ഇന്ത്യ- ചൈന അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിക്കും

ഇന്ത്യ- ചൈന അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിക്കും

9,000 ഐടിബിപി സേനാംഗങ്ങളെ വിന്യസിക്കാന്‍ മന്ത്രിസഭാ തീരുമാനം. അതിർത്തി സേനയില്‍ ഏഴ് ബെറ്റാലിയനുകളും ഒരു പുതിയ മേഖലാ ആസ്ഥാനവും കൂട്ടിച്ചേർക്കണമെന്ന് ആവശ്യം
Updated on
2 min read

​ഇന്ത്യ- ചൈന അതിർത്തിയിൽ പിരിമുറുക്കം ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ സൈനികരെ വിന്യസിക്കാൻ മന്ത്രിസഭ അം​ഗീകാരം നൽകി. എൽഎസിക്ക് സമീപം ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് സേനയിലെ (ഐടിബിപി) 9,000 ത്തോളം സൈനികരെ വിന്യസിക്കാനാണ് മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകിയത്. അരുണാചൽ പ്രദേശിലെ തവാങ്ങിലെ യാങ്സി മേഖലയിൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

എൽഎസിയിൽ കൂടുതൽ സൈനികരെ വിന്യസിക്കാൻ 2013-14 മുതൽ ഐടിബിപി നി‍ർദേശിച്ചിരുന്നു. തുടക്കത്തിൽ 12 പുതിയ ബറ്റാലിയനുകൾ ഉള്‍പ്പെടുത്താനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ഇപ്പോൾ ഏഴ് ബറ്റാലിയനുകളായി ചുരുക്കി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കിഴക്കൻ ലഡാക്കിലും അരുണാചൽ പ്രദേശിലും ഇന്ത്യ ചൈനീസ് സേനകൾ ഒന്നിലധികം തവണ ഏറ്റുമുട്ടിയ എൽഎസിയിലെ സുരക്ഷ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. ഇതിനായി ഏഴ് ബറ്റാലിയനുകളും ഒരു പുതിയ മേഖലാ ആസ്ഥാനവും ആവശ്യമാണെന്ന് വൃത്തങ്ങൾ അറിയിച്ചു. എൽഎസിയിൽ കൂടുതൽ സൈനികരെ വിന്യസിക്കാൻ 2013-14 മുതൽ ഐടിബിപി നി‍ർദേശിച്ചിരുന്നു. തുടക്കത്തിൽ 12 പുതിയ ബറ്റാലിയനുകൾ ഉള്‍പ്പെടുത്താനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ഇപ്പോൾ ഏഴ് ബറ്റാലിയനുകളായി ചുരുക്കി. അതിർത്തി ഔട്ട്പോസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും എൽഎസിയിൽ ക്യാമ്പുകൾ നടത്താനുമുള്ള തീരുമാനവുമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഡെപ്സാങ് സമതലങ്ങളിലെയും ലഡാക്കിലെ ചാർഡിംഗ് നല്ല മേഖലയിലെയും പരമ്പരാഗത പട്രോളിംഗ് പോയിന്റുകളിലേക്ക് ഇന്ത്യൻ സേനയ്ക്ക് പ്രവേശനം നിഷേധിക്കുന്നത് ചൈന തുടരുകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്ത ഡിജിപിമാരുടെ കോൺഫറൻസിൽ അവതരിപ്പിച്ച പ്രബന്ധത്തിൽ എൽഎസിയിലെ 26 പട്രോളിംഗ് പോയിന്റുകളിൽ 65 എണ്ണത്തിലും ഇന്ത്യയ്ക്ക് പ്രവേശനം നഷ്ടപ്പെട്ടതായി വ്യക്തമാക്കിയിരുന്നു.

ഇന്ത്യ- ചൈന അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിക്കും
'അതിര്‍ത്തിയില്‍ തല്‍സ്ഥിതി അട്ടിമറിക്കാന്‍ ചൈന ശ്രമിച്ചു'; ആക്രമണം ശക്തമായി പ്രതിരോധിച്ചെന്ന് രാജ്നാഥ് സിങ്

തവാങ്ങിലെ യാങ്സി മേഖലയിലെ സംഘർഷത്തിന് മുന്‍പും ശേഷവും കരസേനാ മേധാവി മനോജ് പാണ്ഡെ നിരവധി തവണ ചൈന-ഇന്ത്യ അതിർത്തിയിലെ സ്ഥിതി പ്രവചനാതീതമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2020 ഏപ്രിൽ മുതൽ ലഡാക്കിൽ ഇന്ത്യൻ- ചൈനീസ്‌ സേനകൾ ഏറ്റുമുട്ടലിന്റെ വക്കിലാണ്. ഇത് 2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ഇരു സേനകളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചിരുന്നു. അതിനുശേഷം നടന്ന നയതന്ത്ര, സൈനിക തല ചർച്ചകൾക്കൊടുവില്‍ ലഡാക്കിലെ ഏഴ് സംഘർഷ പോയിന്റുകളിൽ അഞ്ചിലും സൈനിക പിൻമാറ്റം ഉണ്ടായി. എന്നിരുന്നാലും, ഇരുപക്ഷവും അതിർത്തിയില്‍ സൈനികരെ നിലനിർത്തുന്നുണ്ട്. ചൈനീസ് സേന അതിർത്തിയില്‍ അടിസ്ഥാന സൗകര്യ വികസനവും നിർമാണപ്രവർത്തനങ്ങളും തുടരുകയാണ്. റോഡ് വികസനവും, ഹെലിപാഡ് നിർമാണവും നടക്കുന്നുണ്ട്.

ഇന്ത്യ- ചൈന അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിക്കും
ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷം; ഇരു രാജ്യങ്ങളും സംയമനം പാലിച്ചതിനെ പ്രശംസിച്ച് അമേരിക്ക

ചര്‍ച്ചകളില്‍ തീരുമാനമായ ബഫര്‍ സോണുകളിലുള്ള ഏറ്റവും ഉയർന്ന കൊടുമുടികളിൽ മികച്ച ക്യാമറകൾ സ്ഥാപിച്ചും ഇന്ത്യൻ സേനയുടെ ചലനം നിരീക്ഷിക്കുകയാണെന്നും ഇത്തരത്തില്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് ബഫർ സോണുകള്‍ പോലും ചൈനയുടേതെന്നാണ് അവർ വാദിക്കുന്നതെന്നും ഇന്ത്യൻ സൈന്യത്തോട് പിന്‍മാറാന്‍ അവര്‍ ആവശ്യപ്പെടുകയാണെന്നും ഡിജിപിമാരുടെ കോൺഫറൻസിൽ അവതരിപ്പിച്ച പ്രബന്ധത്തിൽ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in