'വംശീയ അക്രമം തടയുന്നതിൽ പരാജയപ്പെട്ടു'; സ്വന്തം സർക്കാരിനെ കുറ്റപ്പെടുത്തി നദ്ദയ്ക്ക് മണിപ്പൂർ  ബിജെപിയുടെ കത്ത്

'വംശീയ അക്രമം തടയുന്നതിൽ പരാജയപ്പെട്ടു'; സ്വന്തം സർക്കാരിനെ കുറ്റപ്പെടുത്തി നദ്ദയ്ക്ക് മണിപ്പൂർ ബിജെപിയുടെ കത്ത്

സംസ്ഥാന അധ്യക്ഷ എ ശാരദ ദേവിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ എട്ട് പ്രമുഖ നേതാക്കൾ ഒപ്പിട്ട കത്തിലാണ് ആശങ്കകൾ രേഖപ്പെടുത്തിയിരിക്കുന്നത്
Updated on
1 min read

മണിപ്പൂരിൽ വംശീയ അക്രമം തടയുന്നതിൽ പരാജയപ്പെട്ടതിൽ സ്വന്തം സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപിയുടെ മണിപ്പൂർ ഘടകം ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് കത്തയച്ചു. ഇംഫാൽ ഈസ്റ്റിലെ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ വസതിയും ഇംഫാൽ വെസ്റ്റിലെ ബിജെപി എംഎൽഎയുടെ വീടും പ്രതിഷേധക്കാർ ആക്രമിക്കാൻ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് നേതാക്കളുടെ കത്ത്. സംസ്ഥാന അധ്യക്ഷ എ ശാരദ ദേവിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ എട്ട് പ്രമുഖ നേതാക്കൾ ഒപ്പിട്ട കത്തിലാണ് ആശങ്കകൾ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കാണണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

'വംശീയ അക്രമം തടയുന്നതിൽ പരാജയപ്പെട്ടു'; സ്വന്തം സർക്കാരിനെ കുറ്റപ്പെടുത്തി നദ്ദയ്ക്ക് മണിപ്പൂർ  ബിജെപിയുടെ കത്ത്
വിരാട് കോഹ്ലിക്കും അനുഷ്‌കയ്ക്കും രണ്ടാമത്തെ കുഞ്ഞ്?; സന്തോഷവാര്‍ത്ത ഉടനെന്ന് ദേശീയ മാധ്യമം

“പൊതുജന രോഷവും പ്രതിഷേധവും ഇപ്പോൾ ഗതിമാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഉത്തരവാദിത്തം സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിലെ സർക്കാരിന്റെ പരാജയമാണ് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ നമ്മുടെ സർക്കാർ രാവും പകലും പ്രവർത്തിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം,” കത്തിൽ പറയുന്നു.

നിലവിൽ മണിപ്പൂരിലുണ്ടാകുന്ന അക്രമണങ്ങൾക്ക് പിന്നിലെ പ്രധാന കാരണം ജനങ്ങൾ അവരുടെ ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന തീവ്രമായ ബുദ്ധിമുട്ടുകളാണെന്ന് കത്തിൽ പറയുന്നു. സംസ്ഥാന സർക്കാരിൽ വിശ്വാസം തിരികെ കൊണ്ടുവരാൻ ആർട്ടിക്കിൾ 355 റദ്ദാക്കാനും മുഖ്യമന്ത്രിക്ക് ഏകീകൃത കമാൻഡ് പുനഃസ്ഥാപിക്കാനും അവർ നദ്ദയോട് ആവശ്യപ്പെട്ടു.

