'ഞങ്ങൾക്ക് എല്ലാവരെയും സംരക്ഷിക്കാനാകില്ല'; വിവാദ പരാമർശത്തില്‍ വിശദീകരണവുമായി ഹരിയാന മുഖ്യമന്ത്രി

'ഞങ്ങൾക്ക് എല്ലാവരെയും സംരക്ഷിക്കാനാകില്ല'; വിവാദ പരാമർശത്തില്‍ വിശദീകരണവുമായി ഹരിയാന മുഖ്യമന്ത്രി

ജനങ്ങളുടെ സംരക്ഷണത്തിന് സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെങ്കിലും ആളുകള്‍ക്കിടയില്‍ സൗഹാർദമുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നാണ് പറഞ്ഞതെന്നാണ് വിശദീകരണം
Updated on
1 min read

എല്ലാവരെയും സംരക്ഷിക്കാൻ കഴിയില്ലെന്ന വിവാദ പരാമർശത്തില്‍ വിശദീകരണവുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടാർ. ഹരിയാനയിലെ വർഗീയ കലാപവുമായി ബന്ധപ്പെട്ടാണ് വിശദീകരണം. തന്റെ പരാമർശം സന്ദർഭത്തില്‍ നിന്നടർത്തി മാറ്റിയാണ് ഉപയോഗിച്ചതെന്ന് ഖട്ടാർ പറഞ്ഞു.

കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടത്തിയ വാർത്തസമ്മേളനത്തിലെ പരാമർശങ്ങളാണ് വിവാദങ്ങള്‍ക്കാധാരമായത്. സംസ്ഥാനത്ത് ഐക്യവും സമാധാനവും നിലനിർത്താൻ ജനങ്ങളോട് മനോഹർ ലാൽ ഖട്ടാർ അഭ്യർഥിച്ചു. എന്നാല്‍, പോലീസിനോ സൈന്യത്തിനോ എന്നല്ല ആർക്കും ഇക്കാര്യത്തിൽ ഉറപ്പ് പറയാൻ സാധിക്കില്ല. ഞങ്ങൾക്ക് എല്ലാവരെയും സംരക്ഷിക്കാൻ സാധിക്കില്ല. എന്നായിരുന്നു ഖട്ടാറിന്റെ വാക്കുകള്‍.

തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് ഖട്ടാർ പിന്നീട് വിശദീകരിക്കുകയായിരുന്നു. ജനങ്ങളുടെ സംരക്ഷണത്തിന് സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെങ്കിലും ആളുകള്‍ക്കിടയില്‍ സൗഹാർദമുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നാണ് പറഞ്ഞതെന്നാണ് വിശദീകരണം.

'ഞങ്ങൾക്ക് എല്ലാവരെയും സംരക്ഷിക്കാനാകില്ല'; വിവാദ പരാമർശത്തില്‍ വിശദീകരണവുമായി ഹരിയാന മുഖ്യമന്ത്രി
ഗുരുഗ്രാം വര്‍ഗീയ സംഘര്‍ഷം; ഇമാം കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

വർഗീയ സംഘർഷങ്ങൾക്ക് തുടക്കമിട്ട മോനു മനേസർ എന്ന വ്യക്തിയെക്കുറിച്ച് സംസ്ഥാനത്തിന് യാതൊരു വിവരവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മോനു മനേസറിനെതിരെയുള്ള കേസുകൾ ഫയൽ ചെയ്തിരിക്കുന്നത് രാജസ്ഥാൻ സർക്കാരാണെന്നും മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കി.

"അയാളെ കണ്ടെത്താൻ സഹായിക്കാൻ തയ്യാറാണെന്ന് രാജസ്ഥാൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അയാളെ രാജസ്ഥാൻ പോലീസ് തിരഞ്ഞുകൊണ്ടിരിക്കുകയാണ്. എവിടെയാണെന്നത് സംബന്ധിച്ച് ഞങ്ങൾക്ക് യാതൊരു സൂചനയും ഇല്ല. " അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരിയില്‍ രാജസ്ഥാനിലെ ജോധ്പൂരിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി മോനു മനേസർ ഒളിവിലാണ്. എന്നാൽ സംഘർഷത്തിന് ആധാരമായ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച 'ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര'യെ സംബന്ധിച്ച് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ച വീഡിയോ മോനു പ്രചരിപ്പിച്ചതായി ആരോപണമുണ്ട്. ഘോഷയാത്രയിൽ ഇയാൾ പങ്കെടുക്കുന്നുവെന്ന പ്രചാരണമാണ് സംഘർഷങ്ങൾക്ക് വഴി വെച്ചത്. തിങ്കളാഴ്ച ആരംഭിച്ച സംഘർഷം പിന്നീട് ഗുരുഗ്രാമിലേക്കും വ്യാപിച്ചിരുന്നു.

'ഞങ്ങൾക്ക് എല്ലാവരെയും സംരക്ഷിക്കാനാകില്ല'; വിവാദ പരാമർശത്തില്‍ വിശദീകരണവുമായി ഹരിയാന മുഖ്യമന്ത്രി
ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷം: തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച് വിശ്വഹിന്ദുപരിഷത്തും ബജ്റംഗ്ദളും

നുഹിലെയും ഗുരുഗ്രാമിലെയും അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട കലാപകാരികളെ കണ്ടെത്തി നഷ്ടപരിഹാരം ഈടാക്കുമെന്നും ഹരിയാന മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. "സംസ്ഥാനം ഒരു നിയമം പാസാക്കിയിട്ടുണ്ട്. അതുപ്രകാരം പൊതു സ്വത്തുക്കൾക്ക് നാശനഷ്ടം സംഭവിച്ചാൽ സർക്കാർ നഷ്ടപരിഹാരം നൽകും. എന്നാൽ സ്വകാര്യ സ്വത്തിന് നഷ്ടം വരുത്തിയവർ അത് നികത്താൻ ബാധ്യസ്ഥരാണ്. അതിനാൽ സ്വകാര്യ സ്വത്ത് നശിപ്പിച്ചാൽ അതിന് ബാധ്യസ്ഥരായവരിൽ നിന്ന് പണം ഈടാക്കും" മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കി.

'ഞങ്ങൾക്ക് എല്ലാവരെയും സംരക്ഷിക്കാനാകില്ല'; വിവാദ പരാമർശത്തില്‍ വിശദീകരണവുമായി ഹരിയാന മുഖ്യമന്ത്രി
ഹരിയാനയിൽ സംഘർഷം തുടരുന്നു: ബാദ്ഷാപൂരിൽ ഭക്ഷണശാലകളും വാഹനങ്ങളും തകർത്തു, കടകൾക്ക് തീ വെച്ചു

സംസ്ഥാനത്ത് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നത് തടയാൻ 20 അർധസൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് നൂഹിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് സംസാരിച്ച ഖട്ടർ പറഞ്ഞു. ആറ് പേരുടെ മരണം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ രണ്ട് പേർ പോലീസ് ഉദ്യോഗസ്ഥരും നാല് പേർ സിവിലിയന്മാരുമാണ്. നുഹിലെ അക്രമവുമായി ബന്ധപ്പെട്ട് 116 പേരെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in