ഗുജറാത്ത് മുഖ്യമന്ത്രി പദത്തില്‍ ഭൂപേന്ദ്ര പട്ടേലിന് രണ്ടാമൂഴം;
തിങ്കളാഴ്ച സത്യപ്രതിജ്ഞ

ഗുജറാത്ത് മുഖ്യമന്ത്രി പദത്തില്‍ ഭൂപേന്ദ്ര പട്ടേലിന് രണ്ടാമൂഴം; തിങ്കളാഴ്ച സത്യപ്രതിജ്ഞ

ഇന്ന് ചേർന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ പട്ടേലിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു
Updated on
1 min read

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ തുടരും. ഇന്ന് ചേർന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ പട്ടേലിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്.

പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനമായ കമലത്തില്‍ നടന്ന യോഗത്തിലാണ് ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയാകുന്ന കാര്യം ഏകകണ്ഠമായി തീരുമാനിക്കപ്പെട്ടത്. യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ രാജ്‌നാഥ് സിങ്, ബി എസ് യെദിയൂരപ്പ, അര്‍ജുന്‍ മുണ്ട എന്നിവര്‍ പങ്കെടുത്തു.

ഗുജറാത്ത് മുഖ്യമന്ത്രി പദത്തില്‍ ഭൂപേന്ദ്ര പട്ടേലിന് രണ്ടാമൂഴം;
തിങ്കളാഴ്ച സത്യപ്രതിജ്ഞ
ഒരു വര്‍ഷം കൊണ്ട് തുടച്ചു നീക്കിയ മൂന്ന് പതിറ്റാണ്ടിന്റെ 'ഭരണവിരുദ്ധത', ചരിത്രജയം ഭൂപേന്ദ്ര പട്ടേലിന് പൊന്‍തൂവല്‍

ആകെയുള്ള 182 സീറ്റില്‍ 156 സീറ്റുകളും നേടിയാണ് ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുന്നത്

അഹമ്മദാബാദ് ജില്ലയിലെ ഘട്‌ലോഡിയ മണ്ഡലത്തില്‍ 1.92 ലക്ഷം വോട്ടുകള്‍ നേടിയാണ് ഭൂപേന്ദ്ര പട്ടേല്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. ഡിസംബര്‍ 12 നാണ് സത്യപ്രതിജ്ഞ ചടങ്ങ് തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഗാന്ധിനഗറിലെ ഹെലിപാഡ് ഗ്രൗണ്ടിലായിരിക്കും ചടങ്ങെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.

ഏകീകൃത സിവില്‍ കോഡ് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്ന് ബിജെപി

ആകെയുള്ള 182 സീറ്റില്‍ 156 സീറ്റുകളും നേടിയാണ് ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുന്നത്. 1985 ല്‍ മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ 149 എന്ന റെക്കോര്‍ഡാണ് ബിജെപി ഗുജറാത്തില്‍ മറികടന്നത്. കാബിനറ്റ് മന്ത്രിമാരുള്‍പ്പെടെ 28 മന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

റിവാബ ജഡേജ, അല്‍പേഷ് താക്കൂര്‍, ശങ്കര്‍ ചൗധരി, ഡോ. ദര്‍ശന ഷാ, അമിത് താക്കര്‍, ഹാര്‍ദിക് പട്ടേല്‍ തുടങ്ങിയ പുതുമുഖങ്ങളും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന. എല്ലാ മേഖലയില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തിയായിരിക്കും മന്ത്രിസഭ എന്ന സൂചനയുമുണ്ട്. ഏകീകൃത സിവില്‍ കോഡ് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്ന് ബിജെപി വീണ്ടും ആവര്‍ത്തിച്ചു. അതിനായി ശുപാര്‍ശകള്‍ നല്‍കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും പാട്ടീല്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in