ഹരിയാനയിൽ യുപി മോഡല്‍
'ബുൾഡോസർ നടപടി' തുടരുന്നു;  ഇരുപതോളം കടകൾ പൊളിച്ചുനീക്കി

ഹരിയാനയിൽ യുപി മോഡല്‍ 'ബുൾഡോസർ നടപടി' തുടരുന്നു; ഇരുപതോളം കടകൾ പൊളിച്ചുനീക്കി

വർഗീയ സംഘർഷത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വേണ്ടിവന്നാൽ തുടർന്നും ബുൾഡോസറുകൾ ഉപയോഗിക്കുമെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ് ശനിയാഴ്ച രാവിലെ പറഞ്ഞിരുന്നു
Updated on
1 min read

വർഗീയ കലാപത്തിനിടെ ഹരിയാനയിൽ യു പി മോഡൽ ബുൾഡോസർ നടപടി മൂന്നാം ദിവസവും തുടരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ട നൂഹ് ജില്ലയില്‍ അനധികൃത നിർമാണമെന്ന് ആരോപിച്ചാണ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് . ഇതരസംസ്ഥാനങ്ങളിൽ നിന്ന് കുടിയേറിപ്പാർത്തവർ താമസിക്കുന്ന ടൗരു മേഖലയിലെ കുടിലുകളാണ് സർക്കാർ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് ബുള്‍ഡോസർ കൊണ്ട് പൊളിച്ചുമാറ്റുന്നതിൽ അധികവും.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ഇരുപതിലധികം കടകളും ഭരണകൂടം പൊളിച്ചുമാറ്റി. നൂഹിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള സ്ഥലമാണ് ടൗരു.

ഹരിയാനയിൽ യുപി മോഡല്‍
'ബുൾഡോസർ നടപടി' തുടരുന്നു;  ഇരുപതോളം കടകൾ പൊളിച്ചുനീക്കി
'നൂഹിലെ വർഗീയ കലാപത്തിന് പിന്നിൽ ഗൂഢാലോചന'; ആവശ്യമെങ്കിൽ ഇനിയും ബുള്‍ഡോസര്‍ പ്രയോഗമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി

വർഗീയ സംഘർഷത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വേണ്ടിവന്നാൽ തുടർന്നും ബുൾഡോസറുകൾ ഉപയോഗിക്കുമെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ് ശനിയാഴ്ച രാവിലെ പറഞ്ഞിരുന്നു. കുടിയേറിയ ബംഗ്ലാദേശികളെന്ന് ആരോപിക്കപ്പെടുന്ന നിർധനരായവരുടെ 250ലധികം കുടിലുകൾ ഇതിനോടകം പൊളിച്ചുനീക്കിയിട്ടുണ്ട്. കനത്ത പോലീസ് സുരക്ഷയിലാണ് ജില്ലാ ഭരണകൂടം സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ബുൾഡോസർ രാജ് നടപ്പിലാക്കുന്നത്. പൊളിച്ചുമാറ്റുന്ന കടകളിൽ അധികവും ഫാർമസികളും വർഷങ്ങളായി അവിടെ പ്രവർത്തിച്ചുപോരുന്നവയുമായിരുന്നു.

അസമിൽനിന്ന് എത്തിയ മുസ്ലീങ്ങളാണ് ടൗരുവിലെ താമസക്കാരിലേറെയും. ഈമേഖലയിൽ നിന്നുള്ളവരാണ് സംസ്ഥാനത്തെ വർഗീയ കലാപത്തിന് പിന്നിലെന്ന് ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയും ആരോപിച്ചിരുന്നു. പിന്നാലെയാണ് ബുൾഡോസർ ഉപയോ​ഗിച്ച് കുടിലുകൾ പൊളിക്കുന്ന നടപടികളിലേക്ക് കടന്നത്.

ഹരിയാനയിൽ യുപി മോഡല്‍
'ബുൾഡോസർ നടപടി' തുടരുന്നു;  ഇരുപതോളം കടകൾ പൊളിച്ചുനീക്കി
ഹരിയാനയിൽ യുപി മോഡൽ 'ബുൾഡോസർ നടപടി'യുമായി മനോഹർ ലാൽ ഖട്ടാർ; ടൗരുവിൽ നിരവധി കുടിലുകൾ തകർത്തു

അറസ്റ്റുകൾ ഭയന്ന് പലരും നാടുവിടുകയാണ്. അൻപത് മുതൽ 60 വരെ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി നീക്കം ചെയ്യാൻ കഴിയാതിരുന്ന അനധികൃത കയ്യേറ്റങ്ങളെല്ലാം ജില്ലാ ഭരണകൂടം നീക്കം ചെയ്യുകയാണെന്നാണ് അധികൃതരുടെ അനൗദ്യോഗിക വിശദീകരണം. നടപടിയില്‍ പ്രതിഷേധിച്ച് എംഎൽഎയും നിയമസഭയിലെ കോൺഗ്രസ് പാർട്ടി ഉപനേതാവുമായ അഫ്താബ് അഹമ്മദ് രംഗത്തുവന്നിരുന്നു. തകരുന്നത് പാവപ്പെട്ടവരുടെ വീടുകൾ മാത്രമല്ല, സാധാരണക്കാരുടെ വിശ്വാസവും കൂടിയാണെന്ന് 'എക്‌സി'ൽ അദ്ദേഹം കുറിച്ചു. ഭരണ പരാജയങ്ങൾ മറച്ചുവയ്ക്കാൻ സർക്കാർ തെറ്റായ നടപടികൾ സ്വീകരിക്കുന്നുവെന്നും ഇത് അടിച്ചമർത്തൽ നയമാണെന്നും അദ്ദേഹം പറഞ്ഞു.

സംഘർഷത്തിന് പിന്നിൽ ഗൂഢാലോചനയുള്ളതായി അന്വേഷണത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് വെള്ളിയാഴ്ച പോലീസ് സൂപ്രണ്ട് പറഞ്ഞിരുന്നു

നൂഹിലെ വർഗീയ സംഘർഷത്തിന് പിന്നിൽ മുൻകൂട്ടി തയാറാക്കിയ വലിയ പദ്ധതിയുണ്ടെന്ന് ആഭ്യന്തര മന്ത്രി ആരോപിച്ചിരുന്നു. എന്നാൽ സംഘർഷത്തിന് പിന്നിൽ ഗൂഢാലോചനയുള്ളതായി അന്വേഷണത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് വെള്ളിയാഴ്ച പോലീസ് സൂപ്രണ്ട് പറഞ്ഞിരുന്നു. സംഭവത്തിൽ പോലീസ് ഇതുവരെ 102 എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് 202 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 80 പേരെ കരുതൽ തടങ്കലിലാക്കിയെന്നും മന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in