എംപോക്‌സ്: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം, നിരീക്ഷണവും പരിശോധനയും ശക്തമാക്കണം

എംപോക്‌സ്: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം, നിരീക്ഷണവും പരിശോധനയും ശക്തമാക്കണം

രോഗം പകരുന്നത് തടയാന്‍ ആവശ്യമായ എല്ലാ വഴികളും സ്വീകരിക്കണമെന്നും സമ്പര്‍ക്കപ്പട്ടി തയ്യാറാക്കി നടപടികള്‍ വേഗത്തിലാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു
Updated on
1 min read

ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച എംപോക്സ് രോഗബാധ സംശയത്തില്‍ രാജ്യത്ത് ഒരാള്‍ നീരീക്ഷണത്തില്‍ തുടരവെ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് നിരീക്ഷണം കര്‍ശനമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

എംപോക്‌സ് ബാധ സംശയമുണ്ടെങ്കില്‍ നീരീക്ഷണം കര്‍ശനമാക്കണം, ടെസ്റ്റിങ് കാര്യക്ഷമമാക്കണം, രോഗ ബാധ സ്ഥിരീകരിച്ചാല്‍ ഐസൊലേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണം. രോഗം പകരുന്നത് തടയാന്‍ ആവശ്യമായ എല്ലാ വഴികളും സ്വീകരിക്കണമെന്നും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി നടപടികള്‍ വേഗത്തിലാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

Attachment
PDF
D.O. letter to States on Mpox dated 09.09.2024.pdf
Preview

നിലവില്‍ എംപോക്സ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്ത് അടുത്തിടെ യാത്ര ചെയ്തിട്ടുള്ള യുവാവിനെയാണ് ഇന്നലെ രോഗത്തിന് സമാനമായ ലക്ഷണങ്ങളോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്നയാളുടെ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. എസൊലേറ്റ് ചെയ്ത് ചികിത്സ നല്‍കി വരുന്ന ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്.

എംപോക്‌സ്: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം, നിരീക്ഷണവും പരിശോധനയും ശക്തമാക്കണം
ഇന്ത്യയിലും എംപോക്‌സ്? രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍

എംപാക്‌സിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ രോഗിയുടെ സാമ്പിളുകള്‍ പരിശോധിച്ചുവരികയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 13 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചിട്ടുള്ള എംപോക്സ് രോഗബാധയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

logo
The Fourth
www.thefourthnews.in