തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം: സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാൻ കേന്ദ്രം

തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം: സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാൻ കേന്ദ്രം

മാർച്ചിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിയെ അട്ടിമറിക്കുന്നതാണ് ബിൽ
Updated on
1 min read

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും കമ്മിഷണർമാരെയും തിരഞ്ഞെടുക്കുന്ന സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാൻ മോദി സർക്കാർ. അതിനായുള്ള ബിൽ വ്യാഴാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാർ (നിയമനം, സേവന വ്യവസ്ഥകൾ, ഓഫീസ് കാലാവധി) ബിൽ 2023 ഇന്ന് സഭയിൽ വയ്ക്കും. മാർച്ചിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിയെ അട്ടിമറിക്കുന്നതാണ് ബിൽ.

പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്ന മൂന്നംഗ ഉന്നതതല സമിതിയുടെ ഉപദേശം അനുസരിച്ചായിരിക്കണം രാഷ്ട്രപതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും നിയമിക്കേണ്ടതെന്ന് സുപ്രീംകോടതി മാർച്ചിൽ ഉത്തരവിട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷമായ പ്രവർത്തനം ഉറപ്പാക്കാൻ സർക്കാരിന്റെ പ്രത്യേക അധികാരത്തിനു പുറത്തുള്ള തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കാൻ സ്വതന്ത്ര സംവിധാനം വേണമെന്ന ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയായിരുന്നു വിധി. ജസ്റ്റിസ് കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്.

തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം: സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാൻ കേന്ദ്രം
പണിപൂർത്തിയാകാത്ത കെട്ടിടത്തിന് കംപ്ലീഷൻ സര്‍ട്ടിഫിക്കറ്റ്; ഐസറിലെ നിർമാണങ്ങളിലെ ക്രമക്കേട് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ

കമ്മിറ്റിയിൽ ചീഫ് ജസ്റ്റിസിന് പകരക്കാരനായി പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന കേന്ദ്ര ക്യാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്താനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയാകും കമ്മിറ്റിയുടെ അധ്യക്ഷൻ. സുപ്രീംകോടതിയും കേന്ദ്ര സർക്കാരുമായി നിലനിൽക്കുന്ന ഉരസലുകൾക്ക് ഇന്ധനം പകരുന്നതാണ് പുതിയ ബിൽ. ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമനം സംബന്ധിച്ച തർക്കത്തിൽ സുപ്രീംകോടതി വിധിയെ അട്ടിമറിച്ചുകൊണ്ട് കേന്ദ്ര സർക്കാർ അടുത്തിടെ ബിൽ പാസാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in