'അമിത് ഷായ്ക്കെതിരായ ആരോപണം അസംബന്ധവും അടിസ്ഥാനരഹിതവും';  കനേഡിയൻ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

'അമിത് ഷായ്ക്കെതിരായ ആരോപണം അസംബന്ധവും അടിസ്ഥാനരഹിതവും'; കനേഡിയൻ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഇന്ത്യക്കെതിരെ കാനഡ ചില നീക്കങ്ങൾ നടത്തുന്നുവെന്ന സംശയം സ്ഥിരീകരിക്കുന്നതാണ് നടപടിയെന്ന് വിദേശകാര്യമന്ത്രാലയം
Updated on
1 min read

ഇന്ത്യ - കാനഡ ബന്ധം ഒട്ടും ശുഭകരമല്ലെന്ന സൂചനകൾ നൽകി പുതിയ സംഭവവികാസങ്ങൾ. ഖലിസ്ഥാൻ വിഘടനവാദികളെ ലക്ഷ്യമിട്ട് കനേഡിയൻ മണ്ണിൽ ഇന്ത്യയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇടപെടലുകൾ നടത്തിയെന്ന കനേഡിയൻ മന്ത്രിയുടെ വെളിപ്പെടുത്തലിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. വെള്ളിയാഴ്ച കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്.

'അമിത് ഷായ്ക്കെതിരായ ആരോപണം അസംബന്ധവും അടിസ്ഥാനരഹിതവും';  കനേഡിയൻ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ
ഇന്ത്യ - കാനഡ ബന്ധം കൂടുതൽ വഷളാകുമോ? ഇന്ത്യക്കെതിരായ വിവരങ്ങൾ ചോർത്തി നൽകിയെന്ന് സമ്മതിച്ച് കനേഡിയൻ അധികൃതർ

ഡെപ്യൂട്ടി മിനിസ്റ്റർ ഡേവിഡ് മോറിസൺ നടത്തിയ വെളിപ്പെടുത്തൽ അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയം പ്രതിഷേധക്കുറിപ്പ് കൈമാറി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേര് വിഷയത്തിലേക്ക് വലിച്ചിഴച്ചത് യാതൊരു തെളിവുകളുമില്ലാതെയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. കനേഡിയൻ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യക്കെതിരെ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് കാനഡയുടെ നടപടിയെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. ഇന്ത്യക്കെതിരെ കാനഡ ചില നീക്കങ്ങൾ നടത്തുന്നുവെന്ന സംശയം സ്ഥിരീകരിക്കുന്നതാണ് നടപടിയെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിക്കുന്നു.

'അമിത് ഷായ്ക്കെതിരായ ആരോപണം അസംബന്ധവും അടിസ്ഥാനരഹിതവും';  കനേഡിയൻ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ
നിജ്ജർ വധം: 'ഇന്ത്യ-കാനഡ ബന്ധം വഷളാക്കിയത് ട്രൂഡോ, കൊലപാതകം തെറ്റായ കാര്യം'; ആരോപണങ്ങള്‍ തള്ളി ഇന്ത്യൻ ഹൈക്കമ്മിഷണർ

ദേശീയ സുരക്ഷാ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ മുന്നിലായിരുന്നു കഴിഞ്ഞ ദിവസം ഡേവിഡ് മോറിസണും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സുരക്ഷാ സമിതി അംഗമായ നതാലി ഡ്രൂയിനും ഇന്ത്യയെ കുറ്റപ്പെടുത്തി വെളിപ്പെടുത്തൽ നടത്തിയത്. കാനഡയിലെ സിഖുകാരെ ലക്ഷ്യമിട്ട് ഇന്ത്യയും, പ്രത്യേകിച്ച് അമിത് ഷായും ചില നീക്കങ്ങൾ നടത്തിയെന്നതടക്കമുള്ള വിവരങ്ങൾ വാഷിങ്ടൺ പോസ്റ്റിന് ചോർത്തി നൽകിയെന്നും ഇരുവരും സ്ഥിരീകരിച്ചിരുന്നു.

'അമിത് ഷായ്ക്കെതിരായ ആരോപണം അസംബന്ധവും അടിസ്ഥാനരഹിതവും';  കനേഡിയൻ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ
'മോദിയോട് വിയോജിപ്പുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് ലോറൻസ് ബിഷ്ണോയ് സംഘത്തിന് കൈമാറുന്നു'; ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ ട്രൂഡോ

ഇന്ത്യ - കാനഡ തർക്കത്തിൽ ഒരു പ്രധാന അമേരിക്കൻ പത്രത്തിന്റെ ഇടപെടൽ ആവശ്യമാണെന്ന തന്ത്രപരമായ ധാരണയുടെ അടിസ്ഥാനത്തിലാണ് താനും മോറിസണും ചേർന്ന് വിവരങ്ങൾ കൈമാറിയതെന്നാണ് നതാലി ഡ്രൂയിൻ നൽകിയ വിശദീകരണം. പ്രധാനമന്ത്രിയുടെ ഓഫീസ് മുൻകൂട്ടി കണ്ട തന്ത്രമാണ് തങ്ങൾ നടപ്പാക്കിയതെന്നും അവർ വിശദീകരിച്ചു. കനേഡിയൻ പൗരന്‍മാരെ ലക്ഷ്യംവെച്ചുള്ള ജീവന് ഭീഷണിയാകും വിധമുള്ള ഇന്ത്യയുടെ നിയമവിരുദ്ധ നീക്കങ്ങളും തെളിവുകളുമാണ് പ്രധാനമായും കൈമാറിയതെന്നും പ്രതിപക്ഷ നേതാക്കളുമായും വിവരങ്ങൾ പങ്കുവെച്ചിരുന്നെന്നും ഡ്രൂയിൻ വിശദീകരിച്ചിരുന്നു.

'അമിത് ഷായ്ക്കെതിരായ ആരോപണം അസംബന്ധവും അടിസ്ഥാനരഹിതവും';  കനേഡിയൻ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ
'ഇടപെടലുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്'; ശേഷിക്കുന്ന ഇന്ത്യൻ നയതന്ത്രജ്ഞര്‍ക്ക് മുന്നറിയിപ്പുമായി കാനഡ

ഇരു രാജ്യങ്ങൾക്കുമിടയിൽ അസ്വസ്ഥത ആരംഭിച്ചതിന് പിന്നാലെയാണ് വാഷിങ്ടൺ പോസ്റ്റിൽ കനേഡിയൻ മണ്ണിലെ ഇന്ത്യൻ ഇടപെടലുകളെ കുറിച്ച് വാർത്ത പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ കാനഡയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു. ഇവരെ നേരത്തെ തന്നെ പുറത്താക്കിക്കഴിഞ്ഞു എന്നായിരുന്നു കാനഡ സ്വീകരിച്ച നിലപാട്.

logo
The Fourth
www.thefourthnews.in