'ഒന്നാം നമ്പർ അഴിമതിക്കാരൻ'; അർജുൻ റാം മേഘ്വാളിനെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട്  ബിജെപി എംഎൽഎ

'ഒന്നാം നമ്പർ അഴിമതിക്കാരൻ'; അർജുൻ റാം മേഘ്വാളിനെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ

അഴിതിക്കേസിൽ നിന്ന് രക്ഷപ്പെടാനാണ് കേന്ദ്ര നിയമമന്ത്രി രാഷ്ട്രീയക്കാരനായതെന്നും രാജസ്ഥാനിലെ ബിജെപി എംഎൽഎ
Updated on
1 min read

കേന്ദ്രനിയമമന്ത്രി അർജുൻ റാം മേഘ്‌വാളിനെതിരെ ഗുരുതര ആരോപണവുമായി രാജസ്ഥാനിലെ ബിജെപി എംഎൽഎ. അഴിമതിയൽ ഒന്നാമനാണ് അർജുൻ റാം മേഘ്‌വാളെന്നും മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെടുമെന്നും ബിജെപി എംഎൽഎ കൈലാഷ് മേഘ്‌വാൾ പറഞ്ഞു. രാജസ്ഥാനിലെ ഒരു പൊതു പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രിക്കെതിരായ ബിജെപി നേതാവിന്റെ ആക്ഷേപം.

അർജുൻ റാം മേഘ്‌വാൾ അഴിമതിക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൈലാഷ് മേഘ്‌വാൾ പ്രധാനമന്ത്രിയെ സമീപിക്കാൻ ഒരുങ്ങുന്നത്. രാജസ്ഥാനിലെ ഭിൽവാരയിലെ ഒരു ഗ്രാമത്തിൽ നടന്ന പൊതുയോഗത്തിലായിരുന്നു കൈലാഷ് മേഘ്‌വാളിന്റെ തുറന്നുപറച്ചിൽ. " അർജുൻ റാം ഒന്നാം നമ്പർ അഴിമതിക്കാരനാണ്. അദ്ദേഹത്തിനെതിരെ നിരവധി അഴിമതിക്കേസുകളുണ്ട്. അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഞാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുത്തും" ഷാപുര എംഎൽഎ കൈലാഷ് പറഞ്ഞു.

'ഒന്നാം നമ്പർ അഴിമതിക്കാരൻ'; അർജുൻ റാം മേഘ്വാളിനെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട്  ബിജെപി എംഎൽഎ
കിരൺ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്തുനിന്ന് നീക്കി; പകരം അർജുൻ റാം മേഘ്‌വാൾ

ബിക്കാനീർ എംപിയായ അർജുൻ റാം മേഘ്വാളിനെ അടുത്തിടെയാണ് രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്ന കമ്മിറ്റി കൺവീനറായി നിയമിച്ചത്. അർജുൻ റാം മേഘാവാളിനെതിരെ ഇപ്പോഴഉം കേസുകളുണ്ടെന്നും ഇതിൽ നിന്ന് രക്ഷപ്പെടാനാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്നും എംഎൽഎ ആരോപിച്ചു. "ഉദ്യോഗസ്ഥനായിരിക്കുമ്പോൾ മുതൽ അർജുൻ റാം മേഘ്‌വാൾ അഴിമതിയിൽ ഏർപ്പെട്ടിട്ടുണ്ട്. ഇന്നത്തെ യോഗത്തിൽ ഞാൻ ജനങ്ങളോട് പറഞ്ഞത് ശരിയാണ്. മന്ത്രിക്കെതിരെ പ്രധാനമന്ത്രി മോദിക്ക് കത്തെഴുതാൻ പോകുകയാണ്," കൈലാഷ് പറഞ്ഞു. ആർജുൻ റാം മേഘ്‌വാൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വൃത്തികെട്ട രാഷ്ട്രീയം പയറ്റുന്നുവെന്നും കൈലാഷ് മേഘ്വാൾ ആരോപിച്ചു.

രാജസ്ഥാനിൽ നിന്നുള്ള അർജുൻ റാം മേഘ്വാളും കൈലാഷ് മേഘ്വാളും ബിജെപിയുടെ പ്രമുഖ ദളിത് മുഖങ്ങളാണ്. വർഷങ്ങളോളം സഹമന്ത്രിയായിരുന്ന അർജുൻ റാം മേഘ്വാളിന് അടുത്തിടെയാണ് കിരൺ റിജിജുവിന്റെ പിൻഗാമിയായി നിയമ-നീതിന്യായ വകുപ്പിന്റെ സ്വതന്ത്ര ചുമതല നൽകിയത്. സമീപകാല ചരിത്രത്തിൽ ഇതാദ്യമായിട്ടായിരുന്നു ക്യാബിനറ്റ് പദവിയിലില്ലാത്ത ഒരാൾ നിയമമന്ത്രിയാവുന്നത്. നേരത്തെ ധനകാര്യം, കോര്‍പ്പറേറ്റ്, ഖനവ്യവസായം, ലവിഭവം സാസ്‌കാരിക തുടങ്ങിയ വകുപ്പുകളി സഹമന്ത്രിയായിരുന്നു. ലോക്‌സഭയില്‍ ബിജെപിയുടെ ചീഫ് വിപ്പ് സ്ഥാനവും വഹിച്ചിരുന്നു. രാജസ്ഥാന്‍ നിയസഭാ മുന്‍ സ്പീക്കറാണ് കൈലാഷ് മേഘ്വാള്‍

logo
The Fourth
www.thefourthnews.in