നീറ്റ് റദ്ദാക്കില്ല; സത്യസന്ധമായി പരീക്ഷയെഴുതിയ വിദ്യാര്‍ഥികളെ ബാധിക്കും: സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍

നീറ്റ് റദ്ദാക്കില്ല; സത്യസന്ധമായി പരീക്ഷയെഴുതിയ വിദ്യാര്‍ഥികളെ ബാധിക്കും: സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍

പരീക്ഷ വീണ്ടും നടത്തുന്നത് സത്യസന്ധമായി പരീക്ഷയെ സമീപിച്ച വിദ്യാര്‍ഥികളെ ബാധിക്കും
Updated on
1 min read

നീറ്റ് യുജി പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീം കോടതിയില്‍ വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. പരീക്ഷ വീണ്ടും നടത്തുന്നത് സത്യസന്ധമായി പരീക്ഷയെ സമീപിച്ച വിദ്യാര്‍ഥികളെ ബാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യ മുഴുവന്‍ നടത്തിയ പരീക്ഷയില്‍ വലിയ രീതിയിലുള്ള ക്രമക്കേട് തെളിയിക്കാത്തതിനാല്‍ മുഴുവന്‍ പരീക്ഷയും റദ്ദാക്കുന്നത് യുക്തിസഹമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങള്‍ ബാധിച്ചിട്ടില്ലെന്നും സിബിഐ അന്വേഷണം പുരോഗമിക്കുന്നുവെന്നും കേന്ദ്രം അറിയിക്കുന്നു.

കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പരീക്ഷാ നടത്തിപ്പിനിടയില്‍ ക്രമക്കേടുകള്‍, ചതി, ആള്‍മാറാട്ടം, അഴിമതി തുടങ്ങിയവ നടന്നിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച സത്യവാങ്മൂലത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല. ഇതാദ്യമായാണ് 24 ലക്ഷത്തോളം വിദ്യാര്‍ഥികളെഴുതിയ നീറ്റിന്റെ പുനഃപരീക്ഷയുമായി ബന്ധപ്പെട്ട നിലപാട് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പരീക്ഷാര്‍ഥികള്‍ക്കുണ്ടായ അസൗകര്യത്തിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഏറ്റെടുത്തെങ്കിലും പരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല.

നീറ്റ് റദ്ദാക്കില്ല; സത്യസന്ധമായി പരീക്ഷയെഴുതിയ വിദ്യാര്‍ഥികളെ ബാധിക്കും: സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍
വിദ്യാർഥികളെ ഒറ്റിയ മോദിസർക്കാർ

മെയ് അഞ്ചിന് നടന്ന നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സുപ്രീം കോടതിക്ക് മുമ്പാകെ നിരവധി ഹര്‍ജികളാണ് വിവിധ സംഘടനകളുടെ ഭാഗമായി നല്‍കിയത്. നീറ്റ് പരീക്ഷാ ഫലം റദ്ദാക്കണമെന്ന വിവിധ ഹര്‍ജികള്‍ തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്. അതേസമയം അന്വേഷണത്തില്‍ നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നുവെന്ന് കണ്ടെത്തിയതായി ബിഹാര്‍ സര്‍ക്കാര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കത്തിനശിച്ച നിലയില്‍ കണ്ടെത്തിയ ചോദ്യപേപ്പറുകളില്‍ നിന്ന് കണ്ടെത്തിയ 68 ചോദ്യപേപ്പറുകള്‍ എന്‍ടിഎയുടെ യഥാര്‍ഥ ചോദ്യപേപ്പറിന്റെ പകര്‍പ്പാണെന്ന് ബിഹാറിലെ എക്കണോമിക് ഒഫന്‍സസ് യൂണിറ്റ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നുവെന്ന നിഗമനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നത്. ജാര്‍ഖണ്ഡ് പോലീസാണ് നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നുവെന്ന് ബിഹാര്‍ പോലീസിന് മുന്നറിയിപ്പ് നല്‍കിയത്.

logo
The Fourth
www.thefourthnews.in