തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ; മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പേയാണ് ബിജെപി സ്ഥാനാര്‍ത്ഥികളുടെ പേര് തീരുമാനിച്ചിരിക്കുന്നത്. 90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്ക് 21 സ്ഥാനാര്‍ത്ഥികളെയും, 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് 39 സ്ഥാനാര്‍ത്ഥികളെയുമാണ് പാര്‍ട്ടി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. അത് കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്ക് 21 സ്ഥാനാര്‍ത്ഥികളെയും, 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് 39 സ്ഥാനാര്‍ത്ഥികളെയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്
ഛത്തീസ്ഗഢിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പട്ടികയില്‍ ദുര്‍ഗില്‍ നിന്നുള്ള ലോക്‌സഭാ എംപി വിജയ് ബാഗേലിന്റെ പേരുണ്ട്. മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും പേരുകള്‍ ആദ്യ പട്ടികയില്‍ ഇല്ല.
മധ്യപ്രദേശിലാകട്ടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും പ്രമുഖ മന്ത്രിമാരുടെയും പേരുകള്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിലില്ല. ഛത്തീസ്ഗഢില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഞ്ച് വനിതകളും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് 10 പേരും പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഒരാളുമാണ് ഉള്‍പ്പെടുന്നത്. മധ്യപ്രദേശില്‍ അഞ്ച് സ്ത്രീകളും പട്ടികജാതി വിഭാഗത്തില്‍ നിന്ന് എട്ട് പേരെയും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് 13 പേരയും സ്ഥാനാര്‍ത്ഥികളായി തിരഞ്ഞെടുത്തു.
മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്
രാജസ്ഥാന്‍, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം ഛത്തീസ്ഗഢും മധ്യപ്രദേശും ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ പരാജയം ആവര്‍ത്തിക്കാതിരിക്കാനാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല അണികളിലെ തര്‍ക്കങ്ങളും വിയോജിപ്പുകളും മനസ്സിലാക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
ഇതില്‍ ഛത്തീസ്ഗഢ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളാണ് ഭരിക്കുന്നത്. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണത്തില്‍ ബിജെപി ഇതര കക്ഷികളാണ് ഭരിക്കുന്നത്. ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസുമാണ് അധികാരത്തിലുള്ളത്.
മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടുമായി ബിജെപി സഖ്യത്തിലാണ്. എന്നാല്‍ മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് മിസോ നാഷണല്‍ ഫ്രണ്ടുമായുള്ള ബന്ധം അത്രസുഖകരമല്ല. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.