ഇന്ത്യയിലെ ഭൂരിഭാഗം വിദ്വേഷപ്രസംഗങ്ങൾക്കും ബിജെപി ബന്ധം: 'ഹിന്ദുത്വ വാച്ച്' റിപ്പോർട്ട്

ഇന്ത്യയിലെ ഭൂരിഭാഗം വിദ്വേഷപ്രസംഗങ്ങൾക്കും ബിജെപി ബന്ധം: 'ഹിന്ദുത്വ വാച്ച്' റിപ്പോർട്ട്

255ഓളം മുസ്ലിം വിരുദ്ധ കൂട്ടായ്മകൾ സംഘടിപ്പിക്കപ്പെട്ടതായി കണക്ക്. അതിൽ 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും
Updated on
2 min read

വാഷിംഗ്‌ടൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗവേഷക സംഘമായ 'ഹിന്ദുത്വ വാച്ച്' പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ ആറുമാസത്തിനിടയിൽ നടന്ന വിദ്വേഷപ്രസംഗങ്ങളിൽ ഭൂരുഭാഗത്തിന്റെയും പിന്നിൽ ഭരണകക്ഷിയായ ബിജെപി.

255 ഓളം മുസ്ലിം വിരുദ്ധ കൂട്ടായ്മകളും സംഭവങ്ങളും നടന്നതായാണ് കണക്ക്. അതിൽ 80 ശതമാനം കൂട്ടായ്മകളും സംഘടിപ്പിക്കപ്പെട്ടത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ആണ്. 'ഹിന്ദുത്വ വാച്ച്' ഇന്ത്യയിൽ മുസ്‌ലിങ്ങൾക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഗവേഷക സംഘമാണ്.

2014 നു ശേഷമാണ് ഇന്ത്യയിൽ വിദ്വേഷപ്രസംഗങ്ങൾ വർധിച്ചതെന്നാണ് ഹിന്ദുത്വ വാച്ചിന്റെ ഗവേഷകർ പറയുന്നത്. ഈ വർഷം നടന്ന പകുതിയിലധികം സംഭവങ്ങളിലും ബിജെപിക്കോ ബജ്‌രംഗ് ദൾ, വിശ്വഹിന്ദു പരിഷത്, സകല ഹിന്ദു സമാജ് ഉൾപ്പെടെയുള്ള സംഘടനകൾക്കോ കൃത്യമായ പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സംഘടനകൾക്കെല്ലാം നേരിട്ടോ അല്ലാതെയോ ആർഎസ്എസുമായി ബന്ധമുണ്ടെന്നും ഹിന്ദുത്വ വാച്ച് പറയുന്നു.

റിപ്പോർട്ട് തീർത്തും അടിസ്ഥാന രഹിതമാണെന്നും, ബി.ജെ.പി ഒരിക്കലും വിദ്വേഷ പ്രസംഗങ്ങൾ പിന്തുണയ്ക്കില്ല എന്നും ബിജെപി മുതിർന്ന അംഗം അഭയ് വർമ പറഞ്ഞു. രാജ്യത്തെ വിദ്വേഷപ്രസംഗങ്ങൾ രേഖപ്പെടുത്തുന്ന ഇത്തരമൊരു റെക്കോർഡ് ആദ്യമായിരിക്കും. 2017 ൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ വിദ്വേഷപ്രസംഗങ്ങളുടെ കണക്കുകളെടുക്കുന്നത് നിർത്തിയതോടെ ഇതുമായി ബന്ധപ്പെട്ട യാതൊരു കണക്കുകളും പുറത്ത് വന്നിട്ടില്ല.

