കോവിഡ്: ബൂസ്റ്റര്‍ ഡോസായി മൂക്കിലൊഴിക്കുന്ന വാക്സിന്‍; ഭാരത് ബയോടെക്കിന്റെ വാക്സിന്‍ അടുത്തയാഴ്ച മുതല്‍

കോവിഡ്: ബൂസ്റ്റര്‍ ഡോസായി മൂക്കിലൊഴിക്കുന്ന വാക്സിന്‍; ഭാരത് ബയോടെക്കിന്റെ വാക്സിന്‍ അടുത്തയാഴ്ച മുതല്‍

കോവാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്ക് അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്.
Updated on
1 min read

കോവിഡ് രാജ്യത്ത് വർധിച്ചു വരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസായി പുതിയ നേസൽ വാക്‌സിൻ പുറത്തിറക്കാൻ ഭാരത് ബയോടെക്. കോവാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്ക് സര്‍ക്കാരിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. അനുമതി സംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും. അടുത്തയാഴ്ചയോടെ കോവിൻ പ്ലാറ്റ്ഫോമുകളിൽ എത്തിയേക്കുമെന്നാണ് വിവരം.

ഇന്ത്യയിലെ ആദ്യ ബൂസ്റ്റർ ഡോസാണ് ഭാരത് ബയോ ടെക്കിന്റെ നേസൽ വാക്‌സിൻ.18 വയസിൽ മുകളിലു ള്ളവർക്കാകും ബൂസ്റ്റർ ഡോസ് നൽകുക. വില സംബന്ധിച്ചുള്ള തീരുമാനങ്ങൾ ആയിട്ടില്ല.

വില സംബന്ധിച്ചുള്ള തീരുമാനങ്ങൾ ആയിട്ടില്ല.

അതിനിടെ, ചൈനയിലും മറ്റ് ലോക രാജ്യങ്ങളിലും കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ് കേന്ദ്രം സര്‍ക്കാര്‍. പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. ഇന്ത്യയിലെ വൈറസ് വ്യാപനം ചര്‍ച്ചചെയ്യാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പ്രധാന മന്ത്രിയുടെ പ്രസ്താവന. രാജ്യത്ത് കോവിഡ് പരിശോധന ത്വരിതപ്പെടുത്തണമെന്നും പോസിറ്റീവ് കേസുകളില്‍, വകഭേദത്തെ കണ്ടെത്തുന്നതിനുള്ള ജീനോം സീക്വന്‍സിങ് നടത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

logo
The Fourth
www.thefourthnews.in