ജാതിക്കോളം ഉൾപ്പെടുത്താൻ തീരുമാനമായിട്ടില്ല; സെൻസസ് ഉടനെന്ന് റിപ്പോർട്ട്

ജാതിക്കോളം ഉൾപ്പെടുത്താൻ തീരുമാനമായിട്ടില്ല; സെൻസസ് ഉടനെന്ന് റിപ്പോർട്ട്

മൂന്നാം നരേന്ദ്ര മോദി സർക്കാരിലെ പ്രധാന സഖ്യകക്ഷികളായ ജനതാദൾ (യു), ലോക്ജനശക്‌തി പാർട്ടി എന്നിവരും പ്രതിപക്ഷ പാർട്ടികളും ജാതി സെൻസസ് നടത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു
Updated on
1 min read

ദേശീയ സെൻസസ് ഉടനെന്ന് റിപ്പോർട്ട്. 2021ൽ തുടങ്ങേണ്ട സെൻസസ് നടപടികളാണ് മൂന്ന് വർഷത്തോളം വൈകി ആരംഭിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. സെൻസസിന്റെ നടപടിക്രമങ്ങൾ എന്ന് തുടങ്ങുമെന്ന പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ജാതി തിരിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ 'ജാതികോളം' ഉൾപ്പെടുത്തുന്നതിനോട് തുറന്ന മനസാണ് കേന്ദ്രസർക്കാരിനെന്നും സൂചനയുണ്ട്. അതേസമയം, ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. മൂന്നാം നരേന്ദ്ര മോദി സർക്കാരിലെ പ്രധാന സഖ്യകക്ഷികളായ ജനതാദൾ (യു), ലോക്ജനശക്‌തി പാർട്ടി എന്നിവരും പ്രതിപക്ഷ പാർട്ടികളും ജാതി സെൻസസ് നടത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, കേന്ദ്ര സർക്കാർ സെൻസസിൽ ആളുകളുടെ ജാതി രേഖപ്പെടുത്താൻ കോളം ഉൾപ്പെടുത്തുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.

ജാതിക്കോളം ഉൾപ്പെടുത്താൻ തീരുമാനമായിട്ടില്ല; സെൻസസ് ഉടനെന്ന് റിപ്പോർട്ട്
അടുത്ത സെൻസസിനൊപ്പം ജാതി തിരിച്ചുള്ള കണക്കുകളും ശേഖരിക്കാൻ കേന്ദ്രസർക്കാർ; ജാതിക്കോളവും ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ട്

പട്ടികജാതി (എസ്‌ സി), പട്ടികവർഗം (എസ്‌ ടി) എന്നിവയൊഴികെ, സെൻസസിൻ്റെ ഭാഗമായി ജനസംഖ്യയുടെ ജാതി തിരിച്ചുള്ള കണക്കെടുപ്പ് സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെയും നടന്നിട്ടില്ല. കോൺഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാർട്ടികളുടെയും ജാതി സെൻസസ് നടത്താനുള്ള ശക്തമായ സമ്മർദത്തിനൊപ്പം സഖ്യ കക്ഷികളിൽ നിന്നുകൂടി ആവശ്യം ഉയരുന്നതിനിടയിലാണ് കേന്ദ്രത്തി നിന്ന് ഇത്തരമൊരു നീക്കമുണ്ടാകുന്നതെന്ന് ദി ഹിന്ദു നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ജാതിക്കോളം ഉൾപ്പെടുത്താൻ തീരുമാനമായിട്ടില്ല; സെൻസസ് ഉടനെന്ന് റിപ്പോർട്ട്
സെൻസസ് നടക്കാത്തത് സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു; സ്റ്റാറ്റിറ്റിക്‌സ് സ്റ്റാന്‍ഡിങ് കമ്മിറ്റി പിരിച്ചുവിട്ട് കേന്ദ്ര സര്‍ക്കാര്‍

സെൻസസ് നടപ്പിലാക്കിയ ശേഷമാണ് മണ്ഡലപുനർനിർണയം നടത്തേണ്ടത്. അതുകഴിഞ്ഞാൽ മാത്രമേ നിയമസഭാ- പാർലമെന്റ് സീറ്റുകളിൽ വനിതകൾക്ക് 33 ശതമാനം സംവരണം നടപ്പിലാക്കാൻ സാധിക്കൂ.

logo
The Fourth
www.thefourthnews.in