റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി 'ഓപ്‌സ് അലേര്‍ട്ട് 'പരേഡുമായ അതിര്‍ത്തി സുരക്ഷാ സേന
74ാം റിപ്ബ്ലിക്ക് ദിനത്തിനായി രാജ്യമൊരുങ്ങുന്നതിനു മുന്നോടിയായി ഏഴ് ദിവസത്തെ ഓപ്‌സ് അലേര്‍ട്ട് പരേഡുമായി അതിര്‍ത്തി സുരക്ഷാ സേന. ഇന്ത്യ പാക് അതിര്‍ത്തി പ്രദേശമായ രാജസ്ഥാനിലെ സര്‍ ക്രീക്ക് മുതല്‍ ഗുജറാത്തിലെ റാന്‍ ഓഫ് കച്ച് വരെയാണ് ഏഴ് ദിവസത്തെ പരേഡ് നടക്കുക. അടുത്തയാഴ്ച്ച രാജ്യത്ത് നടക്കാന്‍ പോകുന്ന റിപ്പബ്ലിക്ക് ദിനത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അതിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിഎസ്എഫ് .
ജനുവരി 21 ന് ആരംഭിച്ച ഓപ്‌സ് അലേര്‍ട്ട് പ്രത്യേക പരിശീലനം ജനുവരി 28 വരെ തുടരും . ദേശവിരുദ്ധ ആക്രമണങ്ങളെ ചെറുക്കാനും റിപ്പബ്ലിക് ദിനം സുഗമമായി നടത്താനുമാണ് ഈ പരിശീലമെന്നും ബിഎസ്എഫ് അറിയിച്ചു.രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന പരിശീലനം സൈനികരെ കൂടുതല്‍ പ്രവര്‍ത്തന സജ്ജരാക്കും . റിപ്പബ്ലിക്ക് ദിന പരിപാടികളുടെ ഭാഗമായി പൊതുജനസമ്പര്‍ക്ക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ബിഎസ്എഫ് വ്യക്തമാക്കി.
ശനിയാഴ്ച്ച് പുലര്‍ച്ചെ ജമ്മുവിലുണ്ടായ ഇരട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യാതിര്‍ത്തിയില്‍ ബിഎസ്എഫ് അഭ്യാസം ആരംഭിച്ചത് .ജമ്മുവിലെ നര്‍വാള്‍ മേഖലയെ നടുക്കിയ ഇരട്ട സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ക്കാണ് പരിക്കേറ്റത് . ശനിയാഴ്ച സംഭവം കണക്കിലെടുത്ത് ജമ്മുവില്‍ ഇന്ത്യന്‍ സൈന്യം സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. റിപ്പബ്ലിക്ക് ദിനത്തിലോ അതിനനുബന്ധിച്ച ദിവസങ്ങളിലോ അനിഷ്ട സംഭവങ്ങള്‍ ഒന്നും ആവര്‍ത്തിക്കാതിരിക്കാനാണ് നടപടി . ജനങ്ങളുടെ സുരക്ഷയും സംരക്ഷണവും കണക്കിലെടുത്ത് കേന്ദ്ര ഭരണപ്രദേശങ്ങളില്‍ എല്ലാം ഭാഗത്തും സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെന്നാണ് ജമ്മുകശ്മീരിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് .
ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട അര്‍ധസൈനിക വിഭാഗമാണ് അതിര്‍ത്തി രക്ഷാസേന (ബി എസ് എഫ്) ഇന്ത്യയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുക അതിര്‍ത്തി വഴിയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക , അനധികൃത കുടിയേറ്റം തടയുക എന്നീ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടത് അതിര്‍ത്തി രക്ഷാസേനയുടെ ചുമതലയാണ് .
ജനുവരി 26ാം തീയതിയാണ് രാജ്യം 74ാംമത് റിപ്പബ്ലിക് ദിനാഘോഷത്തിന് തയ്യാറെടുക്കുന്നത് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് എല്‍ സിസി യാണ് മുഖ്യാതിഥിയായെത്തുക .