വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ആഭ്യന്തരവും അന്തർദേശീയവുമായ 20-ലധികം ഇന്ത്യൻ വിമാനകമ്പനികൾക്കാണ് ഈ ആഴ്ച വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചത്
Published on

ഇന്ത്യൻ വിമാനങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി ഉയർത്തിയ സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ. ലണ്ടനിലെയും ജർമനിയിലെയും ഐപി അഡ്രസുകളിൽ നിന്നാണ് വ്യാജ സന്ദേശങ്ങൾ എത്തിയതെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. ആഭ്യന്തരവും അന്തർദേശീയവുമായ 20-ലധികം ഇന്ത്യൻ വിമാനകമ്പനികൾക്കാണ് ഈ ആഴ്ച വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചത്.

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ
'പൗരത്വ ഭേദഗതിയിലെ ആറാം വകുപ്പ് ഭരണഘടനയ്ക്ക് അനുസൃതം'; നിർണായക വിധിയുമായി സുപ്രീംകോടതി

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ഇത്തരത്തിലുള്ള ഭീഷണി സന്ദേശങ്ങൾ ഉയർത്തിയിട്ടുള്ളത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 12 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്. തിങ്കളാഴ്ച രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ഒരു എയര്‍ ഇന്ത്യ വിമാനത്തിനും വ്യാജഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബുധനാഴ്ച ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയര്‍, മുംബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ എന്നിവയ്ക്ക് നേരെയും ബാംബ് ഭീഷണിയുണ്ടായി. തുടര്‍ന്ന് ഇരുവിമാനങ്ങളും ഡല്‍ഹിയിലും അഹമ്മദാബാദിലും അടിയന്തര ലാന്‍ഡിങ് നടത്തി.

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ
വിമാന കമ്പനികള്‍ക്ക് തുടരെ ലഭിക്കുന്ന ഭീഷണി സന്ദേശം; വ്യാജ കോളര്‍മാരെ 'നോ ഫ്ലൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍

വിഷയത്തിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, വ്യാജബോംബ് ഭീഷണികൾ ഉയർത്തിയ എല്ലാ പോസ്റ്റുകളും ജനറേറ്റ് ചെയ്ത ഐപി അഡ്രസുകൾ പങ്കിടാൻ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ സാമൂഹ്യ മാധ്യമമായ എക്‌സിനോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ അക്കൗണ്ടുകളും നിർജീവമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

“ഞങ്ങൾക്ക് പ്രാഥമിക റിപ്പോർട്ടുകൾ ലഭിച്ചു. മൂന്ന് വ്യത്യസ്ത ഹാൻഡിലുകളിൽ നിന്നാണ് പോസ്റ്റുകൾ ഉണ്ടാക്കിയതെന്ന് അവർ ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ഈ മൂന്ന് ഹാൻഡിലുകളിൽ, രണ്ടെണ്ണത്തിന്റെ ഐപി അഡ്രസുകൾ അവർ കണ്ടെത്തി. ലണ്ടനിൽ നിന്നും ഡച്ച്‌ലാൻഡിൽ നിന്നുമുള്ള രണ്ട് പൊതു ഐപികൾ ആണവ. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് അല്ലെങ്കിൽ വിപിഎൻ ഉപയോഗിച്ച ശേഷമാണ് അവർ ട്വീറ്റുകൾ പങ്കുവെച്ചത്. മറ്റൊരു ഹാൻഡിലിൻ്റെ വിശദാംശങ്ങൾക്കായി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്," ഒരു ഉറവിടത്തെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കൂടുതൽ വിശദമായ വിവരങ്ങൾ പങ്കുവയ്ക്കാൻ എക്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഉറവിടം വ്യക്തമാക്കി.

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ
ആക്രമണത്തിൽ കിറുകൃത്യം, ഇന്ത്യ അമേരിക്കയിൽനിന്ന് വാങ്ങുന്നത് മാരക പ്രഹരശേഷിയുള്ള പ്രിഡേറ്റർ ഡ്രോണുകൾ; ലക്ഷ്യം ഇന്ത്യൻ മഹാസമുദ്രത്തിലെ ആധിപത്യം

വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഛത്തീസ്‌ഗഡ് സ്വദേശിയായ പതിനേഴുകാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഹൃത്തുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്ന് പകരം വീട്ടാൻ അയാളുടെ പേരിൽ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളുണ്ടാക്കി കൗമാരക്കാരൻ ഭീഷണി സന്ദേശം അയയ്ക്കുകയായിരുന്നു.

അതേസമയം, ഇന്ത്യൻ വിമാനങ്ങള്‍ക്ക് അടിക്കടി ഉണ്ടാകുന്ന ബോംബ് ഭീഷണി സംബന്ധിച്ച് പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.

logo
The Fourth
www.thefourthnews.in