ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം, കാനഡ ഭീകരര്‍ക്ക് താവളം ഒരുക്കുന്നു: കടുപ്പിച്ച് ഇന്ത്യ

ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം, കാനഡ ഭീകരര്‍ക്ക് താവളം ഒരുക്കുന്നു: കടുപ്പിച്ച് ഇന്ത്യ

മതിയായ തെളിവുകളില്ലാതെയാണ് ഇന്ത്യക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്
Updated on
1 min read

ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ കാനഡ ഉന്നയിക്കുന്ന വാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. ഇന്ത്യക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും അരിന്ദം ബാഗ്ചി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാനഡ സര്‍ക്കാരിന്റെ ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് കരുതുന്നത്

മതിയായ തെളിവുകളില്ലാതെയാണ് ഇന്ത്യക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. നിജ്ജാര്‍ കൊലക്കേസുമായി ബന്ധപ്പെട്ട് കാനഡ ഇതുവരെ ഒരു തെളിവും തന്നിട്ടില്ലെന്നും തെളിവ് നല്‍കിയാല്‍ ഇന്ത്യ പരിശോധിക്കുമെന്നും അരിന്ദം ബാഗ്ചി അറിയിച്ചു. കുറ്റകൃത്യങ്ങള്‍ക്കെതിരെ എപ്പോഴും ഇന്ത്യ ശക്തമായ നിലപാട് മാത്രമേ സ്വീകരിച്ചിട്ടുള്ളുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇന്ത്യക്കെതിരെയുള്ള ഭീകര പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

'കാനഡ സര്‍ക്കാര്‍ മുന്‍വിധി വച്ചാണ് കാര്യങ്ങളില്‍ ഇടപെടല്‍ നടത്തുന്നത്. കാനഡ സര്‍ക്കാരിന്റെ ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് കരുതുന്നത്. കാനഡയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ സുരക്ഷാഭീഷണി വര്‍ധിക്കുകയാണ്'. വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം, കാനഡ ഭീകരര്‍ക്ക് താവളം ഒരുക്കുന്നു: കടുപ്പിച്ച് ഇന്ത്യ
നയതന്ത്രബന്ധം കൂടുതല്‍ വഷളാകുന്നു; കാനഡ പൗരന്‍മാര്‍ക്ക് വിസ നൽകുന്നത് നിര്‍ത്തി ഇന്ത്യ

ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെയും കാനഡയുടെയും നയതന്ത്രബന്ധവും വഷളായിരിക്കുകയാണ്

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണങ്ങളല്ലാതെ തെളിവുകള്‍ നല്‍കണമെന്ന് ക്യാനഡയോട് ഇന്ത്യ ഇതിന് മുന്‍പ് ആവശ്യപ്പെട്ടിരുന്നു. മതിയായ തെളിവുകള്‍ ലഭിച്ചാല്‍, കാനഡയുടെ അന്വേഷണവുമായി സഹകരിക്കുമെന്നും ഇന്ത്യ അറിയിച്ചിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് വിദേശകാര്യ വക്താവിന്റെ പ്രതികരണം.

ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെയും കാനഡയുടെയും നയതന്ത്രബന്ധവും വഷളായിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള വിസ അനിശ്ചിതകാലത്തേയ്ക്ക് താത്ക്കാലികമായി ഇന്ത്യ നിര്‍ത്തലാക്കിയിരുന്നു. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ കാനഡയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള വിസ നിര്‍ത്തലാക്കിയത്.

logo
The Fourth
www.thefourthnews.in