ലോക്‌സഭ നൽകിയ ആത്മവിശ്വാസം; യുപിയില്‍ വീണ്ടും ഒരുമിച്ചിറങ്ങാൻ എസ്‌പിയും കോണ്‍ഗ്രസും, 9 സീറ്റുകളില്‍ യോഗിക്ക് അഗ്നിപരീക്ഷ

ലോക്‌സഭ നൽകിയ ആത്മവിശ്വാസം; യുപിയില്‍ വീണ്ടും ഒരുമിച്ചിറങ്ങാൻ എസ്‌പിയും കോണ്‍ഗ്രസും, 9 സീറ്റുകളില്‍ യോഗിക്ക് അഗ്നിപരീക്ഷ

നിയമസഭ ഉപതിരഞ്ഞെടുപ്പിലും സഖ്യം തുടരാനാണ് എസ്‌പി -കോണ്‍ഗ്രസ് പാര്‍ട്ടികളുടെ തീരുമാനം
Updated on
2 min read

ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ, യുപിയില്‍ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. പാര്‍ലമെന്റിലേക്ക് മത്സരിച്ച് ജയിച്ച എംഎല്‍എമാര്‍ നിയമസഭാംഗത്വം രാജിവയ്ക്കുന്നതോടെ പത്ത് നിയമസഭ സീറ്റുകളിലേക്കാണ് ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പകരം വീട്ടാന്‍ ബിജെപി കളത്തിലിറങ്ങുമ്പോള്‍, വിജയം ആവര്‍ത്തിക്കാനായി ഇന്ത്യ സഖ്യവും രംഗത്തിറങ്ങും. നിയമസഭ ഉപതിരഞ്ഞെടുപ്പിലും സഖ്യം തുടരാനാണ് എസ്പി-കോണ്‍ഗ്രസ് പാര്‍ട്ടികളുടെ തീരുമാനം.

ഒമ്പത്‌ എംഎല്‍എമാരാണ് ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചത്. ഇവരുടെ മണ്ഡലങ്ങള്‍ക്കു പുറമേ നേരത്തെ ഒഴിഞ്ഞുകിടക്കുന്ന ശിശാമു മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും. ഇവിടുത്തെ എസ്എപി എംഎല്‍എ ഇര്‍ഫാന്‍ സോളങ്കി ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ അയോഗ്യനായിരുന്നു. തുടര്‍ന്നാണ് ശിശാമുവില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. പാര്‍ലമെന്റിലേക്ക് വിജയിച്ച സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഒഴിയുന്ന കര്‍ഹാലാണ് ശ്രദ്ധാകേന്ദ്രമാകുന്ന പ്രധാന നിയമസഭ മണ്ഡലം. എസ്പിയില്‍ നിന്ന് ബിജെപിയിലെത്തിയ എസ് പി സിങ് ബാഗേലിനെ 67,000 വോട്ടിന് തോല്‍പ്പിച്ചാണ് അഖിലേഷ് യാദവ് കര്‍ഹാലില്‍ നിന്ന് നിയമസഭയിലെത്തിയത്. ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആഗ്രയില്‍ നിന്ന് മത്സരിച്ച് ജയിച്ച എസ്പി സിങിനെ ബിജെപി കേന്ദ്രമന്ത്രിയാക്കിയിട്ടുണ്ട്.

ലോക്‌സഭ നൽകിയ ആത്മവിശ്വാസം; യുപിയില്‍ വീണ്ടും ഒരുമിച്ചിറങ്ങാൻ എസ്‌പിയും കോണ്‍ഗ്രസും, 9 സീറ്റുകളില്‍ യോഗിക്ക് അഗ്നിപരീക്ഷ
എരിതീയില്‍ എണ്ണയൊഴിച്ച് ആര്‍എസ്എസ്; മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി പോര് കടുക്കുന്നു

അയോധ്യ അടങ്ങുന്ന ഫൈസാബാദില്‍ നിന്ന് വിജയിച്ച എസ്പിയുടെ അവധേശ് പ്രസാദ്, മില്‍കിപുര്‍ എംഎല്‍എ ആയിരുന്നു. അദ്ദേഹം സ്ഥാനമൊഴിയുന്നതോടെ, ഇവിടേയും ഉപതിരഞ്ഞെടുപ്പിന് വേദിയൊരുങ്ങും. ഫൈസാബാദിലേറ്റ് കനത്ത തോല്‍വി ബിജെപിക്ക് വലിയ ക്ഷീണമാണ് സമ്മാനിച്ചത്. അയോധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദില്‍ അവധേശ് പ്രസാദ് 54,567 വോട്ടിനാണ് ബിജെപിയുടെ ലല്ലു സിങിനെയാണ്‌ തോല്‍പ്പിച്ചത്. ഈ തോല്‍വി ആര്‍എസ്എസിനെ ചൊടിപ്പിച്ചിരുന്നു. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി തോറ്റിന് എതിരെ ആര്‍എസ്എസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അതുകൊണ്ടുതന്നെ അവധേശിന്റെ മില്‍കിപുര്‍ മണ്ഡലം പിടിച്ചെടുക്കുക എന്നത് ബിജെപിയുടെ മുഖ്യ അജണ്ടയാകും.

