മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

ബിജെപിയും ശിവസേന ഷിന്‍ഡെ പക്ഷവും എന്‍സിപി അജിത് പവാര്‍ പക്ഷവും ഉള്‍പ്പെടുന്ന മഹായുതി 288-ല്‍ 234 സീറ്റുമായാണ് ഭരണം നിലനിര്‍ത്തിയിരിക്കുന്നത്.
Updated on
2 min read

മറുത്തെരുത്തരമില്ല, വേറാരും കളത്തിലുമില്ല, യാതൊരു വിധ ഭരണവിരുദ്ധത വികാരവുമില്ല. മഹാരാഷ്ട്രയിൽ ഡബിൾ സെഞ്ച്വറിയിടച്ച് ഭരണത്തിലേറി മഹായുതി സഖ്യം. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റ് നേടി മഹാവികാസ് അഘാഡിയെ നിഷ്പ്രഭമാക്കിയാണ് അത്യുജ്വല വിജയം നേടിയിരിക്കുന്നത്. ബിജെപിയും ശിവസേന ഷിന്‍ഡെ പക്ഷവും എന്‍സിപി അജിത് പവാര്‍ പക്ഷവും ഉള്‍പ്പെടുന്ന മഹായുതി 288-ല്‍ 234 സീറ്റുമായാണ് ഭരണം നിലനിര്‍ത്തിയിരിക്കുന്നത്.

ഈ വിജയം മഹായുതിക്ക് സമ്മാനിച്ചതിൽ ചെറുതല്ലാത്ത പങ്ക് ആർഎസ്എസിനുണ്ട്. ബിജെപിയെ പോലെതന്നെ ആർഎസ്എസിനും ഈ തിരഞ്ഞെടുപ്പ് നിർണായകമായിരുന്നു. അടുത്ത് വരുന്ന 100 ആം വാർഷികം, തങ്ങളുടെ ആസ്ഥാനിമിരിക്കുന്ന സംസ്ഥാനം. ലോക്സഭ തിരഞ്ഞെടുപ്പിൽ വിട്ട് നിന്നതോടെ ബിജെപിയെ അടിമുടി ഉലച്ചുകളഞ്ഞ നഷ്ടം. ഇതെല്ലാം മനസിൽ വെച്ച് കച്ച കെട്ടിയിറങ്ങിയ ആർഎസ്എസും അവരുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ വിജയം കണ്ടിരിക്കുന്നു.

വികസനം പറഞ്ഞോ തീവ്ര ഹിന്ദുത്വം പറഞ്ഞോ ആയിരുന്നില്ല തിരഞ്ഞെടുപ്പ് പ്രചാരണം. ഹിന്ദു ഐക്യമെന്ന് മാത്രം പറഞ്ഞായിരുന്നു വോട്ടുതേടൽ. ലോക്സഭ തിരഞ്ഞെടുപ്പിലെ തോൽവി മനസിലാക്കി മോദിയെന്ന ഫാക്ടർ വിട്ട് പ്രാദേശിക നേതൃത്വത്തിലേക്ക് ഇറങ്ങി ചെന്ന്, പ്രാദേശിക പ്രശ്നങ്ങൾ മാത്രം സംസാരിച്ച് മഹായുതി വോട്ട് കൂട്ടി. അതാകട്ടെ വിജയം കാണുകയും ചെയ്തു. ഏക് ഹേ തോ സേഫ് ഹെ, ബട്ടേങ്കേ തോ കട്ടേങ്കേ ഈ പ്രചാരണ വാക്യം സംവരണ വിഷയത്തിൽ ഭിന്നിച്ച് നിൽക്കുന്ന ഒബിസി വോട്ടുകളെയും മറാത്ത വോട്ടുകളെയും മഹായുതി സഖ്യത്തിലേക്ക് എത്തിച്ചു.

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?
കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു

തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് മാത്രം മഹായുതി സഖ്യം കൊണ്ടു വന്ന ലഡ്കി ബാഹിൻ യോജന, സ്ത്രീകളുടെ വോട്ടും അനുകൂലമാക്കി. മഹാരാഷ്ട്ര ജനസംഖ്യയുടെ 55 ശതമാനം പേർക്കാണ് ഈ ആനുകൂല്യം ലഭ്യമായത്. അതായത് ഏകദേശം 2.25 കോടി രൂപ. നാല് മാസത്തിനുള്ളിൽ 1500 രൂപ വീതം സ്ത്രീകളുടെ കൈകളിലെത്തിയത് 7500 രൂപ. വീണ്ടും അധികാരത്തിലേറ്റിയാൽ ഇപ്പോൾ ലഭിക്കുന്ന 1500 രൂപ 2100 ആക്കി ഉയർത്തുമെന്നും മഹായുതി വാഗ്ദാനം നൽകി. കർഷക വോട്ടുകളെ ലക്ഷ്യം വെച്ച മഹാവികാസ് അഘാഡിയുടെ തന്ത്രത്തെയും മഹായുതി പൊളിച്ചു.

