'14 വര്‍ഷത്തെ വനവാസം അവസാനിച്ചു;' ശിവസേനയില്‍ ചേര്‍ന്ന് ബോളിവുഡ് നടന്‍ ഗോവിന്ദ, തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന

'14 വര്‍ഷത്തെ വനവാസം അവസാനിച്ചു;' ശിവസേനയില്‍ ചേര്‍ന്ന് ബോളിവുഡ് നടന്‍ ഗോവിന്ദ, തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന

കോണ്‍ഗ്രസിന് വേണ്ടി 2004ല്‍ മുംബൈ നോര്‍ത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച ഗോവിന്ദ ബിജെപിയുടെ റാം നായികിനെ പരാജയപ്പെടുത്തിയിരുന്നു.
Updated on
1 min read

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന്റെ ശിവസേനയില്‍ ചേര്‍ന്ന് ബോളിവുഡ് നടന്‍ ഗോവിന്ദ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ഒരു ഇടവേളക്ക് ശേഷം രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഗോവിന്ദ മുംബൈ നോര്‍ത്ത് വെസ്റ്റില്‍ നിന്നാണ് മത്സരിക്കുന്നതെന്നാണ് സൂചന.

കോണ്‍ഗ്രസിന് വേണ്ടി 2004ല്‍ മുംബൈ നോര്‍ത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച ഗോവിന്ദ ബിജെപിയുടെ റാം നായികിനെ പരാജയപ്പെടുത്തിയിരുന്നു. പിന്നീട് ഗോവിന്ദ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും രാഷ്ട്രീയത്തില്‍ ഇടവേളയെടുക്കുകയുമായിരുന്നു. 14 വര്‍ഷത്തെ വനവാസത്തിന് ശേഷം താന്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നുവെന്നാണ് ഇന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചത്.

'14 വര്‍ഷത്തെ വനവാസം അവസാനിച്ചു;' ശിവസേനയില്‍ ചേര്‍ന്ന് ബോളിവുഡ് നടന്‍ ഗോവിന്ദ, തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന
ലോക്‌സഭ സീറ്റ് നല്‍കിയില്ല; തമിഴ്‌നാട്ടില്‍ കീടനാശിനി കുടിച്ച എംഡിഎംകെ എംപി അന്തരിച്ചു

രാഷ്ട്രീയത്തില്‍ വീണ്ടും പ്രവേശിക്കില്ലെന്നാണ് താന്‍ കരുതിയതെന്നും ശിവസേനയില്‍ ചേര്‍ന്നത് ദൈവാനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. ശിവസേന സ്ഥാപകന്‍ ബാലാസാഹേബ് താക്കറേയുമായി തന്റെ മാതാപിതാക്കള്‍ക്ക് നല്ല ബന്ധമായിരുന്നുവെന്നും ഗോവിന്ദ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ച ഗോവിന്ദ ഏക്‌നാഥ് ഷിന്‍ഡെയെ സന്ദര്‍ശിച്ചതിന് പിന്നാലെതന്നെ പാര്‍ട്ടിയിലേക്ക് ചേരുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെ ശിവസേന നേതാവ് കൃഷ്ണ ഹെഡ്‌ജെ നടനെ വസതിയിലെത്തി കാണുകയായിരുന്നു.

'14 വര്‍ഷത്തെ വനവാസം അവസാനിച്ചു;' ശിവസേനയില്‍ ചേര്‍ന്ന് ബോളിവുഡ് നടന്‍ ഗോവിന്ദ, തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന
തിരിച്ചു പിടിക്കാൻ കച്ച മുറുക്കി സിപിഎം, നിലനിർത്താൻ കോൺഗ്രസ്: ആലത്തൂർ ആർക്കൊപ്പം?

അതേസമയം എന്‍സിപി (ശരദ് പക്ഷം) നേതാവ് ജയന്ത് പട്ടീല്‍ ഗോവിന്ദയെ വിമര്‍ശിച്ച് രംഗത്തെത്തി. അദ്ദേഹം അറിയപ്പെടുന്ന നടനല്ലെന്നും ജനപ്രീതിയുള്ള ഒരു നടനെ ഏകനാഥ് ഷിന്‍ഡെ തിരഞ്ഞെടുക്കണമായിരുന്നുവെന്നും ജയന്ത് പറഞ്ഞു. എക്‌നാഥ് ഷിന്‍ഡെ സിനിമകള്‍ കാണാറില്ലെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം സിനിമകള്‍ കാണുന്നുണ്ടെങ്കില്‍ ആരാണ് മികച്ച നടനെന്ന് അദ്ദേഹം അറിയുമായിരുന്നുവെന്നും ജയന്ത് പറഞ്ഞു.

logo
The Fourth
www.thefourthnews.in