'എന്നെ ആരും പുറത്താക്കിയിട്ടില്ല, ബൈജൂസിന്റെ സിഇഒ ഞാൻ തന്നെ'; അവകാശവാദവുമായി ബൈജു രവീന്ദ്രൻ

'എന്നെ ആരും പുറത്താക്കിയിട്ടില്ല, ബൈജൂസിന്റെ സിഇഒ ഞാൻ തന്നെ'; അവകാശവാദവുമായി ബൈജു രവീന്ദ്രൻ

ബൈജൂസിലെ ജീവനക്കാർക്കയച്ച കുറിപ്പിലായിരുന്നു ബൈജു രവീന്ദ്രന്റെ വിചിത്രമായ വാദം
Updated on
1 min read

ബൈജൂസിന്റെ സിഇഒ ആയി തുടരുമെന്ന പ്രഖ്യാപനവുമായി എഡ് ടെക്ക് സ്ഥാപന മേധാവിയായിരുന്ന ബൈജു രവീന്ദ്രൻ. ബൈജുവിനെ സിഇഒ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ സ്ഥാപനത്തിന്റെ ഓഹരി ഉടമകൾ വോട്ടെടുപ്പിലൂടെ തീരുമാനിച്ചതിന് പിന്നാലെയാണ് ബൈജുവിന്റെ വിശദീകരണം. ബൈജൂസിലെ ജീവനക്കാർക്കയച്ച കുറിപ്പിലായിരുന്നു ബൈജു രവീന്ദ്രന്റെ വാദം.

തന്നെ സിഇഒ പദവിയിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ച വെള്ളിയാഴ്ചത്തെ നിക്ഷേപകരുടെ യോഗത്തെ പ്രഹസനമെന്നാണ് കുറിപ്പിൽ ബൈജു രവീന്ദ്രൻ വിശദീകരിച്ചത്. തല്‍‍സ്ഥാനത്തുനിന്ന് നീക്കം ചെയ്തുവെന്നത് അഭ്യൂഹം മാത്രമാണെന്നും അതിശയോക്തി കലർന്ന തെറ്റായ വർത്തയാണെന്നുമാണ് ബൈജുവിന്റെ വാദം.

"നമ്മുടെ കമ്പനിയുടെ സിഇഒ എന്ന നിലയിലാണ് ഞാൻ നിങ്ങൾക്ക് ഈ കത്ത് എഴുതുന്നത്. മാധ്യമങ്ങളിൽ നിന്നറിഞ്ഞതിൽനിന്ന് വ്യത്യസ്തമായി ഞാൻ തന്നെയാണ് ഇപ്പോഴും കമ്പനിയുടെ സിഇഒ, മാനേജ്മെന്റും ബോർഡ് അംഗങ്ങളും മാറ്റമില്ലാതെ തുടരുന്നു," കുറിപ്പിൽ ബൈജു രവീന്ദ്രൻ പറയുന്നു.

'എന്നെ ആരും പുറത്താക്കിയിട്ടില്ല, ബൈജൂസിന്റെ സിഇഒ ഞാൻ തന്നെ'; അവകാശവാദവുമായി ബൈജു രവീന്ദ്രൻ
ബൈജു രവീന്ദ്രനെ പുറത്താക്കാന്‍ വോട്ട് ചെയ്ത് നിക്ഷേപകര്‍; അസാധാരണ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍

വെള്ളിയാഴ്ച നടന്ന നിക്ഷേപകരുടെ പൊതുയോഗത്തിൽ 60 ശതമാനം അംഗങ്ങളും ബൈജു രവീന്ദ്രനെയും മറ്റ് കുടുംബാംഗങ്ങളെയും സ്ഥാപനത്തിന്റെ ബോർഡ് മെമ്പർമാരിൽനിന്ന് പുറത്താക്കാൻ വോട്ട് ചെയ്തിരുന്നു. സ്ഥാപനത്തിന്റെ തകർച്ചയ്ക്ക് കാരണമായ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ ബൈജു ഈ തീരുമാനത്തെ എതിർക്കുകയും സ്ഥാപിത നിയമങ്ങൾ ബോർഡംഗങ്ങൾ ലംഘിച്ചുവെന്നും അവകാശപ്പെട്ടിരുന്നു. ബൈജു രവീന്ദ്രനോ കുടുംബമോ "അസാധു" എന്ന് അവർ കരുതിയ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

കുറഞ്ഞത് ഒരു സ്ഥാപക ഡയറക്ടറുടെ സാന്നിധ്യം ആവശ്യമായതിനാൽ, നിക്ഷേപകരുടെ മീറ്റിങ് ശരിയായ ക്വാറം തികയ്ക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ജീവനക്കാർക്ക് അയച്ച മെയിലിൽ ബൈജു രവീന്ദ്രൻ എടുത്തുപറഞ്ഞു.

"ഒരു ചെറുവിഭാഗം ഓഹരിയുടമകൾ നടത്തിയ യോഗത്തിലാണ് പ്രമേയം ഏകകണ്ഠമായി പാസാക്കിയത്. ഇത് പൂർണമായും തെറ്റാണ്. 170 ഓഹരിയുടമകളിൽ 35 പേർ (ഏകദേശം 45 ശതമാനം ഓഹരിയുടമകൾ) മാത്രമാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ഈ അപ്രസക്തമായ യോഗത്തിന് ലഭിച്ച വളരെ പരിമിതമായ പിന്തുണയാണ് ഇത് കാണിക്കുന്നത്,” ബൈജു രവീന്ദ്രൻ കൂട്ടിച്ചേർത്തു.

'എന്നെ ആരും പുറത്താക്കിയിട്ടില്ല, ബൈജൂസിന്റെ സിഇഒ ഞാൻ തന്നെ'; അവകാശവാദവുമായി ബൈജു രവീന്ദ്രൻ
'ബൈജു രവീന്ദ്രനെ നീക്കണം'; നിക്ഷേപകര്‍ ട്രൈബ്യൂണലില്‍, പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിക്കണമെന്ന് ആവശ്യം

മാധ്യമങ്ങൾ നിരന്തര വിചാരണ നടത്തിയാലും സത്യം അനിവാര്യമായും ജയിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ബൈജു രവീന്ദ്രൻ കൂട്ടിച്ചേർത്തു. ഒരുകാലത്ത് രാജ്യത്ത് എഡ്-ടെക് സ്റ്റാർട്ട് അപ്പുകൾക്ക് പ്രചോദനമായിരുന്ന ബൈജൂസ്, വർധിച്ചുവരുന്ന നഷ്ടം, കടുത്ത പണക്ഷാമം, തൽഫലമായി, ഓഹരി മൂല്യത്തിൽ ഇടിവ് കുറയുന്നത് ഉൾപ്പെടെയുള്ള നിരവധി വെല്ലുവിളികൾ നേരിടുന്നതിനിടെയാണ് ബൈജു രവീന്ദ്രനെ പുറത്താക്കുന്നത്.

logo
The Fourth
www.thefourthnews.in