പർദ ധരിച്ച വിദ്യാർഥികളുടെ ദൃശ്യങ്ങളുപയോഗിച്ച് വർഗീയ പ്രചാരണം; കാസർഗോഡ് പോലീസ് കേസെടുത്തു, എക്സ് അക്കൗണ്ടിനെതിരെ അന്വേഷണം

പർദ ധരിച്ച വിദ്യാർഥികളുടെ ദൃശ്യങ്ങളുപയോഗിച്ച് വർഗീയ പ്രചാരണം; കാസർഗോഡ് പോലീസ് കേസെടുത്തു, എക്സ് അക്കൗണ്ടിനെതിരെ അന്വേഷണം

വ്യാജം പ്രചരിപ്പിച്ചവരുടെ കൂട്ടത്തിൽ ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണിയും ഉണ്ടായിരുന്നു
Updated on
1 min read

പർദ്ദ ധരിച്ച ഒരുകൂട്ടം വിദ്യാർഥികൾ കാസർഗോഡ് ബസ് തടഞ്ഞ ദൃശ്യങ്ങൾ വർഗീയ പ്രചാരണത്തിനുള്ള ആയുധമാക്കിയതിനെതിരെ കേസെടുത്ത് കേരളാ പോലീസ്. കാസർഗോഡ് പോലീസിന്റെ സൈബർ വിഭാഗമാണ് പ്രഥമദൃഷ്‌ടിയാൽ സിസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സമൂഹമാധ്യമമായ എക്‌സിലൂടെ വ്യാജപ്രചരണം ആദ്യമായി പങ്കുവച്ചുവെന്ന് കരുതുന്ന 'എമി മേക്' എന്ന പ്രൊഫൈലിനെതിരെ ഐപിസി 153എ (മതവിദ്വേഷം ഉണ്ടാക്കാനുള്ള ശ്രമം) പ്രകാരമാണ് കേസ്. അതേസമയം, വീഡിയോ പങ്കുവച്ചവരില്‍ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണിയും ഉണ്ടായിരുന്നു.

കോളജിന് മുന്നിൽ നിർത്താതെ പോയ ബസ് തടഞ്ഞ് ജീവനക്കാരോട് കയർത്ത വിദ്യാർഥിനികളുടെ വീഡിയോ, ഹിന്ദു സ്ത്രീയെ പർദ്ദ ഇടാൻ നിര്‍ബന്ധിക്കുന്നുവെന്നാക്കിയായിരുന്നു പ്രചരിപ്പിച്ചിരുന്നത്. കാസർഗോഡ് കൻസ വനിതാ കോളേജിലെ വിദ്യാർഥികൾ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ആഴ്ച മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് നടത്തിയ വിദ്വേഷ പ്രചാരണത്തിൽ ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണിയും ഭാഗമായിരുന്നു. വസ്തുതാന്വേഷണ സൈറ്റായ ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറാണ് പ്രചാരണമുണ്ടായി ഉടൻ തന്നെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. തുടർന്ന് അനിൽ ആന്റണിയും മറ്റുള്ള പല പ്രൊഫൈലുകളും വ്യാജ പ്രചാരണ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.

പർദ ധരിച്ച വിദ്യാർഥികളുടെ ദൃശ്യങ്ങളുപയോഗിച്ച് വർഗീയ പ്രചാരണം; കാസർഗോഡ് പോലീസ് കേസെടുത്തു, എക്സ് അക്കൗണ്ടിനെതിരെ അന്വേഷണം
പര്‍ദ ധരിച്ച വിദ്യാര്‍ഥികൾ ബസ് തടഞ്ഞു; വീഡിയോ വർഗീയ പ്രചാരണത്തിന് ആയുധമാക്കി സംഘപരിവാർ, പങ്കുവച്ചവരിൽ അനിൽ ആന്റണിയും

കുമ്പള - മുള്ളേരിയ കെഎസ്ടിപി റോഡിൽ ഭാസ്ക്കര നഗറിൽ ഒക്ടോബർ 22ന് നടന്ന സംഭവമായിരുന്നു വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്. നിർത്താതെ നിർത്താതെ പോയ സ്വകാര്യ ബസ് ഒരുകൂട്ടം കോളേജ് വിദ്യാർഥികൾ തടഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ പർദ്ദ ധരിച്ച ഒരുകൂട്ടം പെൺകുട്ടികൾ സാരിയുടുത്ത ഒരു മധ്യവയസ്കയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ സ്ത്രീ പർദ്ദയിടാത്തതിന് അവരോട് തട്ടിക്കയറുകയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

' ഇന്ത്യയിൽ ഒരിടത്ത് ബസിൽ പർദയിടാതെ സഞ്ചരിച്ചതിന് മുസ്ലിം പെൺകുട്ടികൾ തട്ടിക്കയറുന്നു' എന്ന തലക്കെട്ടോടുകൂടിയായിരുന്നു കാസർഗോഡ് നിന്നുള്ള ദൃശ്യങ്ങൾ അമേരിക്കൻ മാധ്യമപ്രവർത്തക എമി മേക് എക്‌സിൽ പോസ്റ്റ് ചെയ്തത്. ഇത് പിന്നീട് നിരവധി സംഘപരിവാർ പ്രൊഫൈലുകൾ റീഷെയർ ചെയ്യുകയായിരുന്നു.

logo
The Fourth
www.thefourthnews.in