'വംശീയ അക്രമം തടയുന്നതിൽ പരാജയപ്പെട്ടു'; സ്വന്തം സർക്കാരിനെ കുറ്റപ്പെടുത്തി നദ്ദയ്ക്ക് മണിപ്പൂർ  ബിജെപിയുടെ കത്ത്
ശൈശവവിവാഹം മുതൽ സൈബര്‍ ബുള്ളിയിങ് വരെ; ലൈംഗികബന്ധ സമ്മതത്തിനുള്ള പ്രായം താഴ്ത്തുന്നത് നിയമകമ്മിഷൻ എതിർക്കാനുള്ള കാരണങ്ങൾ

ദേശീയ പാതകളിൽ ഗതാഗതം സാധാരണ നിലയിലാക്കേണ്ടതിന്റെ ആവശ്യകതയും പ്രശ്‌നമുണ്ടാക്കുന്നവരെ അറസ്റ്റുചെയ്യേണ്ടതിന്റെ ആവശ്യകതയും നേതാക്കൾ കത്തിൽ ചൂണ്ടിക്കാട്ടുന്നു. കുടിയൊഴിപ്പിക്കപ്പെട്ട 60,000-ത്തോളം വരുന്ന ആളുകളെ ഉടനടി പുനരധിവസിപ്പിക്കുന്നതിനും കത്തിനശിച്ച വീടുകൾക്കുള്ള നഷ്ടപരിഹാരവും അവർ കത്തിൽ ആവശ്യപ്പെട്ടു.

സസ്‌പെൻഷൻ ഓഫ് ഓപ്പറേഷൻ (SoO) അടിസ്ഥാന നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കേണ്ടതിന്റെയും നിയമലംഘനങ്ങൾ തീവ്രവാദ പ്രവർത്തനങ്ങളായി കണക്കാക്കുന്നതിന്റെയും പ്രാധാന്യം കത്തിൽ എടുത്തുകാട്ടിയിട്ടുണ്ട്. കൂടാതെ, മ്യാൻമർ ആസ്ഥാനമായുള്ള വിമതരുമായി രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ദേശീയ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അടുത്തിടെ എൻഐഎ കസ്റ്റഡിയിലെടുത്ത മൊയ്‌റംഗ്‌തെം ആനന്ദ് സിങ്ങിന്റെ മോചനത്തിനും സംഘം സഹായം തേടി.

'വംശീയ അക്രമം തടയുന്നതിൽ പരാജയപ്പെട്ടു'; സ്വന്തം സർക്കാരിനെ കുറ്റപ്പെടുത്തി നദ്ദയ്ക്ക് മണിപ്പൂർ  ബിജെപിയുടെ കത്ത്
ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങ്ങില്‍ മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ; 10 മീറ്റര്‍ എയര്‍ പിസ്റ്റൽ മിക്സഡ് ഇനത്തില്‍ വെള്ളി

സുരക്ഷാ സേന അമിത ബലപ്രയോഗം നടത്തുന്നുവെന്ന സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 28ന് അർദ്ധസൈനിക സേനയിലെയും മണിപ്പൂർ പോലീസിലെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. പൊതുജനങ്ങളോട്, പ്രത്യേകിച്ച് വിദ്യാർഥികളോട് ഇടപെടുന്പോൾ ബലപ്രയോഗം കുറയ്ക്കണമെന്ന് സേന തീരുമാനിച്ചിരുന്നു.

അതേസമയം, മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെ അവശ്യവസ്തുക്കൾ വാങ്ങാൻ പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി ഇന്ന് രാവിലെ 5 മുതൽ ഉച്ചയ്ക്ക് 2 വരെ ഇംഫാൽ വെസ്റ്റിൽ കർഫ്യൂ ഇളവ് ചെയ്തിട്ടുണ്ട്. ഇംഫാൽ ഈസ്റ്റ് ജില്ലയിലും കർഫ്യൂവിൽ സമാനമായ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ് 3ന് പൊട്ടിപ്പുറപ്പെട്ട അക്രമത്തിന് ശേഷം മണിപ്പൂരിൽ 180ലധികം ആളുകൾ കൊല്ലപ്പെടുകയും 50,000-ത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തു.

logo
The Fourth
www.thefourthnews.in