വായ്പ തട്ടിപ്പ്: ഐസിഐസിഐ മുന്‍ സിഇഒ ചന്ദ കൊച്ചാറും ഭര്‍ത്താവും അറസ്റ്റില്‍
വായ്പാ തട്ടിപ്പ് കേസില്‍ ഐസിഐസിഐ മുന്‍ സിഇഒ ചന്ദ കൊച്ചാറിനെയും ഭര്‍ത്താവും ബിസിനസുകാരനുമായ ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തു. ചന്ദ സ്ഥാപന മേധാവിയായിരിക്കെ അനുവദിച്ച വായ്പയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കസ്റ്റഡി ആവശ്യപ്പെട്ട് ഇരുവരെയും ശനിയാഴ്ച പ്രത്യേക കോടതിയില്‍ ഹാജരാക്കും. ചന്ദയ്‌ക്കെതിരെ അധികാരം ദുര്‍വിനിയോഗം, ക്രിമിനല്‍ ഗുഢാലോചന എന്നിങ്ങനെ കുറ്റങ്ങളാണ് സിബിഐ അന്വേഷിക്കുന്നത്.
2009നും 2011നും ഇടയില്‍, വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡിന് 1,875 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്പ അനുവദിച്ചിരുന്നു. വായ്പ അനുവദിച്ചത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്നാണ് ആക്ഷേപം. കേസുമായി ബന്ധപ്പെട്ട് ചന്ദയുടെയും ദീപകിന്റെയും വീടും ഓഫീസുകളും എന്‍ഫോഴ്‌സമെന്റ് റെയ്ഡ് ചെയ്തിരുന്നു. 2021ല്‍ ഇഡി ചന്ദയെ അറസ്റ്റും ചെയ്തിരുന്നു.
വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട ഗുഢാലോചന കേസിലാണ് ഇപ്പോള്‍ സിബിഐയുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ചന്ദ, ദീപക്, വീഡിയോകോണ്‍ ഗ്രൂപ്പ് പ്രമോട്ടര്‍ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു.