രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്നെന്ന് പരാതി; ബജ്റംഗ്ദളിനെതിരെ കുടുംബം

രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്നെന്ന് പരാതി; ബജ്റംഗ്ദളിനെതിരെ കുടുംബം

നാസില്‍, ജുനൈദ് എന്നിവരാണ് മരിച്ചത്
Updated on
1 min read

ഹരിയാനയിലെ ഭിവാനിയില്‍ തീപ്പിടിച്ച കാറിനകത്ത് രണ്ട് പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പശുക്കടത്ത് ആരോപിച്ചുള്ള കൊലയെന്ന് സൂചന. കഴിഞ്ഞ ദിവസം കാണാതായ രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശികളായ നാസില്‍, ജുനൈദ് എന്നിവരാണ് മരിച്ചത്. ഇവരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ രാജസ്ഥാനിലെ ഭരത്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ബൊലേറോ വാഹനത്തിലായിരുന്നു മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ട് പോയി എന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിന് പിന്നാലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ബൊലേറോ വാഹനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മരിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പശു സംരക്ഷകരുടെ പങ്ക് പരിശോധിച്ച് വരിയാണെന്നും ഭരത്പൂര്‍ ഐജി ഗൗരവ് ശ്രീവാസ്തവ പ്രതികരിച്ചു. മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം നടപടികളും, ഡിഎന്‍എ പരിശോധനയും ഉള്‍പ്പെടെ പുരോഗമിക്കുകയാണ് എന്നും അദ്ദേഹം അറിയിച്ചു.

മരിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പശു സംരക്ഷകരുടെ പങ്ക് പരിശോധിച്ച് വരിയാണെന്നും ഭരത്പൂര്‍ ഐജി

യുവാക്കളെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്. മോനു മനേസര്‍, ലോകേഷ് സിന്‍ഹിയ, റിങ്കു സൈനി, അനില്‍, ശ്രീകാന്ത് എന്നിവര്‍ക്ക് എതിരെയാണ് ആക്ഷേപം. ഇതില്‍ മോനു മനേസറിന് ബജ്‌രംഗദള്‍ അംഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in