38 ശതമാനം സ്ത്രീകളും കൊല്ലപ്പെടുന്നത് പങ്കാളികളാല്‍; ലിവ്-ഇന്‍ ബന്ധങ്ങള്‍ നിരോധിക്കാൻ നിയമം കൊണ്ടുവരണമെന്ന് ബിജെപി എംപി

38 ശതമാനം സ്ത്രീകളും കൊല്ലപ്പെടുന്നത് പങ്കാളികളാല്‍; ലിവ്-ഇന്‍ ബന്ധങ്ങള്‍ നിരോധിക്കാൻ നിയമം കൊണ്ടുവരണമെന്ന് ബിജെപി എംപി

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 38 ശതമാനം സ്ത്രീകളും കൊല്ലപ്പെടുന്നത് പങ്കാളികളാലാണെന്ന് ചൂണ്ടിക്കാട്ടിയാണ് എം പി ആവശ്യമുന്നയിച്ചത്
Updated on
1 min read

ലിവ് ഇന്‍ ബന്ധങ്ങള്‍ നിരോധിക്കണമെന്ന ആവശ്യവുമായി രാജ്യസഭയില്‍ ബിജെപി എം പി. മധ്യപ്രദേശിൽ നിന്നുള്ള ബിജെപി എം പി അജയ് പ്രതാപ് സിങ്ങാണ് ലിവ് ഇന്‍ ബന്ധങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 38 ശതമാനം സ്ത്രീകളും കൊല്ലപ്പെടുന്നത് പങ്കാളികളാലാണെന്ന് ചൂണ്ടിക്കാട്ടിയാണ് എം പി ആവശ്യമുന്നയിച്ചത്.

''വിവാഹവും കുടുംബ ബന്ധങ്ങളും ഇന്ത്യയിലെ സാംസ്‌കാരിക പൈതൃകങ്ങളാണ്. നമ്മുടെ മത ഗ്രന്ഥങ്ങളും ആചാരങ്ങളും ലിവ് ഇന്‍ ബന്ധങ്ങള്‍ അംഗീകരിക്കുന്നില്ല'' - അജയ് പ്രതാപ് സിങ് പറയുന്നു.

'' ഇന്ത്യയിലെ സമൂഹം ലിവ് ഇന്‍ ബന്ധങ്ങള്‍ അധാര്‍മികമായി കരുതുന്നുവെങ്കിലും, നിയമ വിരുദ്ധമല്ലെന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്. ഞാന്‍ വിശ്വസിക്കുന്നത് അത് അധാര്‍മികമാണെന്ന് മാത്രമല്ല, നിയമവിരുദ്ധം കൂടിയാണെന്നാണ്. ഇത്തരം സംസ്‌കാരങ്ങള്‍ക്ക് അറുതിവരുത്താനും സ്ത്രീകളെ സംരക്ഷിക്കാനും നിയമം കൊണ്ടുവരണം '' - ബിജെപി എംപി പറയുന്നു. ഈ അടുത്ത കാലത്തായുണ്ടായ ലിവ് ഇൻ റിലേഷൻ ബന്ധങ്ങളിലെ കൊലപാതകവും അദ്ദേഹം സൂചിപ്പിക്കുന്നു.

38 ശതമാനം സ്ത്രീകളും കൊല്ലപ്പെടുന്നത് പങ്കാളികളാല്‍; ലിവ്-ഇന്‍ ബന്ധങ്ങള്‍ നിരോധിക്കാൻ നിയമം കൊണ്ടുവരണമെന്ന് ബിജെപി എംപി
'അസംബന്ധം': ലിവ് ഇന്‍ ബന്ധങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ വേണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

മാർച്ചിൽ ലിവ് ഇന്‍ ബന്ധങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. തീര്‍ത്തും ബാലിശമായ ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റെ നടപടി.

രൂക്ഷവിമര്‍ശനമായിരുന്നു വിഷയം പരിഗണിക്കവെ സുപ്രീംകോടതി ഉന്നയിച്ചത്. എന്ത് ആവശ്യവുമായും സുപ്രീംകോടതിയെ സമീപിക്കാം എന്നാണോ ഹര്‍ജി കൊണ്ട് ഉദ്ദേശിക്കുന്നത് എന്നായിരുന്നു ചോദ്യം. ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും കോടതി നല്‍കി. 'ആളുകള്‍ ലിവ് ഇന്‍ റിലേഷനില്‍ ജീവിക്കുന്നതില്‍ എന്താണ് തെറ്റ് ? അവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ശ്രമിക്കുകയാണോ ? അതോ ഈ സംവിധാനം തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണോ നടത്തുന്നത്'' എന്നും സുപ്രീംകോടതി ചോദിച്ചിരുന്നു.

logo
The Fourth
www.thefourthnews.in