13,338 വോട്ടിനാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അവധേശ് ജയിച്ചത്. അതുകൊണ്ടുതന്നെ, ഇത്തവണ ആഞ്ഞുപിടിച്ചാല്‍ ചിലപ്പോള്‍ മണ്ഡലം പിടിക്കാന്‍ പറ്റുമെന്നാണ് ബിജെപി കരുതുന്നത്. മറുവശത്ത്, ലോക്‌സഭ തിരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് എസ്പിയും കോണ്‍ഗ്രസും. 2022-ല്‍ സഖ്യമില്ലാതെ മത്സരിച്ചപ്പോള്‍ എസ്പിക്ക് 103,905 വോട്ടും കോണ്‍ഗ്രസിന് 3,166 വോട്ടുമാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥിക്ക് 90,567 വോട്ടും ലഭിച്ചു. ഇത്തവണ സഖ്യമായി മത്സരിച്ചാല്‍ ഇവിടെ കൂടുതല്‍ വോട്ട് നേടാനാകും എന്ന് കോണ്‍ഗ്രസും എസ്പിയും കണക്കുകൂട്ടുന്നു. അംബേദ്കര്‍ നഗറില്‍ നിന്ന്‌ ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ച എസ്പിയുടെ ലാല്‍ജി വര്‍മ പ്രതിനിധാനം ചെയ്തിരുന്ന കെട്ടരിയാണ് മറ്റൊരു പ്രധാന മത്സരം നടക്കാന്‍ പോകുന്ന മറ്റൊരു മണ്ഡലം. എന്‍ഡിഎ സഖ്യകക്ഷി നിഷാദ് പാര്‍ട്ടി ഈ സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

ലോക്‌സഭ നൽകിയ ആത്മവിശ്വാസം; യുപിയില്‍ വീണ്ടും ഒരുമിച്ചിറങ്ങാൻ എസ്‌പിയും കോണ്‍ഗ്രസും, 9 സീറ്റുകളില്‍ യോഗിക്ക് അഗ്നിപരീക്ഷ
അരുന്ധതി റോയിക്കെതിരെ യുഎപിഎ ചുമത്തും; പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്‍കി ഡല്‍ഹി ഗവര്‍ണര്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എസ്പിക്ക് 37 സീറ്റും ബിജെപിക്ക് 33 സീറ്റുമാണ് ലഭിച്ചത്. കോണ്‍ഗ്രസിന് ആറ് സീറ്റും ലഭിച്ചു. രാമക്ഷേത്ര പ്രതിഷ്ഠ അടക്കമുള്ള വിഷയങ്ങള്‍ ഉണ്ടായിട്ടും ബിജെപിക്ക് കനത്ത തിരിച്ചടി നേരിടുകയും എസ്പി ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനും തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. ആറ് സീറ്റില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ ആവശ്യപ്പെട്ടേക്കും എന്നാണ് സൂചന. എന്നാല്‍, എസ്പിയെ പിണക്കാതെയുള്ള വിലപേശലാകും കോണ്‍ഗ്രസ് നടത്തുക.

ലോക്‌സഭ നൽകിയ ആത്മവിശ്വാസം; യുപിയില്‍ വീണ്ടും ഒരുമിച്ചിറങ്ങാൻ എസ്‌പിയും കോണ്‍ഗ്രസും, 9 സീറ്റുകളില്‍ യോഗിക്ക് അഗ്നിപരീക്ഷ
ജി7 ഉച്ചകോടിയില്‍ എന്തുകൊണ്ട് ഇന്ത്യ?

ലോക്‌സഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ ഗ്രാഫ് നിലനിര്‍ത്തുക എന്നത് എസ്പിക്കും അനിവാര്യതയാണ്. അതിനാല്‍, കോണ്‍ഗ്രസിന്റെ അവകാശവാദങ്ങളെ അപ്പാടെ സമ്മതിച്ചുകൊടുക്കാന്‍ എസ്പിയും തയാറാകില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിലെ പ്രാദേശിക നേതൃത്വത്തിന്റെ പിടിവാശിക്കും അവകാശവാദത്തിനും കോണ്‍ഗ്രസ് ദേശീയനേതൃത്വം ഇടപെട്ട് തടയിട്ടിരുന്നു

ഉപതിരഞ്ഞെടുപ്പുകളില്‍ എസ്പി മുന്നേറ്റമുണ്ടാക്കിയാല്‍ യുപി ബിജെപിയില്‍ പൊട്ടിത്തെറിയുണ്ടാകും. നിലവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനങ്ങളോട് ബിജെപിയുടെ പ്രമുഖ നേതാക്കള്‍ക്ക് കനത്ത വിയോജിപ്പുണ്ട്. ഉപതിരഞ്ഞെടുപ്പികളിലും തോല്‍വി ഏറ്റുവാങ്ങിയാല്‍ മുഖ്യമന്ത്രിയെ മാറ്റുന്നതടക്കമുള്ള നീക്കത്തിലേക്ക് ബിജെപി കടന്നേക്കും.

logo
The Fourth
www.thefourthnews.in