വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കും
Updated on
1 min read

വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമത്തിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. ജൂലൈ 20ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനത്തില്‍ ബിൽ അവതരിപ്പിക്കും. രാജ്യത്തെ എല്ലാ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വിവരങ്ങളും പുതിയ നിയമത്തിന് കീഴിലാകും.

വ്യക്തിഗത വിവരങ്ങൾ വ്യക്തിയുടെ അനുമതിയോടെ മാത്രമെ ബില്ലിന് കീഴിൽ കൊണ്ടുവരാനാകൂ. എന്നാൽ ക്രമസമാധാനം, ദേശീയ സുരക്ഷ എന്നീ വിഷയങ്ങളിൽ ഈ വ്യവസ്ഥ ബാധകമാകില്ല. സർക്കാരിന് നേരിട്ട് ഇടപെടലുകൾ നടത്താൻ അധികാരമുണ്ടാകും. ദേശീയ സുരക്ഷയുയർത്തി വിവരശേഖരണം നടത്താൻ സർക്കാരിന് അനുമതി നൽകുന്നത് നിയമം ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും ശക്തമാക്കുന്നുണ്ട്.

വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്‍: പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത് 20,000 ത്തിലധികം നിർദേശങ്ങള്‍

നിയമത്തിലെ വ്യവസ്ഥകള്‍ നിരീക്ഷിക്കാന്‍ ഒരു ഡാറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡ് രൂപീകരിക്കാന്‍ വ്യവസ്ഥയുണ്ട്. ബില്ലിലെ വ്യവസ്ഥകള്‍ക്ക് കീഴില്‍ വിവര ശേഖരണം നടത്തുന്നവർ അത് സുരക്ഷിതമാക്കുകയും ഉപയോഗത്തിന് ശേഷം ഡാറ്റ ഇല്ലാതാക്കുകയും വേണം.

2022 നവംബറിലാണ് പുതിയ ഡാറ്റ സംരക്ഷണ ബില്ലിന്റെ കരട് തയ്യാറാകുന്നത്. എന്നാൽ വലിയ വിമർശനത്തിന് വിധേയമായതോടെ ഈ വർഷം ഏപ്രിലിൽ കരട് ബിൽ മാറ്റി അവതരിപ്പിക്കുമെന്ന്

2019ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഡാറ്റ സംരക്ഷണ ബില്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടിരുന്നു. 2021ൽ കമ്മിറ്റി 81 ഭേദഗതികള്‍ നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ ബില്‍ പിന്‍വലിച്ചു. പകരം കാലോചിതവും ഭാവിയിലേക്ക് ഉതകുന്നതുമായ ഡിജിറ്റല്‍ സ്വകാര്യതാ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള പുതിയ നിയമം തയ്യാറാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
വിവാദ ഡാറ്റ സംരക്ഷണ ബില്‍ പിന്‍വലിച്ചു; പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദേശിച്ചത് 81 ഭേദഗതികള്‍

ഏതൊരു വ്യക്തിയുടേയും സ്വകാര്യമോ അല്ലാത്തതോ ആയ വിവരങ്ങള്‍ പരിശോധിക്കാനും വിലയിരുത്താനും പ്രത്യേക സാഹചര്യങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നതായിരുന്നു ആദ്യ ബില്ലിലെ വ്യവസ്ഥകള്‍. ബില്‍ ഭരണഘടന പൗരന് നല്‍കുന്ന സ്വകാര്യത സംബന്ധിച്ച അവകാശങ്ങള്‍ ലംഘിക്കുന്നതാണ് എന്നാണ് ഉയര്‍ന്ന പ്രധാന ആക്ഷേപം. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ ബന്ധങ്ങള്‍ എന്നിവയുടെ പേരില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഉള്‍പ്പെടെ അധികാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ചുമതലപ്പെടുത്തുന്നതുള്‍പ്പെടെ ബില്‍ വ്യവസ്ഥ ചെയ്തിരുന്നു. ബില്ലിലെ സെക്ഷന്‍ 12ല്‍ ആയിരുന്നു വ്യക്തികളുടെ സമ്മതമില്ലാതെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കിയിരുന്നത്.

2021 ഡിസംബര്‍ 16-ന് റിപ്പോര്‍ട്ട് നല്‍കിയ പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് ബില്‍ അയച്ചു. പാര്‍ലമെന്റിന്റെ സംയുക്ത സമിതിയുടെ (ജെസിപി) അവലോകനം ഉള്‍പ്പെടെ ഒന്നിലധികം തവണ ബില്‍ അവലോകനം ചെയ്യപ്പെടുകയും നിരവധി തിരിച്ചടികള്‍ നേരിടുകയും ചെയ്തതിന് ശേഷം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിന്ന് മുന്‍ പതിപ്പ് പിന്‍വലിച്ചതിന് ശേഷമാണ് പുതിയ കരട് പുറത്തിറക്കിയത്.

logo
The Fourth
www.thefourthnews.in