15 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നടത്തിയ പഠനത്തിൽ 64 ശതമാനം സംഭവങ്ങളിലും മുസ്ലിം യുവാക്കൾ ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച് മതം മാറ്റുന്നു എന്ന മുൻവിധി ആളുകൾക്കുണ്ടായിരുന്നു എന്നും 'ഹിന്ദുത്വ വാച്ച്' റിപ്പോർട്ട് ചെയ്യുന്നു

സോഷ്യൽ മീഡിയയിൽ നിന്നും മറ്റ് മാധ്യമങ്ങളിൽ നിന്നുമാണ് റിപ്പോർട്ടിന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചത്. ശേഖരിച്ച വിഡിയോകൾ വ്യാജമല്ല എന്നുറപ്പിച്ചതിനുശേഷമാണ് സമഗ്രമായ അന്വേഷണങ്ങളിലേക്ക് പോയതെന്നും 'ഹിന്ദുത്വ വാച്ച്' പറയുന്നു.

എന്താണ് വിദ്വേഷപ്രസംഗം എന്നതിന് ഇന്ത്യയിൽ പ്രത്യേകിച്ച് നിർവചനമൊന്നുമില്ലാത്തതുകൊണ്ട് ഐക്യരാഷ്ട്ര സഭ നൽകിയ നിർവചനത്തെ അടിസ്ഥാനമാക്കിയാണ് വിദ്വേഷപ്രസംഗങ്ങൾ വേർതിരിച്ചത്. ഏതെങ്കിലും മതത്തെയോ, സംസ്‌കാരത്തെയോ, ദേശീയതയെയോ, ജാതിയെയോ വേർതിരിച്ച് കാണുന്ന തരത്തിൽ നടത്തുന്ന ഏതു തരം ആശയവിനിമയവും വിദ്വേഷപ്രസംഗമായി കണക്കാക്കാം.

ഇന്ത്യയിലെ ഭൂരിഭാഗം വിദ്വേഷപ്രസംഗങ്ങൾക്കും ബിജെപി ബന്ധം: 'ഹിന്ദുത്വ വാച്ച്' റിപ്പോർട്ട്
മണിപ്പൂർ കലാപം: ജൂലൈയില്‍ കാണാതായ രണ്ട് വിദ്യാർത്ഥികള്‍ കൊല്ലപ്പെട്ട നിലയില്‍, ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍

മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രേഖപ്പെടുത്തപ്പെട്ട മുഴുവൻ സംഭവങ്ങളുടെ മൂന്നിൽ ഒന്നും സംഭവിച്ചിട്ടുള്ളത് ഈ വർഷം അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ്.

15 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നടത്തിയ പഠനത്തിൽ 64 ശതമാനം സംഭവങ്ങളിലും മുസ്ലിം യുവാക്കൾ ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച് മതം മാറ്റുന്നു എന്ന മുൻവിധി ആളുകൾക്കുണ്ടായിരുന്നു എന്നും 'ഹിന്ദുത്വ വാച്ച്' റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 33 ശതമാനം കേസുകളിലും ഹിന്ദുക്കൾ മുസ്ലിങ്ങളെ ബഹിഷ്കരിക്കണം എന്നും മുസ്ലിം സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കണമെന്നും ആഹ്വാനമുണ്ടായിരുന്നു.

സർക്കാരിന്റെ ഭാഗമായി നിൽക്കുന്നവരും വിദ്വേഷപ്രസംഗങ്ങൾ നടത്തുന്നുണ്ട് എന്നും റിപ്പോർട്ട് പറയുന്നു. ഭരണത്തിലിരിക്കുന്ന ബിജെപിയുടെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമുൾപ്പെടെയുള്ള നേതാക്കൾ വിദ്വേഷപ്രസംഗം നടത്തിയതായി റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്.

ഇന്ത്യയിലെ ഭൂരിഭാഗം വിദ്വേഷപ്രസംഗങ്ങൾക്കും ബിജെപി ബന്ധം: 'ഹിന്ദുത്വ വാച്ച്' റിപ്പോർട്ട്
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: 22-ാം നിയമ കമ്മിഷന്റെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍; 2029ല്‍ നടപ്പിലാക്കിയേക്കും
logo
The Fourth
www.thefourthnews.in