'വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കരുത്, സാമൂഹിക വിഷയം'; സുപ്രീംകോടതിയില്‍ സത്യവാങ്മൂലവുമായി കേന്ദ്രം

'വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കരുത്, സാമൂഹിക വിഷയം'; സുപ്രീംകോടതിയില്‍ സത്യവാങ്മൂലവുമായി കേന്ദ്രം

കൂടിയാലോചന നടത്താതേയും എല്ലാം സംസ്ഥാനങ്ങളുടേയും നിലപാട് പരിശോധിക്കാതെയും ഇതിലൊരു തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും കേന്ദ്രം
Published on

വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രം കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. ഭർത്താവും ഭാര്യയും തമ്മിലുള്ള ലൈംഗികബന്ധത്തിന് ഇളവ് നല്‍കുന്ന നിലവിലെ ഇന്ത്യൻ ബലാത്സംഗ നിയമത്തെ പിന്തുണച്ചുകൊണ്ടാണ് കേന്ദ്രത്തിന്റെ നീക്കം.

നിയമപരമായ പ്രശ്നത്തേക്കാള്‍ ഇത് സാമൂഹികമായ ഒന്നാണെന്നാണ് കേന്ദ്രത്തിന്റെ വാദം. വൈവാഹിക ബലാത്സംഗം ക്രിമിനല്‍ക്കുറ്റമാക്കണമെങ്കില്‍ തന്നെ അതില്‍ സുപ്രീംകോടതി ഇടപെടേണ്ടതില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

കൂടിയാലോചന നടത്താതേയും എല്ലാം സംസ്ഥാനങ്ങളുടേയും നിലപാട് പരിശോധിക്കാതെയും ഇതിലൊരു തീരുമാനമെടുക്കാൻ സാധിക്കില്ല. വൈവാഹിക ബലാത്സംഗം എന്ന് വിശേഷിപ്പിക്കുന്ന വിഷയം നിയമവിരുദ്ധവും കുറ്റകരവുമാണ്. ഒരു സ്ത്രീയുടെ സമ്മതം വിവാഹത്തിലൂടെ ഇല്ലാതാക്കാനാകില്ല. ഇതിന്റെ ലംഘനം പ്രത്യാഘാതങ്ങള്‍ അർഹിക്കുന്നതാണ്. എന്നിരുന്നാലും, വിവാഹത്തിനുള്ളില്‍ നടക്കുന്നതും പുറത്തുസംഭവിക്കുന്നതിന്റേയും അനന്തരഫലങ്ങള്‍ വ്യത്യസ്തമാണ്, കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു.

'വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കരുത്, സാമൂഹിക വിഷയം'; സുപ്രീംകോടതിയില്‍ സത്യവാങ്മൂലവുമായി കേന്ദ്രം
സദ്ഗുരു ജഗ്ഗി വാസുദേവിനും ഇഷ ഫൗണ്ടേഷനുമെതിരായ മദ്രാസ് ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ; കേസ് സുപ്രീം കോടതിയിലേക്ക് മാറ്റി

സമ്മതമില്ലാതെയുള്ള പ്രവൃത്തിക്ക് വിവാഹത്തിനകത്തും പുറത്തും വ്യത്യസ്താമായ ശിക്ഷയാണ് നല്‍കേണ്ടതെന്നും കേന്ദ്രം നിലപാടെടുത്തു. ദാമ്പത്യത്തില്‍ പങ്കാളിയില്‍ നിന്ന് ലൈംഗികബന്ധം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇത്തരം പ്രതീക്ഷകള്‍ പങ്കാളിയുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി നിർബന്ധിക്കാൻ അർഹത നല്‍കുന്ന ഒന്നല്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ കൂട്ടിച്ചേർത്തു. ഇത്തരം സാഹചര്യത്തില്‍, ബലാത്സംഗ വിരുദ്ധ നിമയപ്രകാരം ഒരാളെ ശിക്ഷിക്കുന്നത് അതിരുകടന്ന നിലപാടാണെന്നും കേന്ദ്രം അഭിപ്രായപ്പെടുന്നു.

വിവാഹബന്ധത്തില്‍ സ്ത്രീയുടെ സമ്മതവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായി വ്യത്യസ്തമായ പരിഹാരങ്ങള്‍ പാർലമെന്റ് മുന്നോട്ടുവെച്ചിട്ടുണ്ടെന്നും കേന്ദ്രം പറയുന്നു.

വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരുകൂട്ടം ഹർജികള്‍ക്കെതിരായാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. വിവാഹത്തെ സ്വകാര്യ സംവിധാനമായി കണക്കാക്കുന്നെന്ന് ഹർജിക്കാരെ കേന്ദ്രം വിമർശിച്ചു. ഇത് ഏകപക്ഷീയമായ നിലപാടാണെന്നും കേന്ദ്രം കുറ്റപ്പെടുത്തി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് നിലവില്‍ കേസ് പരിഗണിക്കുന്നത്.

logo
The Fourth
www.thefourthnews.in