'വിധി അംഗീകരിക്കാനാവില്ല'; ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിക്കുന്നതും അപ്രതീക്ഷിതവുമെന്ന് കോണ്‍ഗ്രസ്

'വിധി അംഗീകരിക്കാനാവില്ല'; ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിക്കുന്നതും അപ്രതീക്ഷിതവുമെന്ന് കോണ്‍ഗ്രസ്

ഹരിയാന തിരഞ്ഞെടുപ്പ് ഫലം അപ്‌ഡേറ്റ് ചെയ്യുന്നതില്‍ 'വിശദീകരിക്കാനാകാത്ത കാലതാമസം' ഉണ്ടെന്ന് പരാതിപ്പെട്ട് കോണ്‍ഗ്രസ് നേരത്തേ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു
Updated on
1 min read

ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിക്കുന്നതും അപ്രതീക്ഷിതവുമാണെന്നും കോണ്‍ഗ്രസിന് അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി പാര്‍ട്ടി. ഹരിയാന തിരഞ്ഞെടുപ്പ് ഫലം അപ്‌ഡേറ്റ് ചെയ്യുന്നതില്‍ 'വിശദീകരിക്കാനാകാത്ത കാലതാമസം' ഉണ്ടെന്ന് പരാതിപ്പെട്ട് കോണ്‍ഗ്രസ് നേരത്തേ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു.

ഫലങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിലും സമാനമായ സാഹചര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ മന്ദഗതിയിലാണ് തിരഞ്ഞെടുപ്പ് ട്രെന്‍ഡുകള്‍ വരുന്നത്. ഇത് കമ്മിഷനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആശങ്ക ഉയര്‍ത്തുന്നതായും ജയറാം രമേശ് പറഞ്ഞു.

'വിധി അംഗീകരിക്കാനാവില്ല'; ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിക്കുന്നതും അപ്രതീക്ഷിതവുമെന്ന് കോണ്‍ഗ്രസ്
ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും; വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പേ പ്രഖ്യാപനം നടത്തി ഫറൂഖ് അബ്ദുള്ള

ആരോപണങ്ങള്‍ നിരസിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ എല്ലാ മണ്ഡലങ്ങളിലുമായി ഏകദേശം 25 റൗണ്ടുകള്‍ ഓരോ അഞ്ച് മിനിറ്റിലും അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നും അറിയിച്ചു. നിരുത്തരവാദവും അടിസ്ഥാരരഹിതവും സ്ഥിരീകരിക്കാത്തതുമായ ദുരുദ്ദേശ്യപരമായ വിവരണങ്ങള്‍ക്ക് രഹസ്യമായി വിശ്വാസ്യത നല്‍കാനുള്ള നിങ്ങളുടെ ശ്രമത്തെ അസന്നിദ്ധമായി നിരാകരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in