ആന്ധ്രയിൽ സംപ്രേഷണം തടയപ്പെട്ട് നാല് ചാനലുകൾ; പിന്നിൽ ആരെന്നതിനെ ചൊല്ലി രാഷ്ട്രീയ പോര്

ആന്ധ്രയിൽ സംപ്രേഷണം തടയപ്പെട്ട് നാല് ചാനലുകൾ; പിന്നിൽ ആരെന്നതിനെ ചൊല്ലി രാഷ്ട്രീയ പോര്

അന്ധ്രയിലെ ഏകദേശം 60 ശതമാനത്തോളം പേരും കാഴ്ചക്കാരായുള്ള വാർത്ത ചാനലുകളാണ് ടിവി 9, എൻടിവി, സാക്ഷി ടി വി എന്നിവ
Updated on
1 min read

തെലുഗ് ദേശം പാർട്ടി അധികാരത്തിലേറിയതിന് പിന്നാലെ നാല് പ്രമുഖ ചാനലുകൾ ആന്ധ്രാപ്രദേശിൽ സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിച്ച് കേബിൾ ടിവി ഓപ്പറേറ്റർമാർ. തെലുഗു ചാനലുകളായ ടിവി 9, സാക്ഷി ടി വി, എൻ ടി വി, 10 ടിവി എന്നീ ചാനലുകൾ വെള്ളിയാഴ്ച രാത്രി മുതലാണ് അപ്രത്യക്ഷമാത്. ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള ടിഡിപി സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം ഇത് രണ്ടാം തവണയാണ് ഈ നാല് ചാനലുകളുടെ സംപ്രേഷണം നിർത്തുന്നത്.

അന്ധ്രയിലെ ഏകദേശം 60 ശതമാനത്തോളം പേരും കാഴ്ചക്കാരായുള്ള വാർത്ത ചാനലുകളാണ് ടിവി9, എൻടിവി, സാക്ഷി ടി വി എന്നിവ. കൂടാതെ, ആന്ധ്രാ മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ കുടുംബവുമായി ബന്ധമുള്ള ഇന്ദിര ടെലിവിഷൻ ലിമിറ്റഡ് ആരംഭിച്ച ചാനലാണ് സാക്ഷി ടിവി. അതേസമയം, കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.

നിലവിൽ തടയപ്പെട്ട ചാനലുകൾ ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകളിൽ മാത്രമാണ് ലഭ്യമാകുന്നത്. പക്ഷെ ആന്ധ്രയിലെ ടിവി പ്രേക്ഷകരിൽ ആകെ 50 ശതമാനം മാത്രമാണ് ഡിടിഎച്ചിനെ ആശ്രയിക്കുന്നത്

ടെലികോം റെഗുലേറ്റർ ട്രായ്, കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി, ഐബി സെക്രട്ടറി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്നിവർക്ക് വൈഎസ്ആർ സിപി നേതാവും രാജ്യസഭാംഗവുമായ എസ് നിരഞ്ജൻ റെഡ്ഡി അയച്ച കത്തിൽ ടി ഡി പി സർക്കാരിനെതിരെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. പുതിയ സർക്കാർ അധികാരത്തിലേറിയ ശേഷം ടിവി9, എൻടിവി, 10ടിവി, സാക്ഷി ടിവി എന്നിവ തടയാൻ ആന്ധ്രാപ്രദേശ് കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന് മേൽ സമ്മർദമുണ്ടായിരുന്നതായും പറയുന്നു.

ആന്ധ്രയിൽ സംപ്രേഷണം തടയപ്പെട്ട് നാല് ചാനലുകൾ; പിന്നിൽ ആരെന്നതിനെ ചൊല്ലി രാഷ്ട്രീയ പോര്
ആന്ധ്രയിൽ ബംഗ്ലാവിനെ ചൊല്ലി തർക്കം; ജഗനെ 'ഫർണിച്ചർ ചോർ' എന്ന് വിളിച്ച് ടിഡിപി

ടിഡിപിയോ സംസ്ഥാനത്തെ ഏതെങ്കിലും എൻഡിഎ നേതാക്കളോ ഒരു വാർത്താ ചാനലുകളും തടയാൻ ആർക്കും നിർദ്ദേശം നൽകിയിട്ടില്ല. നിസാര കാര്യങ്ങളെക്കാൾ പ്രധാനപ്പെട്ട ജോലി ചെയ്യാനുണ്ടെന്നും ആന്ധ്രാപ്രദേശ് ഐടി മന്ത്രി എൻ ലോകേഷ് നായിഡു പ്രതികരിച്ചു. നേരത്തെ ജഗൻ മോഹൻ റെഡ്‌ഡി സർക്കാരിന്റെ കാലത്തും ഇത്തരത്തിൽ ഉണ്ടായിട്ടുള്ളതായി ചാനൽ എക്സിക്യൂട്ടീവിക്കുളിൽ ഒരാൾ പറഞ്ഞു. 2021 മെയ് മാസത്തിൽ, ടിഡിപി അനുകൂലമെന്ന് കരുതപ്പെടുന്ന തെലുങ്ക് വാർത്താ ചാനലുകളായ TV5, ABN ആന്ധ്ര ജ്യോതി എന്നിവ തടയപ്പെട്ടിരുന്നു. ഭരണകക്ഷിയായ വൈ എസ് ആർ സി പി സർക്കാരിന്റെ സമ്മർദത്തെത്തുടർന്നായിരുന്നു അന്നത്തെ നടപടി.

നിലവിൽ തടയപ്പെട്ട ചാനലുകൾ ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകളിൽ മാത്രമാണ് ലഭ്യമാകുന്നത്. പക്ഷെ ആന്ധ്രയിലെ ടിവി പ്രേക്ഷകരിൽ ആകെ 50 ശതമാനം മാത്രമാണ് ഡിടിഎച്ചിനെ ആശ്രയിക്കുന്നത്. പ്രതികാരമോ സെൻസർഷിപ്പോ ഭയപ്പെടാതെ മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചുകൊണ്ട്, നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനും മാധ്യമങ്ങളെ "അനാവശ്യ സർക്കാർ സ്വാധീനത്തിൽ" നിന്ന് സംരക്ഷിക്കുന്നതിനും പ്രവർത്തിക്കണമെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് ട്രായ് യോട് ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in