അമിത് ഷാ പറഞ്ഞതല്ല യാഥാര്‍ഥ്യം; ബംഗാളില്‍ ബിജെപി വോട്ട് വിഹിതത്തില്‍ വന്‍ ഇടിവ്, ഇടത് സഖ്യം തൊട്ടരികെ

അമിത് ഷാ പറഞ്ഞതല്ല യാഥാര്‍ഥ്യം; ബംഗാളില്‍ ബിജെപി വോട്ട് വിഹിതത്തില്‍ വന്‍ ഇടിവ്, ഇടത് സഖ്യം തൊട്ടരികെ

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 22.8 ശതമാനം മാത്രമാണ് ബിജെപിക്ക് നേടാനായത്
Updated on
2 min read

പശ്ചിമബംഗാളിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ അവകാശവാദം തെറ്റെന്ന് കണക്കുകള്‍. 2021 നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ വന്‍ ഇടിവാണ് ബിജെപിയുടെ വോട്ട് വിഹിതത്തില്‍ സംഭവിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 38 ശതമാനമായിരുന്ന വോട്ട് വിഹിതം 22.88 ശതമാനമായാണ് കുറഞ്ഞത്.

ബംഗാളിലെ രക്തരൂക്ഷിതമായ അക്രമങ്ങള്‍ പോലും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതില്‍നിന്ന് ബി ജെ പിയെ തടയാനായില്ലെന്നായിരുന്നു അമിത് ഷാ കഴിഞ്ഞദിവസം ട്വിറ്ററില്‍ കുറിച്ചത്. മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പി സീറ്റ് ഇരട്ടിയോളം വര്‍ധിപ്പിച്ചു. ഇത് ജനവിശ്വാസം ഗണ്യമായ വര്‍ധിച്ചുവെന്നാണ് സൂചിപ്പിക്കുന്നതെന്നും അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകന്ത മജുംദാര്‍ കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രിയെ കണ്ട് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും പഞ്ചായത്ത് തിരഞ്ഞെടുപ്പിനെക്കുറിച്ചും അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു അമിത് ഷായുടെ ട്വീറ്റ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പിയോടാണ് ജനങ്ങളുടെ വാത്സല്യമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയെ ഇത് അത്യപൂര്‍വമായ ഉയരങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷാ പറഞ്ഞതല്ല യാഥാര്‍ഥ്യം; ബംഗാളില്‍ ബിജെപി വോട്ട് വിഹിതത്തില്‍ വന്‍ ഇടിവ്, ഇടത് സഖ്യം തൊട്ടരികെ
തിരഞ്ഞെടുപ്പ് അക്രമം: പശ്ചിമ ബംഗാളിൽ 697 ബൂത്തുകളിൽ നാളെ റീപോളിങ്

അമിത് ഷായുടെ പ്രസ്താവനയോട് പരിഹാസത്തോടെയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം.''2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 38 ശതമാനമായിരുന്ന ബിജെപിയുടെ ബിജെപിയുടെ വോട്ട് വിഹിതം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 22 ശതമാനമായി. കൂടുകയാണോ കുറയുകയാണോ ചെയ്തത്?'' തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി ചോദിച്ചു.

നേര്‍ക്കുനേര്‍ നീതിപൂര്‍വം പോരാടാന്‍ കഴിയാത്തതിനാല്‍ ബിജെപി വൃത്തികെട്ട തന്ത്രങ്ങള്‍ അവലംബിക്കുകയും തങ്ങളുടെ പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം അഴിച്ചുവിടുകയും ചെയ്തതായി ഭരണകക്ഷി ആരോപിച്ചു. കൊല്ലപ്പെട്ടവരില്‍ 12 പേര്‍ തങ്ങളുടെ പ്രവര്‍ത്തകരാണെന്നും തൃണമൂല്‍ ചൂണ്ടിക്കാട്ടി.

അമിത് ഷാ പറഞ്ഞതല്ല യാഥാര്‍ഥ്യം; ബംഗാളില്‍ ബിജെപി വോട്ട് വിഹിതത്തില്‍ വന്‍ ഇടിവ്, ഇടത് സഖ്യം തൊട്ടരികെ
പോളിങ് ബൂത്തിൽ ബോംബാക്രമണം; വ്യാപക സംഘർഷത്തിനിടെ പശ്ചിമ ബംഗാളിൽ തദ്ദേശ വോട്ടെടുപ്പ്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പടിവാതിക്കല്‍ എത്തിനില്‍ക്കെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ്, ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെന്നപോലെ ബിജെപിക്കും നിര്‍ണായകമായിരുന്നു. അതിനാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരമാവധി നേട്ടം കൊയ്യാന്‍ എല്ലാ പാര്‍ട്ടികളും കിണഞ്ഞ് പരിശ്രമിച്ചിരുന്നു. തൃണമൂലിന്റെ വോട്ട് വിഹിതം 51.14 ശതമാനമായി ഉയര്‍ന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 47.8 ശതമാനമായിരുന്നു പാര്‍ട്ടിക്ക് ലഭിച്ചിരുന്നത്.

സിപിഎമ്മിന് 12.56 ശതമാനവും കോണ്‍ഗ്രസ് 6.42 ശതമാനവും ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടി(ഐ എസ് എഫ്)ന് രണ്ട് ശതമാനവും വോട്ടാണ് ഇത്തവണ കിട്ടിയത്. ഈ മൂന്ന് കക്ഷികളും ഉള്‍പ്പെടുന്ന സഖ്യത്തിന്റെ വോട്ട് വിഹിതം (20.98 ശതമാനം) ബിജെപിക്ക് തൊട്ടടുത്താണെന്നത് ശ്രദ്ധേയമാണ്.

ത്രികോണ മത്സരം തൃണമൂലിന് വന്‍ നേട്ടമായെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സ്ഥിതി 79 ശതമാനം ഗ്രാമപഞ്ചായത്തുകളിലും 92 ശതമാനം പഞ്ചായത്ത് സമിതികളിലും മുഴുവന്‍ ജില്ലാ പഞ്ചായത്തുകളിലും തൃണമൂലിന് വിജയം നല്‍കി. 3,317 ഗ്രാമപഞ്ചായത്തുകളില്‍ 2,634ലായിരുന്നു തൃണമൂലിന്റെ വിജയം.

341 പഞ്ചായത്ത് സമിതികളില്‍ 317 ഉം തൃണമൂല്‍ സ്വന്തമാക്കി. ബിജെപി ആറെണ്ണത്തില്‍ വിജയിച്ചപ്പോള്‍ ഇടതുപാര്‍ട്ടികള്‍ രണ്ടെണ്ണം നേടി. ഒന്‍പതിടത്ത് സ്വതന്ത്രര്‍ വിജയിച്ചപ്പോള്‍ ഏഴിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല. അതേസമയം, 20 ജില്ലാ പഞ്ചായത്തുകളും തൃണമൂല്‍ സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in