ഉത്തരക്കടലാസ് പരിശോധിക്കുന്നതില്‍ നിന്ന് 101 അധ്യാപകരെ വിലക്കി സിബിഎസ്ഇ

ഉത്തരക്കടലാസ് പരിശോധിക്കുന്നതില്‍ നിന്ന് 101 അധ്യാപകരെ വിലക്കി സിബിഎസ്ഇ

10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ ഉത്തരക്കടലാസ് പരിശോധിക്കുന്നതിൽ നിന്നാണ് വിലക്ക്
Updated on
1 min read

10,12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ ഉത്തരക്കടലാസ് പരിശോധിക്കുന്നതിലെ അശ്രദ്ധമൂലം 101 അധ്യാപകരെ മൂല്യനിർണയ ചുമതലയിൽ നിന്ന് വിലക്കി സിബിഎസ്ഇ. ഛത്തീസ്ഗഢ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍. പരീക്ഷകളുടെ ഉത്തരക്കടലാസ് പരിശോധിക്കുന്നതിലെ അനാസ്ഥ കണക്കിലെടുത്താണ് അധ്യാപകരെ വിലക്കിയതെന്നും ഉത്തരക്കടലാസ് പരിശോധിക്കുമ്പോള്‍ പിഴവ് വരുത്തുന്നയാള്‍ക്ക് ശിക്ഷ നല്‍കാൻ സിബിഎസ്ഇ ചട്ടങ്ങളിൽ വ്യവസ്ഥയുണ്ടെന്നും സിബിഎസ്ഇ സെക്രട്ടറി വി കെ ഗോയല്‍ പറഞ്ഞു.

ഉത്തരക്കടലാസ് പരിശോധിക്കുന്നതില്‍ നിന്ന് 101 അധ്യാപകരെ വിലക്കി സിബിഎസ്ഇ
ദക്ഷിണേന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താത്പര്യം ശാസ്ത്രത്തോട് ; ഉത്തരേന്ത്യയില്‍ മാനവിക വിഷയങ്ങളെന്ന് കേന്ദ്ര പഠനം

ശരിക്കുള്ള മാർക്കിൽ നിന്ന് 20 മാർക്ക് അധികം നൽകിയതിനാണ് 101 അധ്യാപകരെ വിലക്കിയതെന്നും വി കെ ഗോയൽ കൂട്ടിച്ചേർത്തു. 20ല്‍ താഴെ മാര്‍ക്കാണ് അധികം നൽകുന്നതെങ്കിൽ അത്തരം ശിക്ഷാ വ്യവസ്ഥകളൊന്നുമില്ല.40 മാർക്ക് അധികം നൽകിയാൽ ശിക്ഷയായി അവരുടെ പ്രതിഫലം 3 വര്‍ഷത്തേക്ക് നഷ്ടപ്പെടും.

ഇനി 49 മാര്‍ക്ക് അധികം കൊടുത്താൽ അവരെ മൂന്ന് വര്‍ഷത്തേക്ക് വിലക്കുക മാത്രമല്ല, ഒരു വര്‍ഷത്തേക്ക് അവരുടെ ശമ്പള വർധന തടയാനും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും വികെ ഗോയല്‍ വിശദീകരിച്ചു.

ഉത്തരക്കടലാസ് പരിശോധിക്കുന്നതില്‍ നിന്ന് 101 അധ്യാപകരെ വിലക്കി സിബിഎസ്ഇ
ദേശീയതല പൊതുപരീക്ഷ മാനദണ്ഡമാക്കി; ഡല്‍ഹിയിലെ കോളേജുകളില്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ നാലിലൊന്നായി കുറഞ്ഞു

ആരെങ്കിലും 50 മാര്‍ക്കില്‍ കൂടുതല്‍ വര്‍ധിപ്പിച്ചതായി കണ്ടെത്തിയാല്‍ ശിക്ഷയായി അവര്‍ക്ക് ജീവിതകാലം മുഴുവന്‍ പ്രതിഫലം ലഭിക്കുന്ന ജോലി നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ''81 അധ്യാപകരാണ് മൂന്ന് വര്‍ഷമായി ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്നത്. 10 അധ്യാപകര്‍ക്ക് 3 വര്‍ഷമായി ശമ്പളം ലഭിക്കുന്നില്ല, അവരുടെ ശമ്പള വർധന ഒരു വര്‍ഷത്തേക്ക് നിര്‍ത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

''കൂടാതെ ശമ്പളം നഷ്ടപ്പെട്ട 10 അധ്യാപകരുടെ ആജീവനാന്തമുള്ള ഇന്‍ക്രിമെന്റ് ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്'' വി കെ ഗോയല്‍ പറഞ്ഞു. നേരത്തെ 400-500 അധ്യാപകരുടെ പിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ടെങ്കിലും ഈ വര്‍ഷം അത് 101 ആയി കുറഞ്ഞുവെന്നും കഴിഞ്ഞ വര്‍ഷം അനാസ്ഥകാരണം ശിക്ഷിക്കപ്പെട്ട അധ്യാപകരുടെ എണ്ണവും ഈ വര്‍ഷത്തെ അധ്യാപകരുടെ എണ്ണവും താരതമ്യം ചെയ്ത് വി കെ ഗോയല്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in