ജോണ്‍സണ്‍സ് ബേബി പൗഡറിന് വിലക്കില്ല; മഹാരാഷ്ട്രയുടെ രണ്ട് ഉത്തരവുകള്‍ ബോംബെ ഹൈക്കോടതി റദ്ദാക്കി

ജോണ്‍സണ്‍സ് ബേബി പൗഡറിന് വിലക്കില്ല; മഹാരാഷ്ട്രയുടെ രണ്ട് ഉത്തരവുകള്‍ ബോംബെ ഹൈക്കോടതി റദ്ദാക്കി

ഉത്പന്നത്തിന്റെ ഗുണനിലവാരത്തില്‍ നേരിയ വ്യതിയാനം ഉണ്ടാകുമ്പോള്‍ മുഴുവന്‍ നിര്‍മാണ പ്രക്രിയയും അടച്ചുപൂട്ടുന്നത് യുക്തിസഹമല്ലെന്ന് കോടതി
Updated on
1 min read

ജോണ്‍സണ്‍സ് ആൻഡ് ജോൺസൺ ബേബി പൗഡര്‍ നിര്‍മിക്കാനും വിതരണം ചെയ്യാനും അനുമതി നിഷേധിച്ച മഹാരാഷ്ട്ര സർക്കാർ ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി. കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച രണ്ട് ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസുമാരായ ഗൗതം പട്ടേല്‍, എസ് ജി ഡിഗെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

2022 സെപ്റ്റംബര്‍ 15ലെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് ഉത്തരവുകള്‍ ചോദ്യം ചെയ്ത് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഗുണനിലവാരത്തിന്റെയും സുരക്ഷയുടെയും മാനദണ്ഡങ്ങള്‍ നിലനിര്‍ത്തുന്നത് സൗന്ദര്യവര്‍ധക ഉത്പ്പന്നങ്ങള്‍ക്ക് പ്രധാനമാണെങ്കിലും, ഒരു ഉത്പന്നത്തിന്റെ ഗുണനിലവാരത്തില്‍ നേരിയ വ്യതിയാനം ഉണ്ടാകുമ്പോള്‍ മുഴുവന്‍ നിര്‍മാണ പ്രക്രിയയും അടച്ചുപൂട്ടുന്നത് യുക്തിസഹമാണെന്ന് തോന്നുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

2018 ലാണ് ജോണ്‍സണ്‍സ് ആന്‍ഡ് ജോണ്‍സണ്‍സ് പൗഡറിനെതിരെ ആദ്യം ആരോപണങ്ങളുയര്‍ന്നത്

ഉത്പന്നതിന്റെ ബാച്ചില്‍ ഒരെണ്ണം ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയാല്‍ ഉത്പന്നത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നത് ശരിയായ നടപടിയല്ല. ഫൂഡ് ആന്റ് ഡ്രഗ് കണ്ട്രോളര്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം അനിവാര്യമാണ് എന്നാല്‍ നിരീക്ഷണസമിതിയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം അതിന്റെ ജോലി കൃത്യമായി ചെയ്യണമെന്നും ബെഞ്ച് വ്യക്തമാക്കി.

2018 ലാണ് ജോണ്‍സണ്‍സ് ആന്‍ഡ് ജോണ്‍സണ്‍സ് പൗഡറിനെതിരെ ആദ്യം ആരോപണങ്ങളുയര്‍ന്നത്. നവജാതശിശുക്കളുടെ ചര്‍മത്തിന് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടി സാംപിള്‍ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് പി എച്ച് മൂല്യം ഇല്ലെന്നായിരുന്നു കണ്ടെത്തിയത്. കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയിലാണ് സാംപിള്‍ പരിശോധിച്ചത്. പൂനെ, നാസിക് എന്നിവിടങ്ങളില്‍ നിന്ന് സാംപിള്‍ പരിശോധനയ്ക്ക് എടുക്കുകയായിരുന്നു.

022 സെപ്റ്റംബര്‍ 15 നാണ് മഹാരാഷ്ട്ര ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ലൈസന്‍സ് റദ്ദാക്കിയത്

ഇതേതുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവെയ്ക്കാനും ഉത്പന്നങ്ങള്‍ പിന്‍വലിക്കാനും ആവശ്യപ്പെട്ട് കമ്പനിക്ക് മഹാരാഷ്ട്ര ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നോട്ടീസയച്ചു. ശേഷം 2018 നവംബര്‍ - ഡിസംമ്പര്‍ മാസങ്ങളില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍സിനെതിരെ അന്വേഷണം ആരംഭിച്ചു. സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയുടെ കണ്ടെത്തല്‍ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി കോടതിയെ സമീപിച്ചത്. 2022 സെപ്റ്റംബര്‍ 15 നാണ് മഹാരാഷ്ട്ര ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ലൈസന്‍സ് റദ്ദാക്കിയത്.

logo
The Fourth
www.thefourthnews.in