ഹരിയാനയിലെ പാഠവും ഉൾകൊള്ളാതെ തിരഞ്ഞെടുപ്പിനിറങ്ങിയ കോൺഗ്രസിന് സംഭവിച്ചത് വലിയ നഷ്ടം. 2019 ൽ നേടിയ 44 സീറ്റിൽ നിന്ന് 15 ലേക്ക് കോൺഗ്രസ് ചുരുങ്ങി. നേർക്കുനേർ പോരാട്ടം നടന്നതിൽ കോൺഗ്രസിനെ അടപടലം അപ്രസക്തമാക്കി ബിജെപി. നാന പഠോളയുടെ മേഖലയായ വിദർഭയിലും കോൺഗ്രസിനെ കൊണ്ട് കൂട്ടിയാൽ കൂടില്ലെന്ന വിശ്വാസം ബിജെപി അരക്കിട്ടുറപ്പിച്ചു. 26.77 ശതമാനമാണ് ബിജെപിയുടെ വോട്ട് വിഹിതം. കോൺഗ്രസിന്റെ വോട്ട് വിഹിതം 12.42 ശതമാനവും ശിവസേനയുടെ വോട്ട് 12.38 ശതമാനവുമാണ്.

പിളർന്ന പാർട്ടികളുടെ അവകാശം നിർണയിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. പവാർ പവറിനായുള്ള ഏറ്റുമുട്ടലിൽ കിതച്ച് കിതച്ചാണ് ശരദ് പവാറിന്റെ എൻസിപി രണ്ടടക്കം കടന്നത്. പവാർ പക്ഷത്തിന്റെ 2019 ലെ നിലയിൽ നിന്ന് വലിയ മാറ്റം ഉണ്ടായിട്ടില്ല. എന്നാൽ ബാരാമതിയിൽ അജിത് പവാർ നേടിയ വിജയം, ഞാനാണ് യഥാർഥ എൻസിപി എന്ന ശരദ് പവാറിന്റെ അവകാശ വാദത്തിന് തിരിച്ചടിയാണ്. എൻസിപിയിലെ അജിത് പവാർ വിഭാഗത്തിന് ഇത് ഒരു തരത്തിലുള്ള പുനരുജ്ജീവനമാണ്. ശരദ് പവാർ പിന്തുണച്ച അനന്തരവൻ യുഗേന്ദ്ര പവാറിനെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അജിത് പവാർ പരാജയപ്പെടുത്തിയത്. എൻസിപിയുടെ ധർമ്മറാവു അത്രം തൻ്റെ മകൾ എൻസിപിയുടെ (എസ്പി) ഭാഗ്യശ്രീയെ പരാജയപ്പെടുത്തിയതോടെ അഹേരി മറ്റൊരു കുടുംബാന്തര പോരാട്ടവും കണ്ടു. പുസാദിൽ എൻസിപിയുടെ (എസ്‌പി) ശരദ് മൈന്ദിനെ ഇന്ദ്രനിൽ നായിക് തോൽപിച്ചപ്പോൾ, ബസ്മത്തിൽ എൻസിപിയുടെ (എസ്‌പി) ജയപ്രകാശ് ദണ്ഡേഗാവോങ്കറിനെതിരെ ചന്ദ്രകാന്ത് നവഘരെ ഒന്നാം സ്ഥാനത്തെത്തി. പ്രമുഖ ഒബിസി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ഛഗൻ ഭുജ്ബൽ യെയോലയിൽ എൻസിപിയുടെ (എസ്പി) മണിക്രാവു ഷിൻഡെയെ പരാജയപ്പെടുത്തി.

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?
വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കോൺഗ്രസിനോട് സീറ്റുകൾ പിടിച്ച് വാങ്ങിയ ഉദ്ധവിന്റെ ശിവസേനക്കും, ഇനി ഞങ്ങളാണ് യഥാർഥ സേനയെന്ന് അവകാശവാദം ഉന്നയിക്കാനാവില്ല. 2019 ൽ ഷിൻഡേ വിഭാഗത്തിനുള്ളതിനേക്കാൾ കൂടുതൽ സീറ്റ് ഈ തിരഞ്ഞെടുപ്പിൽ അവർ നേടി.

സഖ്യത്തിലെ ഐക്യക്കുറവ് തന്നെയാണ് മഹാവികാസ് അഘാഡിക്ക് അടിയായത്. സീറ്റു വിഭജന ചർച്ച നീണ്ടു പോയതും സഖ്യത്തിലെ ചെറു പാർട്ടികൾ സൌഹൃദ മത്സരവുമായി രംഗത്തെത്തിയതും വിനയായി. കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്ന മുദ്രാവാക്യങ്ങൾ ഏറ്റുപിടിക്കാൻ എൻസിപി തയ്യാറായില്ല. കോൺഗ്രസും ഉദ്ധവ് പക്ഷവും ഒന്നിച്ചുയർത്തിയ പ്രശ്നങ്ങൾ ജനങ്ങളിലേക്ക് കൃത്യമായി എത്തിയതുമില്ല. ഇതോടെ മഹായുതിക്ക് മുന്നിൽ മഹാവികാസ് അഘാഡിക്ക് സാഷ്ടാംഗം വീഴേണ്ടിവന്നു.

logo
The Fourth
www.thefourthnews.in