട് തടിയന്റവിടെ നസീറിനെ ബെംഗളൂരു പോലീസ് കസ്റ്റഡിയിൽ വാങ്ങി. കേസിൽ അറസ്റ്റിലായ ബെംഗളൂരു സ്വദേശികളായ സയ്യിദ് സുഹൈൽ, ഉമർ, ജുനൈദ്, മുദ്ദസിർ, ജാഹിദ് എന്നിവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. സ്ഫോടന കേസിൽ അറസ്റ്റിലായ നസീർ 2009 മുതൽ ജയിലിൽ കഴിയുകയാണ്.

നസീറിനെതിരെ പ്രതികളിൽ നിന്ന് പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നസീറിന്റെ മൊഴിയെടുക്കുന്നതിനും പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനാണ് ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്

ബെംഗളൂരു ആർ ടി നഗറിലെ കനക നഗറിൽ നിന്ന് പിടിയിലായ അഞ്ചംഗ സംഘത്തെ ചോദ്യം ചെയ്തതിൽ നിന്നായിരുന്നു തടിയന്റവിടെ നസീറുമായുള്ള ബന്ധം വെളിച്ചത്തുവന്നത്. 2017ൽ ഒരു കൊലപാതക കേസിൽ അറസ്റ്റിലായി പരപ്പന അഗ്രഹാരയിൽ കഴിഞ്ഞ പ്രതികൾ അവിടെവച്ച്  നസീറിനെ പരിചയപ്പെട്ടെന്നും നസീർ ഇവരെ തീവ്രവാദത്തിലേക്ക് നയിച്ചെന്നുമാണ് പോലീസിന്റെ ഭാഷ്യം.

രാജ്യത്ത് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടാൻ നസീർ പ്രതികളെ ഉപദേശിച്ചു. ഇതനുസരിച്ച് പ്രവർത്തിച്ച പ്രതികൾ ബെംഗളൂരു നഗരത്തിൽ വൻ സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്നാണ് കർണാടക പോലീസിലെ സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.

നസീറിനെതിരെ പ്രതികളിൽ നിന്ന് പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നസീറിന്റെ മൊഴിയെടുക്കുന്നതിനും പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനാണ് ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. 2008 ലെ ബെംഗളൂരു സ്‌ഫോടനക്കേസിൽ ഒന്നാം പ്രതിയായ തടിയന്റവിടെ നസീർ ഇപ്പോൾ കേസിൽ വിചാരണ നേരിടുകയാണ്.

logo
The Fourth
www.thefourthnews.in