'പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും,  ഹാജരാകണം;' പ്രത്യേക സമ്മേളനത്തിന് എംപിമാര്‍ക്ക് വിപ്പ് നല്‍കി ബിജെപി

'പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും, ഹാജരാകണം;' പ്രത്യേക സമ്മേളനത്തിന് എംപിമാര്‍ക്ക് വിപ്പ് നല്‍കി ബിജെപി

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ബിജെപി എംപിമാര്‍ക്ക് വിപ്പ് അയച്ചിരിക്കുന്നത്
Updated on
1 min read

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാംഗങ്ങള്‍ക്ക് മൂന്ന് വരി വിപ്പ് നല്‍കി ബിജെപി. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ബിജെപി എംപിമാര്‍ക്ക് വിപ്പ് അയച്ചിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പാസാക്കാനുമുണ്ടെന്ന് വിപ്പില്‍ സൂചിപ്പിക്കുന്നു.

''സെപ്റ്റംബര്‍ 18 മുതല്‍ സെപ്റ്റംബര്‍ 22 വരെ നടക്കുന്ന സമ്മേളനത്തില്‍ ചില നിയമനിര്‍മാണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പാസാക്കാനും തീരുമാനിക്കുമെന്ന് ലോക്‌സഭയിലെ എല്ലാ ബിജെപി അംഗങ്ങളെയും അറിയിക്കുന്നു. അതുകൊണ്ട് ഈ അഞ്ച് ദിവസവും എല്ലാ ബിജെപി അംഗങ്ങളും സഭയില്‍ ക്രിയാത്മകമായി ഹാജരാകണമെന്നും സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു''- വിപ്പില്‍ പറയുന്നു.

'പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും,  ഹാജരാകണം;' പ്രത്യേക സമ്മേളനത്തിന് എംപിമാര്‍ക്ക് വിപ്പ് നല്‍കി ബിജെപി
പ്രത്യേക സമ്മേളനത്തിന്റെ അജണ്ട പുറത്തിറക്കി; നാല് ബില്ലുകളും പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രവും ചര്‍ച്ച ചെയ്യും

കഴിഞ്ഞ ദിവസം പ്രത്യേക സമ്മേളനത്തിന്റെ അജണ്ട പുറത്തിറക്കിയതിന് പിന്നാലെയാണ് ബിജെപി, ലോക്‌സഭാ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരിക്കുന്നത്. അഞ്ച് ദിവസമായി നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ നാല് ബില്ലുകള്‍ ചര്‍ച്ച ചെയ്യുമെന്നാണ് അജണ്ടയില്‍ സൂചിപ്പിച്ചിരിക്കുന്നത്.

അഭിഭാഷക ഭേദഗതി ബില്ല് 2023, പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് പിരിയോഡിക്കല്‍സ് ബില്ല് 2023, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനവുമായി ബന്ധപ്പെട്ട ബില്ല്, പോസ്റ്റ് ഓഫീസ് ബില്ല് 2023 എന്നീ ബില്ലുകളാണ് പ്രത്യേക സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

'പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും,  ഹാജരാകണം;' പ്രത്യേക സമ്മേളനത്തിന് എംപിമാര്‍ക്ക് വിപ്പ് നല്‍കി ബിജെപി
'ചിലര്‍ക്ക് ശത്രുതാ മനോഭാവം'; മാധ്യമങ്ങളെ ബഹിഷ്‌കരിക്കാന്‍ 'ഇന്ത്യ', പട്ടിക തയ്യാറാക്കുന്നു

കൂടാതെ പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രവും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. 'സംവിധാന്‍ സഭയില്‍ നിന്ന് ആരംഭിച്ച 75 വര്‍ഷത്തെ യാത്ര-നേട്ടങ്ങള്‍, അനുഭവങ്ങള്‍, ഓര്‍മകള്‍, പാഠങ്ങള്‍' എന്ന വിഷയത്തിലാകും ചര്‍ച്ച. സമ്മേളനത്തിന് മുന്നോടിയായി സെപ്റ്റംബര്‍ 17ന് സര്‍ക്കാര്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും യോഗം ചേരാന്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും ഇമെയില്‍ വഴി ക്ഷണിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in