വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്‍ 2021
വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്‍ 2021

വിവാദ ഡാറ്റ സംരക്ഷണ ബില്‍ പിന്‍വലിച്ചു; പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദേശിച്ചത് 81 ഭേദഗതികള്‍

പിന്‍വലിക്കല്‍ ബില്‍ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി.
Updated on
1 min read

വിവാദമായ വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്‍, 2021 കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ബില്ലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. 2019 ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടിരുന്നു. ബില്‍ പരിശോധിച്ച കമ്മിറ്റി 81 ഭേദഗതികള്‍ നിര്‍ദേശിച്ച പശ്ചാത്തലത്തിലാണ് പിന്‍വലിക്കല്‍ തീരുമാനം. പിന്‍വലിക്കല്‍ ബില്‍ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി.

ലോക്‌സഭയില്‍ നിന്ന് 10 പേരും രാജ്യസഭയില്‍ നിന്നും 10 പേരും അടങ്ങുന്ന സമിതിയാണ് ബില്‍ പരിശോധിച്ചത്. പിന്‍വലിച്ച നിയമത്തിന് പകരം കാലോചിതവും ഭാവിയിലേക്ക് ഉതകുന്നതുമായ ഡിജിറ്റല്‍ സ്വകാര്യതാ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള പുതിയ നിയമം തയ്യാറാക്കുമെന്നും ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

പിന്‍വലിച്ച നിയമത്തിന് പകരം കാലോചിതവും ഭാവിയിലേക്ക് ഉതകുന്നതുമായ ഡിജിറ്റല്‍ സ്വകാര്യതാ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള പുതിയ നിയമം തയ്യാറാക്കുമെന്ന് ഐടി മന്ത്രാലയം

ഏതൊരു വ്യക്തിയുടേയും സ്വകാര്യമോ അല്ലാത്തതോ ആയ വിവരങ്ങള്‍ പരിശോധിക്കാനും വിലയിരുത്താനും പ്രത്യേത സാഹചര്യങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നതായിരുന്നു ബില്ലിലെ വ്യവസ്ഥകള്‍. ബില്‍ ഭരണഘടന പൗരന് നല്‍കുന്ന സ്വകാര്യത സംബന്ധിച്ച അവകാശങ്ങള്‍ ലംഘിക്കുന്നതാണ് എന്നാണ് ഉയര്‍ന്ന പ്രധാന ആക്ഷേപം.

രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ ബന്ധങ്ങള്‍ എന്നിവയുടെ പേരില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഉള്‍പ്പെടെ അധികാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് ചുമതലപ്പെടുത്തുന്നതുള്‍പ്പെടെ ബില്‍ വ്യവസ്ഥ ചെയ്തിരുന്നു. ബില്ലിലെ സെക്ഷന്‍ 12ല്‍ ആയിരുന്നു വ്യക്തികളുടെ സമ്മതമില്ലാതെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കിയിരുന്നത്.

logo
The Fourth
www.thefourthnews.in