ബെംഗളുരുവിന്റെ ഗതാഗതക്കുരുക്കഴിക്കുന്ന മലയാളി

ഒരു രൂപ പോലും പ്രതിഫലം പറ്റാതെയാണ് ഫിറോസ് ഖാന്‍ ഉള്‍പ്പെടുന്ന സംഘം ട്രാഫിക് കുരുക്കഴിച്ച് പോലീസിനെയും യാത്രക്കാരെയും സഹായിക്കുന്നത്

ഗതാഗതക്കുരുക്ക് സദാ തലവേദനയാകുന്ന ബെംഗളുരു നഗരത്തെക്കുറിച്ച് കേട്ടും അനുഭവിച്ചും അറിയാത്തവര്‍ വിരളമാകും. കേരളത്തിന്റെ അയല്‍ സംസ്ഥാനമെന്ന നിലയില്‍ മലയാളികള്‍ ഏറ്റവും അധികം ആശ്രയിക്കുന്ന നഗരമാണ് ഉദ്യാന നഗരമെന്നും ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നുമൊക്കെ വിളിപ്പേരുള്ള ബെംഗളൂരു.

എങ്ങനെയാണ് ഈ നഗരത്തില്‍ ഇത്രയധികം ഗതാഗതക്കുരുക്കുണ്ടാകുന്നത്? ആരാണ് ഉത്തരവാദികള്‍?ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ ട്രാഫിക് പോലീസിനെ സഹായിക്കുന്ന ട്രാഫിക് വാര്‍ഡന്‍ ഓര്‍ഗനൈസേഷന്‍ അംഗവും മലയാളിയുമായ ഫിറോസ് ഖാന്‍ പറഞ്ഞുതരും ഇതിനെല്ലാം ഉത്തരം.

ഒരു രൂപ പോലും പ്രതിഫലം പറ്റാതെയാണ് തിരുവനന്തപുരം സ്വദേശിയായ ഫിറോസ് ഖാന്‍ ഉള്‍പ്പെടുന്ന ഒരു സംഘം മഹാ നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിച്ചെടുത്ത് പോലീസിനെയും യാത്രക്കാരെയും സഹായിക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in