വീണ്ടും ചെലവ് ചുരുക്കൽ നടപടിയുമായി ബൈജൂസ്‌; 5000 ജീവനക്കാരെ കൂടി ഒഴിവാക്കുന്നു

വീണ്ടും ചെലവ് ചുരുക്കൽ നടപടിയുമായി ബൈജൂസ്‌; 5000 ജീവനക്കാരെ കൂടി ഒഴിവാക്കുന്നു

ഐപിഒ വൈകുകയും നിക്ഷേപകരുടെ സമ്മർദം കൂടുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം
Updated on
1 min read

വീണ്ടും ചെലവ് ചുരുക്കൽ നടപടിയുമായി എഡ്യൂക്കേഷൻ ടെക് കമ്പനികളിലെ പ്രമുഖരായ ബൈജൂസ്‌. ചെലവ് ചുരുക്കൽ നടപടിയായി കൂടുതൽ ജൂവനക്കാരെ ഒഴിവാക്കാനാണ് പദ്ധതി. വരും ആഴ്ചകളിൽ 5000 ജീവനക്കാരെ വെട്ടിക്കുറച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കടബാധ്യതയിൽ പെട്ട് പ്രതിസന്ധിയിലായ കമ്പനിയെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണിത്. ബൈജൂസിന്റെ കടബാധ്യതകളും യുഎസ് കോടതിയിലെ നിയമപരമായ കേസും പലതവണ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഈ വർഷം ജനുവരിയിൽ കമ്പനി 1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ഐപിഒ (ഇനീഷ്യൽ പബ്ലിക് ഓഫറിങ്ങ്) വൈകുകയും നിക്ഷേപകരുടെ സമ്മർദം കൂടുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

മാർക്കറ്റിംഗ് വകുപ്പിലെ തസ്തികകളും മുതിർന്ന എസ്‌സിക്യൂട്ടീവ് തലത്തിലുള്ള തൊഴിലവസരങ്ങളേയുമാണ് പുതിയ നടപടി ബാധിക്കുക. പ്രവർത്തനങ്ങൾ കാര്യക്ഷേമമാക്കാനും ചിലവ് ചുരുക്കാനും വേണ്ടി ബിസിനസ് പുനര്‍രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നതെന്ന് ബൈജൂസിന്റെ വക്താവ് വ്യക്തമാക്കി.

ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേണിലാണ് ജീവനക്കാരുടെ വെട്ടിക്കുറയ്ക്കൽ നടപടികൾ നടപ്പാക്കുക, അനുബന്ധ സ്ഥാപനങ്ങളെ ഇത് ബാധിച്ചേക്കില്ല. ഇതിനു മുൻപും ഇത്തരം നടപടികളുമായി ബൈജൂസ്‌ വാർത്തകളിൽ നിറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പതിനായിരത്തിലധികം ജോലികളാണ് ബൈജൂസ്‌ വെട്ടിക്കുറച്ചത്, കരാർ വ്യവസ്ഥകളും, മുഴുവൻ സമയ ജോലികളും വെട്ടിക്കുറച്ചവയിൽ ഉൾപ്പെടുന്നുണ്ട്.

വീണ്ടും ചെലവ് ചുരുക്കൽ നടപടിയുമായി ബൈജൂസ്‌; 5000 ജീവനക്കാരെ കൂടി ഒഴിവാക്കുന്നു
പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കണം: 100 കോടി സമാഹരിക്കാൻ ബൈജൂസ്‌, പുതിയ ഓഹരി ഉടമകളെ കണ്ടെത്താന്‍ ശ്രമം

കമ്പനിയുടെ ഇന്ത്യാ ബിസിനസ്സിന്റെ ചീഫ് എക്സിക്യൂട്ടീവായി അടുത്തിടെ ചുമതലയേറ്റ അർജുൻ മോഹൻ, ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ പുറത്തിറക്കുന്ന മാറ്റങ്ങളുടെ ഭാഗമായി നിരവധി ബിസിനസ്സുകളെ ലയിപ്പിക്കുമെന്ന് സീനിയർ എക്സിക്യൂട്ടീവുകളെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

"ഓപ്പറേറ്റിംഗ് ഘടനകൾ ലളിതമാക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും മെച്ചപ്പെട്ട രീതിയിൽ പണമൊഴുക്ക് കൈകാര്യം ചെയ്യുന്നതിനും വേണ്ടി ബിസിനസ് പുനർമിക്കുന്ന നടപടിക്രമത്തിന്റെ അവസാന ഘട്ടത്തിലാണ് ഞങ്ങൾ", ജോലി വെട്ടിക്കുറച്ചതിനെ കുറിച്ചുള്ള ബൈജൂസിന്റെ പ്രസ്താവനയിൽ പറയുന്നു. ഏതാനും ആഴ്‌ചകൾക്കുള്ളിൽ, ബൈജുസിന്റെ പുതിയ ഇന്ത്യ മേധാവി അർജുൻ മോഹൻ ഈ നടപടികൾ പൂർത്തീകരിക്കുകയും നവീകരിച്ചതും സുസ്ഥിരവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുമെന്നും പ്രസ്താവനയിൽ പരാമർശിക്കുന്നുണ്ട്. മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേണിലാണ് ജോലി വെട്ടിക്കുറയ്ക്കൽ നടപടികൾ നടപ്പാക്കുക, അനുബന്ധ സ്ഥാപനങ്ങളെ ഇത് ബാധിക്കില്ല.

കഴിഞ്ഞ വർഷം 22 ബില്യൺ ഡോളർ ആസ്തിയുണ്ടായിരുന്ന ബൈജൂസ് കുറച്ച് മാസങ്ങളായി പ്രതിസന്ധിയിലാണ്, ബിസിനസ്സിലുണ്ടായ തിരിച്ചടികളാണ് കാരണം. ഇതിനെ തുടർന്ന് ഓഡിറ്ററും നിരവധി ബോർഡ് അംഗങ്ങളും കമ്പനിയിൽ നിന്ന് വിരമിച്ചിരുന്നു. വലിയ കടബാധ്യതയിലുള്ളതിനാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി, 1.2 ബില്യൺ ഡോളർ വായ്പ തിരിച്ചടയ്ക്കാനുള്ള ചർച്ചകൾ ബൈജൂസിൽ നടന്നു വരികയാണ്.

വീണ്ടും ചെലവ് ചുരുക്കൽ നടപടിയുമായി ബൈജൂസ്‌; 5000 ജീവനക്കാരെ കൂടി ഒഴിവാക്കുന്നു
'ഇസ്കോണ്‍ ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പ്'; പശുക്കളെ അറവുശാലകള്‍ക്ക് വില്‍ക്കുന്നെന്ന് മനേക ഗാന്ധി
logo
The Fourth
www.thefourthnews.in