സത്യപാല്‍ മാലിക്കിനെതിരെ വീണ്ടും സിബിഐ; മാധ്യമ ഉപദേഷ്ടാവിന്റെ വസതിയിലുള്‍പ്പെടെ പരിശോധന
കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെതിരെ വീണ്ടും സിബിഐ. സത്യപാല്‍ മാലിക്കുമായി ബന്ധപ്പെട്ടരെ ലക്ഷ്യമിട്ടാണ് ഇത്തവണ അന്വേഷണ ഏജന്‍സിയുടെ നീക്കം. മാലിക്കിന്റെ മാധ്യമ ഉപദേഷ്ടാവിന്റെ വസതിയുള്‍പ്പെടെ ഒന്‍പത് സ്ഥലങ്ങളിലാണ് സിബിഐ പരിശോധന നടത്തി. ജമ്മു- കശ്മീര്‍, രാജസ്ഥാന്‍, ഡല്‍ഹി എന്നിവങ്ങളിലും പരിശോധന നടന്നു.
അനില്‍ അംബാനിയുടെ ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന് മാലിക് ആരോപിച്ചിരുന്നു. അനില്‍ അംബാനി നേതൃത്വം നല്‍കുന്ന ജനറല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബന്ധപ്പെതായിരുന്നു ഈ പരാമര്‍ശം. ഈ വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സിബിഐ കഴിഞ്ഞ മാസം മാലിക്കിനെ അഞ്ച് മണിക്കൂറോളം സിബിഐ ചോദ്യം ചെയ്തിരുന്നു. ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മാലിക്കിനെ ചോദ്യം ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചയാളാണ് സത്യപാല്‍ മാലിക്.
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയതിന് തൊട്ടു പിന്നാലെയായിരുന്നു സത്യപാല്‍ മാലിക്കിനെ ചോദ്യം ചെയ്യണമെന്ന് സിബിഐ ആവശ്യപ്പെത്. 2019 ഫെബ്രുവരിയിലാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 40 സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും ഇന്റലിജന്‍സ് വിഭാഗത്തിനുമുണ്ടായ വീഴ്ച സത്യപാല്‍ മാലിക് ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഞ്ചാരത്തിന് കേന്ദ്ര സര്‍ക്കാര്‍ വിമാനം നിഷേധിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു.
ഹൈഡ്രോ-ഇലക്ട്രിക് പദ്ധതിക്കും റിലയന്‍സ് ഇന്‍ഷുറന്‍സ് പദ്ധതിക്കും അനുമതി നല്‍കാനാവശ്യപ്പെട്ട് ബിജെപി-ആര്‍എസ്എസ് നേതാവ് രാം മാധവ് താന്‍ ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്നപ്പോള്‍ സമീപിച്ചെന്നും സത്യപാല്‍ മാലിക് വെളിപ്പെടുത്തിയിരുന്നു. രണ്ട് പദ്ധതികള്‍ക്കും അനുമതി നല്‍കിയാല്‍ തനിക്ക് 300 കോടി രൂപയോളം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും മാലിക് ആരോപിച്ചിരുന്നു.